0%

Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]

Author : kkstories Read All Parts 112

പൊന്നളിയാ പറയാതിരിക്കാൻ വയ്യ. പ്രണയിക്കുന്ന പെണ്ണിൻറെ അടുത്തുനിന്നും കിട്ടുന്ന ആദ്യ ചുംബനം. നിന്ന് നിൽപ്പിൽ ഞാനങ്ങ് ഇല്ലാണ്ടായി പോയി. ഏതൊരാണും തൻറെ കാമുകിയിൽ നിന്നും കിട്ടാൻ ആഗ്രഹിക്കുന്ന ഒന്ന്. ചോദിക്കാതെ തന്നെ കിട്ടുമ്പോഴുള്ള ആ ഒരു ഫീൽ. അനുഭവിച്ചവർക്കേ അറിയാൻ പറ്റു... ആ ഒരു സംഭവത്തിന് ശേഷം ഞാൻ ഏതോ ഒരു മായാ ലോകത്ത് ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ ലാബിലുള്ള ഞങ്ങളുടെ കൂടിക്കാഴ്ച സ്ഥിരമായി മാറി. ഒരിക്കൽ എനിക്കൊരു ആഗ്രഹം ഞാൻ അത് അവളോട് പറഞ്ഞു. വേറൊന്നുമല്ല എനിക്ക് നിന്നെ ഒന്ന് ശരിക്കും കെട്ടിപ്പിടിക്കണം എന്ന്. ഞാൻ അങ്ങോട്ട് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അവൾ അവളുടെ തനിക്കൊണം കാണിക്കാൻ തുടങ്ങി. എൻറെ അളിയാ ഒന്നും പറയണ്ട ഒത്തിരി അവളുടെ പിറകെ എന്നെ നടത്തി. ഞാനാണെങ്കിൽ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് കരുതി അവളുടെ പുറകെ പട്ടിയെ പോലെ നടക്കുകയല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അങ്ങനെ ഒരിക്കൽ. ഞാൻ അവളോട് നേരത്തെ വരാൻ പറഞ്ഞു. അങ്ങനെ 8 . 30 ആകുമ്പോഴേക്കും ഞാൻ കോളേജിൽ എത്തി. അവൾ ഇപ്പൊ വരുമെന്ന് കരുതി അങ്ങനെ ഇരുന്നു. എന്നാൽ ആ ചെറ്റ വന്നില്ല എനിക്ക് നല്ലപോലെ ദേഷ്യം വന്നെങ്കിലും ഒരു പണി കൊടുക്കാം എന്ന് കരുതി ഞാൻ അന്ന് വീട്ടിൽ പോയി. ഞാനാണെങ്കിൽ വീട്ടിൽ പോയി ഫോണിൽ കളിച്ച് അങ്ങനെ ഇരുന്നു. ഒരു 11 മണിയായി കാണും അവൾ എൻറെ ഫോണിലോട്ട് വിളിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ ഫോൺ എടുക്കാതെ കട്ടാക്കി. അവൾ ആണെങ്കിൽ നിർത്താതെ വിളിച്ചോണ്ട് ഇരുന്നു. റസ്പോൺസ് ഇല്ലാത്തതുകൊണ്ട് അവൾ എനിക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചു. എന്നിട്ട് ഒരു ഫോട്ടോയും. ഡാ ഞാൻ ആണെങ്കിൽ നേരത്തെ നിന്നും ഇറങ്ങിയതാണ് എന്നാൽ. വരുന്ന വഴിക്ക് ചെറുതായിട്ടൊന്നു വീണു. കൈയാണെങ്കിൽ ചെറുതായിട്ടൊന്നു തൊലി പോയി. അതുകൊണ്ട് വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ മാറി വന്നതാ വന്നതാ. അപ്പോഴേക്കും നീ പോകുകയും ചെയ്തു. എന്നോട് ക്ഷമിക്കടാ മനപ്പൂർവ്വം അല്ലല്ലോ. നീയൊന്നു വാ നീ ഇല്ലെങ്കിൽ ഞാൻ ഇവിടെ പോസ്റ്റ് ആവും. എനിക്ക്

💬 Comments

View all comments