0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

എന്നിട്ടാ പോലീസ് ഉദ്യോഗസ്ഥൻ ഡോക്ടർ സണ്ണിയെ വിളിച്ചു മാറ്റി നിർത്തി സംസാരിക്കുന്നു...... അതിനു ശേഷം അയാൾ അവിടെ നിന്നു പോകുന്നു.........
ആ പോലീസ് ഉദ്യോഗസ്ഥൻ പോയശേഷം എന്ത് ചെയ്യണമെന്നറിയാതെ ഞാനവിടെ തലപുകഞ്ഞു ആലോചിച്ചിരുന്നു..... കുറെ നേരം ആലോചിച്ചിരുന്നപ്പോൾ ഭാരതപ്പുഴയിൽ എന്റമ്മയുടെ ഓർമ്മകളുള്ള ആ മണ്ണിൽ കുറച്ചു നേരം കിടന്നാൽ എനിക്ക് മനസ്സിന് ഒരാശ്വാസം കിട്ടുമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു..... അത് കൊണ്ട് തന്നെ ഞാൻ ഡോക്ടറോട് """"എനിക്ക് ചെറുതുരുത്തി വരെ ഒന്ന് പോകാൻ തോന്നുന്നുണ്ടെന്നും,,,, എനിക്കവിടെ ആ മണൽപ്പരപ്പിൽ പോയൊന്ന് കിടക്കാൻ തോന്നുന്നു വെന്നും"""" പറഞ്ഞു........ അത് കേട്ടപ്പോൾ ഡോക്ടറെ ന്നോട്‌ """അദ്ദേഹത്തിനും ഭാരതപ്പുഴ കാണാൻ താല്പര്യമുണ്ടെന്നും,,,,, അതിനായി ഡോക്ടറും എന്റെ കൂടെ വരാമെന്നും """"പറയുന്നു....... അങ്ങനെ ഞാനും ഡോക്ടറും കൂടി കാറിൽ ഷൊർണൂരിലേക്കു പുറപ്പെട്ടു..... ത്രിസന്ധ്യാ സമയത്താണ് ഞങ്ങളവിടെ എത്തിച്ചേർന്നത്......ഞങ്ങൾ ഭാരതപ്പുഴക്ക് മീതെയുള്ള തിരു കൊച്ചി മേൽപ്പാലത്തിന്റെ മുകളിൽ നിന്ന്,,,,,ഭാരതപുഴയെ നോക്കുന്നു...... അവിടെ നിന്ന് നോക്കുമ്പോൾ,,,, ഇടതു ഭാഗത്തായി ഒരു ശ്മശാനം കാണുന്നു..... രണ്ടു മൂന്നു ആംബുലൻസുകൾ അവിടെ കിടക്കുന്നുണ്ട് ...... ആരുടെയൊക്കെയോ നിലച്ച ശരീരങ്ങൾ ആ ശ്മശാനത്തിൽ കിടന്നു കത്തിയെരിഞ്ഞു കൊണ്ട് പുക പടലങ്ങളായി ആകാശത്തേക്ക് ഉയർന്നു പോകുന്നു...... അവരുടെയൊക്കെ കത്തിക്കരിഞ്ഞ ശരീരത്തിലെ പുക പടലങ്ങാളാൽ ആകാശത്തിലെ മേഘങ്ങൾക്ക് ചോരയുടെ ചുവപ്പിന്റെ നിറമാകുന്നു...... ആ ചുവപ്പിനുള്ളിൽ ആരുടെയൊക്കെയോ പൂർത്തിയാവാത്ത ആഗ്രഹങ്ങളുടെ നൊമ്പരങ്ങൾ തേങ്ങലായി നിന്നിരുന്നു...... അതോടൊപ്പം ആകാശം,,,,, ഭാരതപ്പുഴ എന്ന സുന്ദരിയുടെ നഗ്ന ശരീരത്തെ മറച്ചു കൊണ്ട് ഒരു കുടപോലെ അവൾക്കു മേലെ അങ്ങ് മലമുകളിൽ നിന്ന് അറബിക്കടൽ വരെ ആ ചോരചുവപ്പു

💬 Comments

View all comments