Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
പിന്നീട് മാനസിക രോഗി എന്ന പരിഗണനയിൽ ആറു വർഷത്തേക്ക് കോടതി എന്നെ ശിക്ഷക്ക് വിധിക്കുന്നു...... എന്റെ ശിക്ഷ കാലാവധി തീരുന്ന ദിവസം ഞാനൊരു മാനസിക രോഗി അല്ലെന്ന് കാണിച്ചു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ എനിക്ക് പരിപൂർണ്ണ മോചിതനും ആവാൻ സാധിക്കുകയുള്ളൂ........ അങ്ങനെ ജയിൽ വാസവും ആശുപത്രിയിലും ഒക്കെ ആയി എന്റെ ജീവിതത്തിലെ പത്തുവര്ഷങ്ങള് കഴിഞ്ഞിരുന്നു..... ഇനി നാളെ,,,,,, ഡോക്ടർ അനുവദിച്ചാൽ ഞാനീ തടവറയിൽ നിന്നു മോചിതനാവും......... ഓർമകളിൽ നീണ്ട പത്തര വര്ഷം,,,,,, അതും ഉറ്റവരോ ബന്ധുക്കളോ ഇല്ലാതെ ഏകനായ ജീവിതം....... എന്നാൽ എന്റെ ജയിൽ വാസ കാലത്ത് എന്റെ അച്ഛന്റെ മരണവും സംഭവിച്ചിരുന്നു.....അറ്റാക്ക് വന്നിട്ടായിരുന്നു ആ വലിയ മനുഷ്യൻ മരിച്ചത് ..... എന്നിരുന്നാലും അച്ഛൻ മരിച്ചപ്പോൾ,,,,, ഞാൻ അച്ഛനെ കാണാനായി പോയില്ല..... അതുകൊണ്ട് അനിയൻ പ്രകാശൻ അച്ഛന്റെ അന്ത്യ കർമ്മങ്ങൾ ചെയ്തു..... സത്യത്തിൽ അവനെ അതിനുള്ള അർഹത ഉള്ളൂ...... അത് അറിഞ്ഞത് കൊണ്ടാണ് ഞാൻ പോകാതിരുന്നതും....... ആ മനുഷ്യനോട് ആ പുണ്ണ്യത്മാവിനോട് എനിക്ക് ചെയ്യാൻ അത് മാത്രമേ പറ്റുമായിരുന്നുള്ളൂ........ ഞാനദ്ദേഹത്തെ ദൈവത്തെ പോലെ ആണ് കാണുന്നത്...... എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിച്ച ഒരു അപൂർവ്വ ജന്മം...... അതുകൊണ്ടു അച്ഛൻ മരിച്ച ദിവസങ്ങളിൽ പ്രഭാകരമേനോൻ എന്ന ആ കണക്കു മാഷിനെ ഞാൻ ഇരുമ്പഴികൾക്കുള്ളിൽ ഇരുന്നു ഓർത്ത് കൊണ്ട് ആ ദിവസങ്ങളിൽ കരയാറുണ്ടായിരുന്നു...... ഇനി നാളെ ആണ് ആ കടമ്പ...... നാളെ എനിക്ക് ഇവിടെ നിന്നിറങ്ങിയാൽ സണ്ണിയുടെ നേതൃത്വത്തിൽ ഒരു ചെക്കപ്പ് ഉണ്ട്...... ഞാൻ മാനസിക രോഗി ആണോ അല്ലയോ എന്നറിയാനുള്ള പരിശോധന..... ആ കടമ്പ കൂടി കടന്നാലേ
💬 Comments
View all comments