0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

അങ്ങനെ പൂർണ്ണ നഗ്നനായി കിടക്കും...... ചിലപ്പോൾ ആ പടവുകളിൽ ആവും ഒന്നും ഇടാതെ അങ്ങനെ കിടക്കുന്നത് ..... അപ്പോഴും ഞാനങ്ങനെ അവിടെ കിടന്നു കൊണ്ട് ആ നക്ഷത്രങ്ങളോട് വർത്തമാനം പറയും..... അപ്പോഴൊക്കെ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു..... 'അമ്മ പറഞ്ഞതുപോലെ എന്നെ കൊണ്ടുപോകുവാനായി വരുമെന്ന്..... ഇടക്കൊക്കെ ആ പടവിൽ കിടക്കുമ്പോൾ പാമ്പ് വരുന്നുണ്ടോ എന്നൊക്കെ നോക്കും..... എന്റമ്മയെ കൊണ്ടുപോയ പോലെ എന്നെയും കൊണ്ട് പോകാനായി....... അങ്ങനെ ഒരു പാമ്പിന് വേണ്ടി ഞാനാ പുഴക്കടവിൽ ദിവസങ്ങളോളം കാത്തിരുന്നു..... പക്ഷെ ഞാൻ അതിന് വേണ്ടി കാത്തിരുന്നതല്ലാതെ 'അമ്മയുടെ ആത്മാവ് അതെന്നെ തേടി വന്നില്ല..... അതുകൊണ്ട് ഞാൻ ആരെയും അറിയിക്കാതെ എന്റെ വിഷമങ്ങൾ എന്റെ ഉള്ളിലൊതുക്കി തന്നെ കഴിഞ്ഞു..... എന്നാലെന്റെ ഈ പെരുമാറ്റങ്ങൾ തറവാട്ടിലുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...... അതുകൊണ്ട് അവർ അച്ഛനെ വിളിച്ചു വരുത്തി എന്നെകൊണ്ട് ഒരു കല്യാണം കഴിപ്പിക്കണമെന്നു പറഞ്ഞു..... എന്നാൽ എനിക്കപ്പോൾ 24വയസേ ആയിട്ടുണ്ടായിരുന്നുള്ളൂ..... അതുകൊണ്ട് കല്യാണം ആലോചിക്കാനുള്ള പ്രായമായോ എന്നച്ചൻ സംശയം പറഞ്ഞു...... എന്നാലെന്റെ പെരുമാറ്റത്തിലെ വൈകല്യങ്ങൾ ചൂണ്ടി കാട്ടി എത്രയും പെട്ടന്ന് കല്യാണം നടത്താനായി അവർ അച്ഛനെ നിർബന്ധിച്ചു...... അച്ഛനെന്നോട് കല്യാണക്കാര്യം പറഞ്ഞപ്പോൾ എനിക്കന്നതൊക്കെ ആലോചിക്കാൻ പോലും പറ്റാത്തതായിരുന്നു...... എനിക്കപ്പോൾ കല്യാണം വേണ്ടെന്നു പറഞ്ഞു ഞാൻ അച്ഛനിൽ നിന്നു ഒഴിഞ്ഞു മാറി...... മാത്രമല്ല മനസ്സുകൊണ്ട് അന്നൊന്നും എനിക്ക് വേറൊരു പെണ്ണിനേയും ഇഷ്ടപ്പെടാൻ കഴിഞ്ഞിരുന്നില്ല..... ബോംബയിൽ ആയിരുന്നപ്പോളും എന്റെ മനസ്സ് നിറയെ ഭാനു ആയിരുന്നു....... ആ മായാ നഗരത്തിൽ കഴിഞ്ഞിട്ടും ഞാനൊരു പെണ്ണിനെ പോലും സ്നേഹിക്കാൻ ഒരുങ്ങിയിരുന്നില്ല.... അമ്മ മരിച്ച ശേഷം ഞാനൊരു പെണ്ണിനേയും പിന്നെ അനുഭവവിച്ചിട്ടും ഉണ്ടായിരുന്നില്ല .....

💬 Comments

View all comments