Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
നിലവിളക്കു കത്തിച്ചു വെച്ചിരിക്കുന്നു..... അന്നേരം അമ്മക്കരികിൽ അമ്മൂമ്മയും അമ്മായിമാരും ഇരുന്നു വാവിട്ടു കരയുന്നു ...... സുഷമമ്മായിയുടെ മടിയിൽ ഇരുന്നു പൊട്ടിക്കരയുന്ന എന്റെ അനിയൻ പ്രകാശനെയും ഞാൻ കാണുന്നു അന്നേരം ..... കുറച്ചു മാറി ഒരു കസേരയിൽ ഇരുന്നു വിങ്ങി വിങ്ങി തേങ്ങുന്ന എന്റെ അച്ഛനും..... ഞാനെണീറ്റു കൊണ്ട് അലമുറയിട്ട് പൊട്ടിക്കരഞ്ഞു അമ്മക്കരികിൽ വീണു...... ആ സമയത്ത് എന്നെ പിടിച്ചു മാറ്റാനായി വല്യമ്മാമയും ചെറിയമ്മാമയും വന്നു.... ഞാനവരെ തട്ടി മാറ്റി അമ്മക്കരികിൽ പോയി അമ്മയുടെ മൂക്കില് എന്റെ മൂക്ക് വെച്ച് നോക്കുന്നു...... """"ഇല്ലാ,,,,, ഇല്ലാ,,,, എന്റമ്മയുടെ മൂക്കിലിപ്പോൾ ആാാ മുല്ലപ്പൂവിന്റെ മണമില്ല,,,,, """...... ഞാനമ്മയുടെ ചുണ്ടുകളിലേക്കു നോക്കുന്നു..... എന്റമ്മയുടെ ചുണ്ടുകളിലിപ്പോൾ ആാാ ചിരിയില്ല...... ഞാനെന്റെ കണ്ണുകൾ തുറിപ്പിച്ചു അമ്മയുടെ കണ്ണുകളിലേക്കു നോക്കുന്നു...എന്നിട്ട് ഞാനമ്മയുടെ ആ അടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നു ..... ആ സമയത്ത് ആൾക്കാരെന്നെ ബലം പ്രയോഗിച്ചു വേറൊരു റൂമിലേക്ക് മാറ്റുന്നു..... ആ റൂമിൽ ഞങ്ങളുടെ ബന്ധുക്കൾക്കിടയിൽ എന്നെ ഇരുത്തി,,,, അവർ ആ റൂം അടക്കുന്നു..... എന്നാൽ ഞാൻ ആ റൂമിന്റെ വാതിലിൽ തട്ടി തട്ടി അവിടെ മൊത്തം ലഹളയാക്കുന്നു...... ആ സമയത്ത് അച്ഛനെന്റെ അടുത്തു വന്നു എന്നെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നു...... ഞാനപ്പോൾ അച്ഛനെ കെട്ടിപിടിച്ച് എനിക്കമ്മയുടെ അടുത്തു ഇരിക്കണമെന്ന് വാശി പിടിച്ചു കരഞ്ഞുകൊണ്ട് പറയുന്നു...... അച്ഛനെന്നെ കൊണ്ടുപോയി അമ്മയുടെ അരികിൽ ഇരുത്തുന്നു..... ആ സമയം എല്ലാവരും അച്ഛനെ തടയാൻ നോക്കുമ്പോൾ ഞാനിനി ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് അച്ഛനവരോട് പറയുന്നു..... അച്ഛന്റെയാ വാക്കുകൾ കേട്ട് ഞാനച്ഛനെ ഒന്ന് നോക്കുന്നു.... എന്നിട്ട് അവിടെ ഒരു കോണിൽ ചെന്നിരുന്നു,,,, കാലുകൾ
💬 Comments
View all comments