Chapter Title : എൻ്റെ അഞ്ചു 3 [Balu]
ചേർത്തുപിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു, ഞാൻ എന്റെ തല പതിയെ അവളുടെ തലയിൽ ചാരിവെച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു. രവിയും മാളുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇടക്ക് മാളു പുറകിലേക്ക് അഞ്ജുവിനെ നോക്കി. ഞങൾ അങനെ ഇരിക്കുന്നതുകണ്ട് മാളു ഒന്നും പറയാതെ തിരിഞ്ഞിരുന്നു.
ഒരു 10-20 മിനിറ്റു കഴിഞ്ഞപ്പോൾ രവി കാർ സൈഡിൽ പാർക്ക് ചെയ്തു, ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ശിവ ക്ഷേത്രം കണ്ടു. മാളു പുറകോട്ടു തിരിഞ്ഞു പറഞ്ഞു "അഞ്ചു എഴുന്നേൽക്കു നമ്മൾ എത്തി."
അഞ്ചു എഴുന്നേറ്റ് പുറത്തേക്കു നോക്കി, ഞങൾ എല്ലാവരും പുറത്തിറങ്ങി. അഞ്ചു എന്നോട് പറ്റിച്ചേർന്നു നടന്നു. മാളു പറഞ്ഞു "അതെ ഇന്നലെ ഉറങ്ങിയില്ലെടി, എന്തൊരു ഉറക്കം ആരുന്നു കയറിയാതെ ഉറങ്ങി"
അഞ്ചു : ഒന്ന് പൊടി അങനെ ഒന്നും ഇല്ല.
അവൾ എന്റെ മേത്തോട്ടു മുഖം ചേർത്തു, എനിക്ക് അവർ പറയുന്നത് കേട്ടപ്പോൾ ഇവർക്ക് എല്ലാം അറിയാം എന്ന് തോന്നി. ഞാൻ നടത്തം പതിയെ ആക്കി, എന്നെ പിടിച്ചുകൊണ്ട് നടന്നകൊണ്ട് അഞ്ജുവും പുറകോട്ടു പോന്നു. ഞാൻ അപ്പോൾ അഞ്ജുവിനോട് പറഞ്ഞു "അല്ല ഇവർക്ക് എല്ലാം അറിയാവോ?"
അഞ്ചു : അറിയാം.
ഞാൻ അവളെ ഒന്നുനോക്കി. അവളും എന്നെ നോക്കി ഒന്ന് കണ്ണടച്ചിട്ടു പറഞ്ഞു "ഞാൻ പറയാം എല്ലാം ഇപ്പോൾ വാ"
ഞാൻ ഒന്നും മനസ്സിലാകാതെ പോലെ അവരുടെ കൂടെ പോയി തൊഴുത്തിറങ്ങി. ഞങൾ വന്നു കാറിൽ കയറി. വന്ന വഴിക്കു മാളു പറഞ്ഞു "രവിയേട്ട ഹോട്ടൽ കണ്ടാൽ ഒന്ന് നിർത്തണം, ഇവർ ഒന്നും കഴിച്ചിട്ടില്ല"
രവി : നമ്മൾ പോകുന്ന ഹോട്ടലിൽ തന്നെ പോകാം.
മാളു : ok.
കുറച്ചുകൂടെ ഡ്രൈവ് ചെയ്തു കഴിഞ്ഞു രവി വീണ്ടും കാർ ഒതുക്കി. ഞങൾ ഹോട്ടലിൽ കയറിയപ്പോൾ നല്ല തിരക്കാണ്, ഇല്ല സീറ്റും ഫുൾ ആണ്. പെട്ടന്ന് രവി ആരെയോ കൈ പൊക്കികാണിച്ചു, ഒരു വെയ്റ്റർ രവിയുടെ അടുത്തുവന്നു എന്നിട്ടു എന്തോ പറഞ്ഞു.
രവി ഞങ്ങളോട് പറഞ്ഞു : വാ നമുക്ക് അങ്ങോട്ടു പോകാം.
ഞങൾ അങനെ രവി കാണിച്ച അങ്ങോട്ടു മാറി നിന്നു.
💬 Comments
View all comments