0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

അമ്മയുടെ ആ ചിത കത്തുന്ന രംഗം വരെ ഓർമ്മ വന്നു..... അതൊക്കെ ആലോചിച്ചപ്പോൾ എന്റെ മനസ്സ് വീണ്ടും ടെൻഷൻ ആവാൻ തുടങ്ങി....... പാർവതിയും എന്നെ വിട്ട് പോവുമോ എന്നുള്ള പേടി എന്നിൽ ഉടലെടുക്കാൻ തുടങ്ങി..... ആ ചിന്തകൾ വീണ്ടും എന്റെ ഉറക്കം കളയാൻ തുടങ്ങി..... എറണാംകുളത്ത്‌ ഞാൻ താമസിക്കുന്ന റൂമിനുള്ളിൽ ഞാൻ ഭ്രാന്തനെ പോലെ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടന്നു .....പിന്നെ പിന്നെ ദിവസങ്ങൾ പോയി കൊണ്ടിരുന്നപ്പോൾ ഞാൻ ആരുമറിയാതെ റൂമിൽ ഒറ്റക്കിരുന്ന് മദ്യപിക്കാൻ തുടങ്ങി.....നന്നായി മദ്യപിച്ച് കൊണ്ട് ഞാൻ ബോധം കെട്ടു ഉറങ്ങാൻ ശീലിച്ചു...... അത് പിന്നെ മിക്ക ദിവസങ്ങളിലും ഒരു ശീലമായി മാറി........എന്നാൽ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ഞാൻ മദ്യപിക്കാതെ ഇരിക്കാൻ ശ്രമിച്ചു....... അച്ഛനെന്ന ഒരാളോടുള്ള പേടി കൊണ്ടായിരുന്നു അത്..... അങ്ങനെ ദിവസങ്ങൾ മാസങ്ങൾ ആയി കടന്നു പോയി...... പാർവതിയുടെ വയറ് നല്ലപോലെ വീർത്തു വന്നു...... പ്രസവത്തിന്റെ ചടങ്ങുകൾക്ക് വേണ്ടി അവളെ അവളുടെ വീട്ടിലേക്കു കൊണ്ടുപോയി..... അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ,,, അവൾക്കു പേറ്റു നോവിന്റെ വേദന വന്നു എന്ന് അച്ഛനെന്നെ ഫോണിൽ വിളിച്ചു അറിയിച്ചു.... ഞാൻ വേഗമപ്പോൾ ഓഫീസിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് പോയി..... ആ ആശുപത്രിയിലേക്കുള്ള ആ യാത്രയിൽ മൊത്തം എന്റെ മനസ്സിനുള്ളിൽ ടെൻഷൻ ആയിരുന്നു...... ഞാനവിടെ ആശുപത്രിയിൽ എത്തുമ്പോൾ,,,,, അവിടെ ആ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ,,,, അച്ഛനും ബന്ധുക്കളും കാത്തു നിൽക്കുന്നുണ്ടായിരുന്നു...... അല്പസമയം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഒരു പെൺകുഞ്ഞു പിറന്നു എന്ന് പറഞ്ഞു..... എന്നെക്കാളും കൂടുതൽ അച്ഛനായിരുന്നു അപ്പോൾ സന്തോഷമായത്....... പിന്നീട് ആ നേഴ്സ് ആ കൊച്ചു ചോരകുഞ്ഞിനെ കൊണ്ട്

💬 Comments

View all comments