Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
സണ്ണി ആ റൂമിലേക്ക് കയറുന്നു..... ഞാനപ്പോളും ആ റൂമിന്റെ വാതിലിനു മറവിൽ തന്നെ ആയിരുന്നു..... എന്നെ കണ്ടപ്പോൾ ഡോക്ടറെന്നോട് """""എന്തിനാ പ്രവീ,,,, ഈ വാതിലിന് മറവിലിങ്ങനെ നിൽക്കുന്നെ,,,,, ആ കസേരയിൽ പോയി ഇരിക്കാമായിരുന്നില്ലേ,,,,, """"...... ഞാനപ്പോൾ ഡോക്ടറോട് """""ഇവിടെ ഈ വാതിലിന്റെ മറവിലൂടെ കണ്ണെത്താ ദൂരത്തേക്ക് മറയുന്നതു വരെ എനിക്കെന്റെ മോളെ കാണാൻ പറ്റിയല്ലോ,,,,, എനിക്കതു മതി,,,,, അത് മതി ഡോക്ടർ,,,,, """"...... ഡോക്ടറപ്പോൾ എന്നോട് """""അതിനിവിടെ എന്തുണ്ടായി പ്രവി,,,,, തന്റെ മോള് കൊച്ചുകുട്ടിയല്ലേ,,,,, അവള് തന്നെ ആദ്യായിട്ടല്ലേ കാണുന്നെ,,,, അതും ഇങ്ങനെ ഇവിടെ വെച്ച്,,,,,""""....... ഞാനപ്പോൾ ഡോക്ടറോട് """"ഏയ് എനിക്കതിനു വിഷമൊന്നും ഇല്ല ഡോക്ടർ,,,,,, """"..... എന്റെയാ മറുപടി കേട്ടിട്ട് ഡോക്ടറൊന്ന് പുഞ്ചിരിച്ചു കൊണ്ട് """"ഹോ,,,, പിന്നെ,,,,,, തനിക്കതില് വിഷമൊന്നും ഇല്ലന്ന് തന്റെയീ മുഖത്ത് കാണാനുണ്ട്,,,,, """"..... അത് കേട്ടപ്പോൾ ഞാനെന്റെ കണ്ണുകൾ രണ്ടും കൈകൾ കൊണ്ട് വാരിപൊത്തി കണ്ണീർ കണങ്ങൾ തുടച്ചുകൊണ്ട് ഡോക്ടറോട് """"വിഷമൊക്കെ ഉണ്ട് ഡോക്ടർ,,,,,, എന്നാലും ഞാനിന്ന് ഹാപ്പി ആണ്,,,,, ഇന്നവൾക്കു നല്ലൊരു അമ്മയുണ്ട്,,,, ആ അമ്മയുടെ അടുത്തു എന്റെ മോള് ഹാപ്പി ആയിട്ട് ഇരിക്കും,,,,, ഒരുപക്ഷെ ആ സ്ത്രീ പറഞ്ഞപോലെ നാളെ ഒരു ദിവസം ഞാൻ പോലും അറിയാതെ എന്റെ മോളെ ഞാൻ കൊല്ലുന്നതിലും നല്ലത്,,,,,,, എന്റെ മോള് അവരുടെ കൂടെ,,,,, അത് തന്നെയാ നല്ലത്,,,,,, """""........ ഞാനത് പറഞ്ഞപ്പോൾ ഡോക്ടറെന്നോട് """" പ്രവിയുടെ കൈകൊണ്ട് പ്രവിയുടെ മോള് മരിക്കരുതെന്ന് പ്രവി ആഗ്രഹിക്കുന്നു,,,, പക്ഷെ അതോണ്ടൊന്നും കാര്യം തീരുന്നില്ലല്ലോ,,,,, മറ്റാരുടെയെങ്കിലും കൈകൊണ്ട് ആ കുട്ടി മരിച്ചാലോ,,,,, അത് പ്രവിക്ക് കണ്ടില്ലാന്ന്
💬 Comments
View all comments