0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

വാതിലുകൾ തുറന്ന് വല്യമ്മാമയും എല്ലാരും എത്തുന്നു ..... ഞാനപ്പോൾ വല്യമ്മാമയോട് അമ്മയെ പാമ്പ് കടിച്ച കാര്യം പറയുന്നു...... ആ സമയത്താണ് പാമ്പ് കടിച്ചതാണെന്ന് 'അമ്മ തന്നെ അറിയുന്നത്..... ചെറിയമ്മാമയുടെ അവിടെ നിന്ന് കാറെടുത്തു ഞാനും ചെറിയമ്മാമയും വല്യമ്മാമയും സുഷമ്മമ്മായിയും കൂടി ആശുപത്രിയിലേക്ക് പോകുന്നു...... എന്റെ മടിയിൽ കിടന്നു 'അമ്മ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്..... എന്റെ കണ്ണുകളിലപ്പോൾ എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നു തെളിഞ്ഞു നിന്നത്..... അമ്മയെന്റെ കവിളിലും ദേഹത്തും ഒക്കെ തടവുന്നുണ്ടായിരുന്നു..... അപ്പോഴേക്കും അമ്മയുടെ നാവുകൾ കുഴഞ്ഞു തുടങ്ങിയിരുന്നു...... 'അമ്മ പറയുന്നത് ആർക്കും മനസ്സിലാവാത്തപോലെ,,,,,, അല്പസമയംകഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ മെപ്പോട്ട് ഉയരുന്നു,,,, അതിനനുസരിച്ചു എന്റമ്മയുടെ കൈവിരലുകൾ നെഞ്ചിൽ അമർത്തിപിടിക്കുന്നു..... ഞങ്ങൾ ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോൾ എന്റമ്മയുടെ കൈകൾ അയഞ്ഞുകൊണ്ടു അമ്മയുടെ കണ്ണുകൾ പൂർണ്ണമായി അടയുന്നു...... എന്നിരുന്നാലും 'അമ്മ മരിച്ചതാണെന്നു എനിക്കപ്പോളും അറിവില്ലായിരുന്നു....... ആശുപത്രിയിൽ എത്തിയിട്ട് അമ്മയെ വേഗം കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോകുന്നു..... ഞാനാ കാഷ്വാലിറ്റിക്ക് പുറത്തു എല്ലാവരുടെയും കൂടെ കാത്തു നിൽക്കുന്നു..... ആ സമയത്ത് എന്റെ അടുത്തു വന്നു എന്നെ ആശ്വസിപ്പിക്കുന്നവരുടെ വാക്കുകളൊന്നും എനിക്ക് മനസ്സിലായില്ല...... എന്റെ കണ്ണുകൾ അപ്പോളും ആ കാഷ്വാലിറ്റിയുടെ അകത്തേക്കായിരുന്നു...... ഒടുവിൽ ഒരു ഡോക്ടർ വന്നു വല്യമ്മാമയോട് 'അമ്മ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഞാനവിടെ തലകറങ്ങി വീഴുന്നു......
പിന്നീട് ബോധം വരുമ്പോൾ ആ തറവാട്ടിലെ പൂമുഖത്ത്‌ പായയിൽ കിടത്തി ആ റോസ് കളർ മാക്സിയിട്ട്,,, കണ്ണുകളിൽ കണ്മഷി എഴുതി ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ട് കണ്ണുകൾ അടഞ്ഞു കിടക്കുന്ന അമ്മയെ ആണ് ഞാൻ കാണുന്നത്..... അമ്മയുടെ തലയുടെ ഭാഗത്തു ഒരു

💬 Comments

View all comments