Chapter Title : എൻ്റെ അനുഭവം 2 [Sasi]
നാളെ മെസ്സേജ് അയക്കാം എന്നും പറഞ്ഞു. ഞാൻ ഒരു ഓകെയിൽ നിർത്തി. ആകെ ഒരു മൂകത. ഒരു മടുപ്പ്. സംസാരിക്കാൻ കുറേപ്പേർ ഉണ്ടായിരുന്നത് കൊണ്ടാണോ അതോ അവളോട് സംസാരിക്കാൻ പറ്റാഞ്ഞിട്ടോ. ഒന്നും മനസ്സിലാവുന്നില്ല. ഓരോന്നും ഓർത്തു ഉറങ്ങിപ്പോയി.
എന്നത്തെയും പോലെ പിറ്റേന്നും ഓഫീസിൽ പോയി. എല്ലാം ദിവസത്തെയും പോലെ കാര്യങ്ങൾ ഒക്കെ നടന്നു. ഉച്ച ആയപ്പോൾ അവൾ മെസ്സേജ് അയച്ചു. ചേട്ടനും ചേച്ചിയും അവിടുന്ന് ഇറങ്ങി. അപ്പോൾ വൈകിട്ട് അവർ ഇവിടെ എത്തും. അങ്ങനെ വൈകിട്ട് റൂമിൽ എത്തിയപ്പോൾ ചേട്ടനും ചേച്ചിയും എന്തോ ചെടികൾ നാടുവായിരുന്നു. തറവാട്ടിൽ നിന്നും കൊണ്ടുവന്നതാണ് എന്ന് ചേച്ചി പറഞ്ഞു. പിന്നീടുള്ള കുശലം മുഴുവൻ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു. അവൾ ഒരു ആഴ്ച്ച അവിടെ ആയിരിക്കും സാധാരണ അതാണ് പതിവ്. അവിടെ അവൾക് കൂട്ട് എന്ന് പറഞ്ഞാൽ അനിയന്റെ മക്കൾ ആണ് എന്നൊക്കെ ചേച്ചി പറഞ്ഞു. ഞാനും ഓരോന്നും സംസാരിച്ചു ഭക്ഷണം കഴിഞ്ഞു നേരെ റൂമിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു. ഏറെ കുറെ ചേട്ടനും ചേച്ചിയും പറഞ്ഞത് ഒക്കെ തന്നെ അവളും പറഞ്ഞു.
എന്നത്തേയും പോലെ തന്നെ പിറ്റേദിവസവും കടന്നു പോയി. രാത്രി അവൾ മെസ്സേജ് അയച്ചു.അവിടെ ഉള്ള കുട്ടികൾ എന്തോ വഴക്ക് കൂടി എന്ന്പറഞ്ഞു. ചേട്ടന്റെ അനിയന് രണ്ടു മക്കൾ ആണ് ഒരു ആണും ഒരു പെണ്ണും.രണ്ടും വികൃതികൾ ആണ്. അതിൽ പെണ്കുട്ടിക്ക് പെട്ടന്ന് ദേഷ്യം വരും എന്ന് അവൾ പറഞ്ഞു.
ഞാൻ: "ദേഷ്യം വരാത്ത ആളും."
അവൾ: "അത് പിന്നെ അന്ന് ഞാൻ. എനിക്ക്
💬 Comments
View all comments