Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]
അവളെ ഇടയ്ക്കിടെ നോക്കിയെങ്കിലും നല്ല കലിപ്പിലാണ് എന്ന് എനിക്ക് മനസ്സിലായി. വേറൊന്നും കൊണ്ടല്ല ഓൾ റെഡി സങ്കടപ്പെട്ടിരിക്കുന്ന അവളെ ഞാൻ മൈൻഡ് പോലും ആക്കാത്തതിന്റെ അമർഷം. അങ്ങനെ ഇന്റർവെൽ ആയപ്പോൾ. ഞാൻ അവളുടെ അരികിൽ പോയിരുന്നു. എന്നിട്ട് ചോദിച്ചു നീ എന്തിനാ രാവിലെത്തന്നെ കരഞ്ഞെന്ന്. അവളെന്നെ മൈൻഡ് പോലും ചെയ്തില്ല. നേരെ അപ്പുറത്തോട്ട് തിരിഞ്ഞിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ചെറുതായിട്ട് അവളെ ഒന്ന് തൊട്ടതെ ഉള്ളൂ. പിന്നെ നോക്കുമ്പോൾ. ഞാൻ ഏതോ ലോകത്ത് ആയിപ്പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അവൾ. എന്റെ മുഖത്ത് ഒറ്റയടി. എന്നിട്ട് പറയുകയാ എന്നെ തൊടാൻ നീ ആരാ... ഇതോടെ നിർത്തിക്കൊ എല്ലാം... അടിയുടെ സൗണ്ട് ശരിക്കും ക്ലാസ് മൊത്തം കേട്ട്.കിട്ടിയത് എനിക്കാണെന്ന് എല്ലാവരും കണ്ടു. എനിക്കാണെങ്കിൽ ശരിക്കും വേദനിച്ചു. കണ്ണൊക്കെ ശരിക്കും നിറഞ്ഞു. ഞാനാണെങ്കിൽ ഒന്നും മിണ്ടാതെ പുറത്തോട്ട് പോയി. ആ സമയം BA മലയാളത്തിലെ ശരത്തും അവളെ തല്ലി എന്ന് എന്നോട് പറഞ്ഞ എൻറെ കൂട്ടുകാരനും. അവളുടെ അടുത്തോട്ടു പോയി. ശരത്ത് ആണെങ്കിൽ അവളോട് സോറി പറഞ്ഞു. ഡി ഞാൻ മനപൂർവ്വം നിന്നെ അടിച്ചതല്ല. ചുമ്മാ ഒന്ന് അടിച്ചപ്പോൾ. നിൻറെ കൈ മുറിഞ്ഞെടുത്ത് കൊള്ളുമെന്ന് കരുതിയില്ല അയാം റിയലി സോറി. അവൾക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഇത്രയും നേരമില്ലാത്ത ഇവന് ഇതെന്തുപറ്റി. ഇപ്പോ വന്ന് സോറി ഒക്കെ പറയുന്നു. അപ്പോ എൻറെ ചങ്ക് അവളുടെ അടുത്ത് ഉണ്ടായിരുന്നു. അവൻ പറഞ്ഞത് കേട്ട് അവൾ ശരിക്കും ഞെട്ടി. ഡീ നീ എന്തിനാടി അർജുനെ തല്ലിയെ. അവൻ വന്നപ്പം തന്നെ ശരത് നിന്നെ. വലിയ കാര്യം. ഞാൻ അവനോട് പറഞ്ഞു. അപ്പോൾ അവൻ ക്ലാസിൽ വന്ന് ബാഗ് വെച്ച് പോയില്ലേ. ആ പോയ പോക്ക് ശരത്തിന്റെ ക്ലാസിലോട്ട് ആയിരുന്നു. അവിടെ ഇട്ട് അവനെ പൊതിര തല്ലി. അതിൻറെ ഹാങ്ങോവർ ആണ് അവനിപ്പോ നിന്നോട് സോറി പറഞ്ഞത്. ഇതൂടെ കേട്ടപ്പോൾ അവള് ശരിക്കും വല്ലാണ്ടായി. ആ സമയത്തായിരുന്നു ഞാൻ ക്ലാസ്സിലോട്ട് കയറി വന്നേ. അവൾ ഓടി എൻറെ അടുത്തോട്ട് എന്നിട്ട് ചോദിച്ചു നീ എന്തിനാ ശരത്തിനെ
💬 Comments
View all comments