Chapter Title : എൻ്റെ അഞ്ചു 3 [Balu]
അപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു. ഞങൾ അവിടെ ഇരുന്നു. ഞങൾ മുൻപ് കണ്ട വെയ്റ്റർ അങ്ങോട്ടു വന്നു. "സ്ഥിരം ഓർഡർ അല്ലെ ? ഇന്നാരാ പുതിയ ആൾ ?" അയാൾ ഞങ്ങളോട് പറഞ്ഞു.
മാളു പെട്ടന്ന് തന്നെ മറുപടി പറഞ്ഞു "ഇതു ഇവളുടെ ഹുസ്ബൻഡ്, ചേട്ടന് എന്താ വേണ്ടത് എന്ന് ചോദിക്കട്ടെ "
മാളു എന്നോട് ചോദിക്കാൻ തുടങ്ങിയതേ അഞ്ചു പറഞ്ഞു "അതുമതി ഏട്ടനും മസാല ദോശയാ ഇഷ്ട്ടം"
അങനെ വെയ്റ്റർ ഞങളുടെ ഓർഡർ എടുത്തുകൊണ്ട് ഉള്ളിലേക്ക് പോയി.
മാളു : അതൊക്കെ പോട്ടെ ഞങ്ങൾക്ക് എപ്പോളാ ട്രീറ്റ് തരുന്നത് ?
അഞ്ചു എന്നെ നോക്കി, ഞാൻ പറഞ്ഞു : അതിനെന്താ എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി.
രവി : ഇവൾക്ക് ഒരു മര്യാദ ഇല്ല ബാലുച്ചേട്ടാ. നിങൾ ആദ്യം ഒന്ന് സെറ്റ് ആകാൻ നോക്ക് അതുകഴിഞ്ഞു നമുക്ക് പാർട്ടി ഒക്കെ നടത്താം.
ഞാൻ : അതുസാരമില്ല രവി, നിങ്ങൾക്ക് ഒരു പാർട്ടി നടത്താൻ എന്താ പ്രോബ്ലം. നമുക്ക് ഏതേലും നല്ല ഒരു ഹോട്ടലിൽ പോകാം, എപ്പോൾ ആണെന്ന് പറഞ്ഞാൽ മതി.
മാളു : അതുനടപ്പില്ല, ഞങ്ങൾക്ക് എന്തേലും കുക്ക് ചെയ്തു തന്നാൽ മതി രണ്ടു പേരും കൂടെ.
രവി : എടി മാളു നീ അത് വിട്, എപ്പോൾ നോക്കിയാലും തീറ്റ എന്ന വിചാരമേ ഒള്ളു.
മാളു രവിയുടെ കയ്യിൽ ഒന്ന് നുള്ളി. അപ്പോളേക്കും വെയ്റ്റർ ഞങളുടെ ഫുഡും ആയി വന്നു സെർവ് ചെയ്തു.
ഞങൾ പതിയെ കഴിക്കാൻ തുടഗിയപ്പോൾ അഞ്ചു പറഞ്ഞു "രവി അത് കുഴപ്പം ഇല്ല, നമുക്ക് ഈ സൺഡേ കൂടാം. അപ്പോൾ ബാക്കി ഉള്ളവരെയും വിളിക്കാമല്ലോ. അല്ലേൽ എല്ലാം കൂടെ എന്നെ കൊന്നു തിന്നും."
ഞാൻ ഇനിയും ഉണ്ടോ എന്നഭാവത്തിൽ അഞ്ജുവിനെ നോക്കി. പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചുകൊണ്ട് കഴിച്ചു പുറത്തേക്കിറങ്ങി.
മാളു : ഇനി എന്താ രണ്ടുപേരുടെയും പ്ലാൻ.
അഞ്ചു : ഫ്ലാറ്റിലോട്ടു പോകണം, എല്ലാം ഒന്ന് ഓർഡർ ആക്കാൻ ഉണ്ട്.
മാളു : ഈവെനിംഗ് ഒരു
💬 Comments
View all comments