Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
എനിക്ക് മോചനമുള്ളൂ.........എന്റെ ജീവിതത്തിൽ എനിക്കുണ്ടായ അനുഭവങ്ങളിലൂടെ എനിക്ക് വന്നു ചേർന്ന പാളിച്ചകളെ ഞാൻ നിങ്ങളോട് പറഞ്ഞു...... ഇതെന്റെ പച്ചയായ ജീവിതമാണ്...... എന്നോട് ക്ഷമിക്കുക,,,,,,,, എന്ന് നിങ്ങളുടെ സ്വന്തം പ്രവി......... ഭാനുവിന്റെ പ്രവി,,,,,, പാർവതിയുടെ പ്രവിയേട്ടൻ,,,,,, അച്ഛന്റെ,,,,, അച്ഛന്റെ,,,,, പ്രഭാകരമേനോൻ എന്ന എന്റെ അച്ഛന്റെ രക്തത്തിൽ പിറക്കാതെ പോയ പ്രവി,,,,,, അമ്മൂമ്മ സുഷമമ്മായി,,, വല്യമ്മാമ,,,,, റിയാസേട്ടൻ പിന്നെ ഇത്ര നാളും എന്നെ ഒരു ചേട്ടനായി കണ്ടു കൊണ്ട് എന്റെ കൂടെ നിന്ന എന്റെ അനിയൻ പ്രകാശന്റെ പ്രവി........ ഇതു ഞാൻ എഴുതിയ എന്റെ അനുഭവ കുറിപ്പുകളും പാളിച്ചകളും....... പക്ഷെ എന്റെ ജീവിതം ഇവിടെ കൊണ്ട് തീർന്നില്ല.... ചിലതു അവസാനിപ്പിക്കാൻ ഞാൻ പിന്നെയും ജീവിച്ചിരിക്കേണ്ടത് ആവശ്യമായിരുന്നു....അത് 'അമ്മ പറയുന്ന പോലെ ദൈവ നിയോഗമാവാം.... ഞാനും ഇപ്പോളങ്ങനെ ദൈവ നിയോഗത്തിലും വിശ്വസിക്കുന്നു........ തുടരുന്നു എനിക്കെഴുതാൻ പറ്റാത്ത എന്റെ യാത്രയിലേക്കു..... എന്റെ നിയോഗങ്ങളിലേക്ക്............ ഞാൻ പിന്നെയാ ഇരുമ്പഴിക്കുള്ളിൽ ഇരുന്ന് എഴുതി കൊണ്ടിരുന്ന എന്റെ പേനയെ നിശ്ചലമാകുന്നു,,,, എന്നിട്ട് എഴുതികൂട്ടിയ ആ കടലാസ് പേപ്പറുകൾ ഒതുക്കി വെച്ച് അതിന്റെ മേലെ പേനയും വെച്ച്,,,,,, ഞാനവിടെ ആ ഇരുമ്പഴിക്കുള്ളിലെ വെറും നിലത്തു മലർന്നു കിടക്കുന്നു .........
അന്നേരം ആകാശം നീലനിറത്തിൽ ആയിരുന്നു......... ആ ഇരുമ്പഴിയുടെ ഉള്ളിലൂടെ ദൂരെ ഞാനാ നീലയാകാശത്തെയും നോക്കി കിടന്നു....... ഞാനപ്പോൾ ആ നീലയാകാശത്ത് മിന്നി മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെ കാണുന്നു....അവയിലേതെക്കെയോ നക്ഷത്രങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു....ആ നക്ഷത്രകൂട്ടങ്ങളിൽ ഏതോ ഒരു നക്ഷത്രം എന്റെ അമ്മയാണെന്ന് എനിക്ക് തോന്നി...... അന്നേരം അമ്മയുടെ കൂടെ ആ മണല്പരപ്പിലും തറവാട്ടിലെ കുളത്തിലും ഒക്കെ കഴിഞ്ഞു
💬 Comments
View all comments