Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]
പാവം തോന്നിയെങ്കിലും കുറച്ചു പട്ടിഷോ കാണിക്കാമെന്ന് കരുതി. ഞാൻ പറഞ്ഞു നീ പണ്ടേ ഉടായിപ്പാണ്. എനിക്ക് വരാൻ മനസ്സില്ല നീ വേണമെങ്കിൽ വീട്ടിൽ പൊക്കോ ഞാൻ എന്തായാലും വരാൻ പോകുന്നില്ല എന്ന്. സ്പോട്ടിൽ തന്നെ ഉറപ്പാണോ എന്നെനിക്കൊരു മെസ്സേജ്. അതിലൊരു മാറ്റവുമില്ല എന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു മെസ്സേജ് അയക്കാനുള്ള അവസരം അവൾ എനിക്ക് തന്നില്ല. ആ കുരിപ്പ് എന്നെ ബ്ലോക്ക് ആക്കി. ഞാനാണെങ്കിൽ പെട്ടെന്ന് കൂട്ടുകാരൻറെ വണ്ടി മേടിച്ച് കോളേജിലോട്ട് പാറുന്നു വന്നു. അവൾ ആണെങ്കിൽ അവിടെ ഇല്ലായിരുന്നു ചോദിച്ചപ്പോൾ മായ പറഞ്ഞു വീട്ടിൽ പോയെന്ന്. ഞാൻ വെറുതെ മയോട് ചോദിച്ചു അവളുടെ കയ്യിലോ കാലിലോ വല്ല കെട്ടോ മറ്റോ ഉണ്ടോ എന്ന്. അവൾ പറഞ്ഞു. ആ ഉണ്ടെടാ. അവള് ശരിക്കും വരണ്ടാന്ന് വിചാരിച്ചതാ എന്നിട്ടും നിന്നെ കാണണം എന്ന് പറഞ്ഞു വന്നതാണെന്ന്. ശരിക്കും അവൾക്ക് വയ്യ ഡാ. ഇത് കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടമായി ഞാൻ അവളെ വിളിച്ചു. അവളുടെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്. പോരാത്തതിന് അന്ന് ഒരു വെള്ളിയാഴ്ചയും. അങ്ങനെ ശനിയും ഞായറും ഞാൻ ഒരുപാട് തവണ വിളിച്ചെങ്കിലും. ഫോൺ സ്വിച്ച് ഓഫ് തന്നെ എനിക്ക് ആകെ മൊത്തം വല്ലാണ്ടായി. അങ്ങനെ തിങ്കളാഴ്ച ഞാൻ ക്ലാസിലേക്ക് പോകാൻ നോക്കി. എൻറെ മനസ്സിൽ ആണെങ്കിൽ അവൾ വരണേ. അവിടെ ഉണ്ടാകണേ എന്ന് തന്നെ. അങ്ങനെ ഞാൻ കോമ്പൗണ്ടിൽ നിന്നും ക്ലാസിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ എൻറെ ഒരു ചങ്ക് വന്നിട്ട് പറഞ്ഞു. ഡാ നിൻറെ അച്ചു കരഞ്ഞിട്ടാണ് ക്ലാസ്സിലോട്ട് പോയെ. നമ്മുടെ BA മലയാളത്തിലെ ശരത് അവളുടെ കൈക്ക് അടിച്ചെന്ന്. കോളേജിലോട്ട് വന്നപ്പോൾ തന്നെ കേട്ടത് ഇത് ആയതുകൊണ്ട് തന്നെ തന്നെ. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ വേഗം ക്ലാസ്സിൽ ചെന്ന് ബാഗ് വെച്ചു. പുറത്തോട്ട് ഇറങ്ങാൻ നോക്കിയപ്പോൾ. അവളെന്നെ അടുത്തോട്ട് വിളിച്ചു. ഞാൻ നോക്കുമ്പോൾ ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് അവളിരുന്ന് കരയുന്നു. ആശ്വസിപ്പിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അതിനു മുതിരുന്നില്ല. ഞാൻ പുറത്തോട്ട് പോയി. ഒരു പത്തുമണിയായപ്പോൾ ഞാൻ ക്ലാസ്സിൽ കയറി.
💬 Comments
View all comments