Chapter Title : എന്റെ ആര്യ 2 [Mr.Romeo]
ഞാൻ ചെല്ലുമ്പോഴും അമ്മക്ക് എന്നോട് മിണ്ടാൻ ഒരു ബുദ്ധിമുട്ട് പോലെ...
"അമ്മയും അമ്മായിയും മത്സരിച്ച് വിളമ്പി കൊണ്ടേ ഇരുന്നു... അമ്മയാണെൽ അവളെ കഴിപ്പിക്കുന്ന തിരക്കിലാണ്... ഇട്ട ഭക്ഷണം എങ്ങനെ തീർക്കും എന്നുള്ള ഭവത്തോട് കൂടിയ കഴിക്കുന്നത്... എനിക്കാണേൽ അത് കണ്ടു ചിരിയും വന്നു... ഓരോ വറ്റ് വിതമാണ് കഴിക്കുന്നത് അത് കാണാനൊക്കെ ഒരു ചെലുണ്ട്....
"രാവിലെ തൊട്ടു ഒന്നും കഴികാത്തകൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു... ഞാൻ വേഗം എണീറ്റ് കൈ കഴുകി ഉമ്മറത്തേക്ക് നടന്നു...
"അവിടെ എത്തിയപ്പോ എല്ലാവരും വലിയ ചർച്ചയിൽ ആണ്... അതിന്റെ ഇടയിൽ അച്ഛന്റെ വക കത്തിവെപ്പും... ഇവിടെ നിന്നിട്ട് വലിയ കാര്യമില്ലാത്തകൊണ്ട് ഞാൻ നേരെ മുറിയിലേക്ക് ചെന്നു...
"ബാൽകണിയിലേക്ക് ചെന്ന് നിലാവും നോക്കി നിൽക്കെ വാതിൽ അടയുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോ ആര്യയാണ്....
വിറയാർന്ന കൈകളിൽ പാൽഗ്ലാസ്സുമായി ആര്യനിൽകുന്ന കാഴ്ച്ച എന്നിൽ എന്തൊക്കെയോ തോന്നിപ്പിക്കും പോലെ... ചെന്ന് ഒരു ഉമ്മ കൊടുക്കാൻ തോന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെയുള്ള അവളുടെ മുഖം അതെന്നെ പ്രണയിപ്പിക്കാൻ തോന്നും... ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ.....
"ഞാൻ പതിയെ അടുത്തെത്തിയതും ആ കരിമിഴികൾ എന്നെ ഒന്ന് നോക്കി...
"പാല്....
അത്രയേ അവൾ പറഞ്ഞുള്ളു...
"വേണ്ട താൻ കുടിച്ചോ, ഞാൻ ഈ നേരത്ത് കുടിക്കാറില്ല... കുടിക്കാറില്ല എന്നല്ല കുടിക്കും ആദ്യമേ കുടിച്ചത് കൊണ്ട് പാല് അകത്തു ചെന്നാൽ ശേരിയാവില്ല പാൽ പിരിയും...
"എന്തോ പറയാൻ വന്ന എനിക്ക് വീണ്ടും ഒരു ബുദ്ധിമുട്ട് പോലെ... വീണ്ടും പഴയ തേപ്പ് ഓർമകളിൽ വന്നതും ഞാൻ ആള് മാറി...
" തനിക്ക് ഉറക്കം
💬 Comments
View all comments