Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
സമനില തെറ്റിക്കുമോ എന്ന് ഞാൻ പേടിച്ചുപോയി..... ഒടുവിൽ ഇന്റെർവെല്ലിനു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ,,,,, ഞാൻ വാശിപിടിച്ചു ബാക്കി സിനിമ കാണാതെ വീട്ടിലേക്കു തിരിച്ചു പോവാമെന്നു പറഞ്ഞു.....അച്ഛനും അന്നതേ അവസ്ഥയായിരുന്നു..... അമ്മയുടെ സിനിമ ആയതുകൊണ്ട് കാണാൻ വന്നൂ എന്നെ ഉള്ളൂ..... ഞങ്ങളങ്ങനെ അന്ന് ആ സിനിമ മുഴുവൻ കാണാതെ വീട്ടിലേക്കു തിരിച്ചു വന്നു ...... വീട്ടിലെത്തിയതും ഞാൻ അതുവരെ താങ്ങിപിടിച്ച എന്റെ വിമ്മിഷ്ടം മൊത്തം തേങ്ങലായി വന്നു...... എന്റെയാ കരച്ചിൽ കണ്ടിട്ട് അന്ന് അച്ഛനും അനിയനും പോലും തളർന്നു പോയി......അവര് രണ്ടാളും പൊട്ടികരയാൻ തുടങ്ങി...... അതുകൊണ്ടു അന്നത്തെ ദിവസം റിയാസേട്ടൻ ഞങ്ങളുടെ കൂടെ തന്നെ നിന്നു......
അടുത്ത ദിവസം രാവിലെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഞങ്ങൾ കേട്ടത്..... ആ സിനിമയുടെ ഡയറക്റ്റർ ജയദേവനും ആ പൂച്ചക്കണ്ണനും കൊലചെയ്യപ്പെട്ടിരിക്കുന്നു...... രണ്ടാളുടെയും ദേഹം പല കഷണങ്ങൾ ആക്കി വെട്ടി നുറുക്കി അവരുടെ കാറിനുള്ളിൽ കാണുന്നു...... അവരുടെ കാർ പോലീസ് കണ്ടെത്തുന്നത് ഭാരതപുഴയുടെ തീരത്തു നിന്നാണ്...... ആ വാർത്ത എന്നെയും റിയാസേട്ടനെയും ഒരുപോലെ ഞെട്ടിച്ചു..... 'അമ്മ പറഞ്ഞ കഥകൾ വെച്ചു നോക്കുമ്പോൾ റിയാസേട്ടൻ മാത്രമാണ് പ്രതികാരം ചെയ്യാനുള്ള ഒരാൾ.... റിയാസേട്ടനാണെങ്കിൽ എന്റെ വീട്ടിൽ ആയിരുന്നു അന്ന് മൊത്തം..... പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആ അന്വേഷണം ഒരു തുമ്പും കിട്ടാതെ അങ്ങനെ അവശേഷിച്ചു..... അപ്പോളേക്കും ഡോക്ടർ എനിക്ക് മരുന്നുകളുടെ ഡോസ് കുറച്ചിരുന്നു..... പിന്നെ ഡോക്ടറുടെ ഉപദേശമനുസരിച്ചു അച്ഛനെന്നെ ബോംബയിൽ ഉള്ള അച്ഛന്റെ ഒരു സുഹൃത്തിന്റെ അടുത്തേക്ക് അയച്ചു.... അവിടെ ഞാൻ മൂന്നു വർഷത്തെ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങും പിന്നെ വിഷ്വൽ കമ്മ്യൂണിക്കേഷനും,,,, അതിന്റെ കൂടെ ആനിമേഷനും ഞാൻ
💬 Comments
View all comments