Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഉണ്ടാക്കി കൊണ്ടിരുന്നു ...... അതുകൊണ്ട് അച്ഛനെന്നെ വീണ്ടും പഴയ ആ സൈക്ക്യാട്രിസ്റ്റിന്റെ അടുത്തു കൊണ്ട് പോയി കാണിച്ചു..... അങ്ങേരുടെ ഗുളികകൾ വീണ്ടും കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടാനും തുടങ്ങി.... ആ ഗുളികകൾ കഴിക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഞാൻ വീണ്ടും ശാന്തനായി ശാന്തനായി വന്നു..... ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വല്യമ്മാമയും സുഷമമ്മായിയും അമ്മൂമ്മയും വന്നു എന്റെ കൂടെ നിൽക്കും..... അങ്ങനെ എല്ലാരുടെ സാമീപ്യം കൊണ്ടും കൂടി ഞാൻ ഒന്ന് കൂൾ ആയി വന്നു.... അപ്പോളേക്കും 'അമ്മ മരിച്ചിട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞു.... ഭാനു എന്നതൊരോർമ്മയായി തുടങ്ങി എല്ലാവര്ക്കും..... എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് പതിയെ പതിയെ മടങ്ങി...... ഞാനും എന്റമ്മയെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...... ആ സമയത്താണ് 'അമ്മ അഭിനയിച്ച ആ സിനിമ റീലീസ് ആവുന്നത്...... 'അമ്മ ഏറെ നാൾ കൊതിയോടെ കാത്തിരുന്ന ആ ദിവസം..... എന്നാലിന്ന് ആ സിനിമ റിലീസ് ആവുമ്പോൾ എന്റെയമ്മ എന്നൊരാൾ ഈ ഭൂമിയിൽ ഇല്ല..... സിനിമ റിലീസ് ആവുന്ന ദിവസം റിയാസേട്ടൻ വീട്ടിൽ വന്ന്,,,,, അച്ഛനെയും എന്നെയും അനിയനെയും കൂട്ടി സിനിമ തീയേറ്ററിൽ കൊണ്ടുപോയി ആ സിനിമ കാണിച്ചു...... """തളിരിട്ട കിനാക്കൾ""""എന്ന ആ സിനിമയുടെ പോസ്റ്ററിൽ എന്റെയമ്മ നിറഞ്ഞു നിന്നു....... സിനിമ തുടങ്ങി,,,,, ആാാ സിനിമയിലെ എന്റെ അമ്മയെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.....എന്റെ ശരീരത്തിനൊരു വിറയൽ വരുന്ന പോലെ....എന്റെ മനസ്സാകെ അസ്വസ്ഥമാവാൻ തുടങ്ങി...... അമ്മയുടെ സീനുകൾ ആ തീയേറ്ററിനുള്ളിലെ സ്‌ക്രീനിൽ കണ്ടപ്പോൾ അന്നാ ദിവസങ്ങളിൽ അമ്മയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ വീണ്ടും എന്റെ ഓർമ്മയിൽ വരുവാൻ തുടങ്ങി...... അതെന്റെ മനസ്സിൻറെ
💬 Comments
View all comments