Chapter Title : എൻ്റെ അഞ്ചു 2 [Balu]
അവിടുന്ന് അടിയന്റെ ഈ കൃഷിസ്ഥലത്തോട്ടൊക്കെ വരുമോ ആവൊ???
അഞ്ചു : യെ ഞാൻ അങനെ കണ്ണിൽ കണ്ടവരുടെ കൃഷിസ്ഥലത്തൊന്നും പോകാറില്ല.
ഞാൻ : പിന്നെ എന്താണാവോ ഈ പാവത്തിന്റെ കൃഷിസ്ഥലത്തോട്ടു വരൻ മാത്രം.
അഞ്ചു : അത് പിന്നെ, എന്നെ .............. ഞാൻ വരും,
ഞാൻ : ഓഹോ, അങനെ ഒന്നും അല്ലല്ലോ അവിടെവെച്ചു പറഞ്ഞത്.
അഞ്ചു : ഞാൻ പറഞ്ഞല്ലോ എന്റെ ഇഷ്ട്ടം.
അവൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.
അഞ്ചു : എടാ നിനക്ക് നമ്മുടെ കുട്ടികാലം ഓർമ ഉണ്ടോ ???
ഞാൻ : പിന്നെ എന്ത് രസമായിരുന്നു താനൊക്കെ....
"""ജോലി ഒന്നും ആയില്ലേ??? പെണ്ണ് കിട്ടുന്നില്ലേ എനൊന്നും ആരും ചോദിക്കില്ല """""
അഞ്ചു : പോടാ കൊരങ്ങാ. അതല്ല ഞാൻ ശരിക്കു ചോദിച്ചതാ.
ഞാൻ : പിന്നെ ഇല്ലാതെ. സ്കൂൾ, നമ്മൾ എല്ലാരും കൂടെ വരുന്ന വഴി, പാടം, പുഴ, കുളം, മുട്ടായി മേടിക്കുന്ന കട അങനെ എല്ലാം.
അഞ്ചു : നീ പറയുന്നത് ശരിയാണോ ??? നിനക്ക് എല്ലാം ഓർമ ഉണ്ടോ
ഞാൻ : ഇല്ലാതെ പിന്നെ I MISS ALL THAT TIME. എത്ര രസമരുന്നു അതൊക്കെ.
അഞ്ചു : നീ പറ, എനിക്കൊന്നു എല്ലാം ഒന്നുടെ ഓർക്കണം എന്നുണ്ട്.
ഞാൻ : എന്താ പെണ്ണെ നിനക്കിപ്പോ.
അഞ്ചു : എടാ please, ഒന്ന് പറ. കേൾക്കാൻ അല്ലെ.
ഞാൻ : പറയാം എനിക്കെന്താ കാര്യം.
അഞ്ചു : എന്തുപകാരം???
ഞാൻ : അല്ല എനിക്കെന്തു കിട്ടും എന്ന് പറഞ്ഞാൽ.
💬 Comments
View all comments