0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

പഠിച്ചു..... ആ ബോംബെ എന്ന മായാലോകത്തു എത്തിയപ്പോൾ ഞാൻ സ്വയം പലതും മറന്നു..... ഡോക്ടറുടെ ഉപദേശമനുസരിച്ചു ഞാൻ എന്റെ അച്ഛനെയും അനിയനെയും കൂടുതൽ സ്നേഹിക്കാൻ പഠിച്ചു..... എന്നാൽ അപ്പോളൊന്നും അവിടെ ഉണ്ടായിരുന്ന ആ സമയങ്ങളിൽ ഞാൻ നാട്ടിലേക്കു ഒരു വട്ടം പോലും പോയില്ല.....അമ്മൂമ്മയും അമ്മാമന്മാരും അമ്മായിമാരും അച്ഛനും അനിയനും ഒക്കെ വിളിക്കുമെങ്കിലും ഞാനങ്ങോട്ട് പോയില്ല...... പോകാൻ സത്യത്തിൽ എനിക്ക് പേടിയായിരുന്നു..... എന്റെ മനസ്സിനെ ഞാൻ അത്രത്തോളം പേടിച്ചിരുന്നു എന്നതാണ് സത്യം....... അതുകൊണ്ടു തന്നെ എന്നെ കാണാനായി അച്ഛനും അനിയനും ഇങ്ങോട്ട് വന്നു..... പഠിത്തം കഴിഞ്ഞപ്പോളേക്കും അഞ്ചു കൊല്ലങ്ങൾ കഴിഞ്ഞിരുന്നു......എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒളിച്ചോട്ടം ആയിരുന്നു ആ അഞ്ചു വർഷങ്ങൾ......
പിന്നെ പഠിത്തം കഴിഞ്ഞു ആ അഞ്ചു കൊല്ലങ്ങൾക്കു ശേഷം ഞാൻ നാട്ടിൽ വന്നപ്പോൾ,,,,, ആദ്യം അമ്മയുടെ തറവാട്ടിലേക്കാണ് പോയി..... അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ആ റൂമിൽ ഞാനൊറ്റക്ക് ഉറങ്ങി... അമ്മൂമ്മ എന്റെ കൂടെ വന്നു ഉറങ്ങാമെന്നു പറഞ്ഞാലും ഞാനതിന് സമ്മതിച്ചില്ല..... വല്ലാത്തൊരു വാശി ആയിരുന്നു എനിക്കപ്പോൾ എന്റേതായകാര്യങ്ങൾക്കു..... അങ്ങനെ അമ്മയുടെ ആ റൂമിൽ കിടന്നുറങ്ങുന്ന,,,, ചില രാത്രികളിൽ ഞാൻ ആരും കാണാതെ ആ പുഴക്കരയിലിറങ്ങി ഒറ്റയ്ക്ക് നടക്കും..... പിന്നെ ആ പുഴക്കരയിലെ മണൽപ്പരപ്പിൽ ഒന്നും ഇടാതെ ആകാശത്തേക്ക് നോക്കി കുറെ നേരം കിടക്കും....... അങ്ങനെ കിടക്കുമ്പോൾ ഞാൻ ആകാശത്തെ ആ നക്ഷത്രങ്ങളെ നോക്കും...... ആ നക്ഷത്രങ്ങളിൽ കൂടുതൽ മിന്നുന്ന നക്ഷത്രം എന്റെ 'അമ്മ ഭാനുവാണെന്നു മനസ്സ് പറയും..... അന്നേരം ഞാനാ മിന്നി ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ വർത്താനം പറഞ്ഞു കൊണ്ട് അവിടെ ആ പുഴക്കരയിൽ

💬 Comments

View all comments