Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]
സഹിക്കുന്നെ. നിന്നെ വെറുപ്പിച്ചിട്ടും വെറുപ്പിച്ചിട്ടും നീ വീണ്ടും വീണ്ടും ഒന്നും പ്രതികരിക്കാതെ എന്തിന് എന്റെ അടുത്തുനിന്ന് ഇങ്ങനെ തല്ലു മേടിക്കുന്നെ. നിന്നെ ഞങ്ങൾ എല്ലാവരും പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞിട്ടും. എന്തിനാ ഞാൻ പറയുന്നത് ഇങ്ങനെ അനുസരിക്കുന്നെ. അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും സങ്കടമായി. ഞാൻ പറഞ്ഞു. ഡി നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടുള്ളൂ. എങ്കിൽ കൂടി. നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചു കിട്ടിയ പോലെ തോന്നി എനിക്ക്. മനസ്സിന്നു നിന്നെ പറച്ചു മാറ്റാൻ പറ്റുന്നില്ല എനിക്ക്. എൻ്റെ അമ്മ സത്യം. നീ എന്നിൽ നിന്നും അകലും തോറും. നിന്നെ നഷ്ടപ്പെടും എന്ന ആവലാതിയായി എനിക്ക്. എൻറെ അമ്മ സത്യംനീ ഇല്ലാതെ എനിക്ക് പറ്റില്ല ഡീ... അത്രയ്ക്കും അത്രയ്ക്കും എനിക്ക് നിന്നെ ഇഷ്ടമാ. ഇതൂടെ കേട്ടപ്പോൾ അവൾ എൻറെ ഷോൾഡറിൽ ചാരി ഇരുന്നു എന്നിട്ട് എൻറെ കൈ ചേർത്തുപിടിച്ചു. ഡാ ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ആ നാറി മായയുടെ പണി ആണ് ഇതെല്ലാം. അവൾ പറയുകയാ. ആമ്പിള്ളേരെ പെട്ടെന്ന് നംബാൻ പാടില്ല. ചിലപ്പോൾ അവർക്ക് തമാശ ആവുമെന്ന്. അതുകൊണ്ട് നീ ഒന്ന് ടെസ്റ്റ് ചെയ്യുന്നേ നല്ലതാണെന്ന്. എനിക്കാണെങ്കിൽ ഇത് കേട്ടപ്പോൾ മായയെ തല്ലിക്കൊല്ലാൻ തോന്നി. പക്ഷേ പാവമല്ലേന്ന് കരുതി. ജീവിച്ചു പോട്ടെന്ന് കരുതി. ആ അങ്ങനെ ഞാൻ അവളോട് ചോദിച്ചു. അപ്പോൾ ശരിക്കും നിനക്കെന്നെ ഇഷ്ടമായിരുന്നല്ലേ... ഒരു യസ് എന്ന മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും. ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എൻറെ പൊന്നുമോന് മനസ്സിലായില്ലേ പൊട്ടാ എന്നും പറഞ്ഞുകൊണ്ട്. നേരത്തെ അടിച്ച് കവിൾ ഒറ്റ പിച്ചൽ. അത് ശരിക്കും എനിക്ക് വേദന ആയി. അത് അവൾക്കും മനസ്സിലായി. എന്നോട് പാവം തോന്നിയിട്ടാണോ എന്തോ.. എന്നെ എഴുന്നേൽപ്പിച്ചിട്ട് നേരെ എന്റെ മുൻപിൽ വന്നു നിന്നു. എന്നിട്ട് കൊഞ്ചിക്കൊണ്ട് പറയുകയാ. അച്ചോടാ... വേദനിച്ചോ എൻറെ കുഞ്ഞിന്. സരല്ലട്ടോ എന്നും പറഞ്ഞു എൻ്റെ ഷോൾഡറിൽ അവളുടെ രണ്ടു കയ്യും ഏന്തിപിടിച്ചു. കവിളിൽ ഒരു ഉമ്മയും തന്ന് ഒറ്റ ഓട്ടം. എൻറെ
💬 Comments
View all comments