Chapter Title : എന്റെ ആര്യ 2 [Mr.Romeo]
ആലോചിച്ചോണ്ടിരിക്ക...
"പെട്ടന്നുള്ള രാഹുലിന്റെ വിളി എന്നെ ഉണർത്തി...
"ആഹ് , ഞാ... ഞാൻ ദേ ഇറഞ്ഞി...
ഡോർ തുറന്നിറങ്ങുമ്പോഴും എന്റെ കയ്യും കാലും എന്താനില്ലാതെ വിറച്ചോണ്ടിരുന്നു...
"ഡാ അങ്ങോട്ട് ചെല്ലു കോപ്പേ
"റോഷന്റെ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി, ഏതാണ്ട് ഒളിച്ചോടിയ അവസ്ഥ....
"ഞാൻ നോക്കുമ്പോ ആര്യ എന്നെയും നോക്കി നിൽക്കുന്നു... ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു.... പിന്നെ അമ്മ വിളക്ക് നൽകി അങ്ങനെ എന്റെ പെണ്ണായി അവൾ എന്റെ വീട്ടിലേക്ക് കയറി...
"പിന്നെയുള്ള പരിപാടികളും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ തട്ടിയും മുട്ടിയും നിൽക്കുമ്പോഴാ രാഹുലിന്റെ വിളി, എനിക്കാണേൽ ആരോടും മിണ്ടാൻ തോന്നുന്നില്ല... ഞാൻ മാറാൻ കാത്തു നിന്ന പോലെയാ എല്ലാവരും... ഞാൻ അവിടുന്ന് പോയതും അതിനെ എല്ലാവരും പൊതിഞ്ഞു...
"ഞാൻ പതിയെ പുറകു വശം കൂടി ആരുടേയും കണ്ണിൽ പെടാതെ കുളകടവിലേക്ക് നടന്നു... നടന്നു എന്നല്ല ഓടിയെന്നു തന്നെ പറയാം...
എന്നെ കാതെന്നോണം അവമാര് നിൽക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടതും അവമാര് കുപ്പിയെടുത്തു... സാധാരണ ഇവന്മാര് അടിച്ച് പൂസാവുന്നതാ... ഇന്നെന്തോ ഇവമാരുടെ കാട്ടയം കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നി...
"ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ നിന്നില്ല, പിന്നെ അതും ഇതും പറഞ്ഞ് നേരം പോയി...
"ഡാ, ഇനിയെന്താ നിന്റെ ഉദ്ദേശം... ആ ചോദിച്ചത് രാഹുലായിരുന്നു...
"അറിയില്ല, ഞാൻ അതും പറഞ്ഞു ഇരുന്നു...
"അതെന്താടാ... അതിന് ഒരു ഉത്തരം ഇല്ലേ ... അതും പറഞ്ഞു റോഷൻ എന്റെ അടുത്തേക്ക് വന്നു...
"ഉത്തരം ഇല്ലാഞ്ഞിട്ടല്ല, ആരും എന്നെ മനസ്സിലാക്കിയില്ല എന്ന് ആലോചിക്കുമ്പോഴാ...
"എന്ത്
💬 Comments
View all comments