Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ഞാൻ മുകളിലെ ആ വരാന്തയിൽ പോയി ഒരു ചെയർ ഇട്ടു ഇരുന്നു..... ആ വരാന്തയിൽ നിന്ന് നോക്കിയാൽ ഭാരതപുഴ കാണാൻ സാധിച്ചിരുന്നു...... രാത്രിയിൽ നീലതൂവാലയണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ഭാരതപുഴ....... ആ പുഴയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുമ്പോൾ ആരൊക്കെയോ വെള്ളത്തിനു വേണ്ടി കേഴുന്ന പോലുള്ള രോദനം..... അവരുടെയാ തേങ്ങലിന്റെ ശബ്ദം അങ്ങാകാശത്തേക്ക് ഉയർന്നുയർന്നു പോകുന്നത് പോലെ...... അവസാനം ആ ശബ്ദങ്ങൾ മുഴുവൻ നീല മേഘങ്ങളായി ഭാരതപ്പുഴക്ക് മീതെ ഒഴുകിയൊഴുകി നടക്കുന്നത് പോലെ...... ഞാനങ്ങനെ ചിന്തിച്ചു ചിന്തിച്ചു പുഴയെയും ആകാശത്തെയും നോക്കി നിൽക്കുമ്പോൾ അവിടേക്കു വല്യമ്മാമയും സുഷമമ്മായിയും എന്റെയമ്മയും കടന്നുവരുന്നു..... ഞാൻ ചിന്തിച്ചു കൊണ്ട് എങ്ങോട്ടാ നോക്കി നിൽക്കണേന്ന് ചോദിച്ചപ്പോൾ ഞാനെന്റെ മനസ്സിൽ കണ്ട കാര്യങ്ങൾ പറഞ്ഞു അപ്പോളവരോട്..... ആ സമയത്ത് വല്യമ്മാമ കളിയാക്കി സുഷമ്മമ്മായിയോട്
നിനക്കൊരു കൂട്ടായീന്നാ തോന്നണേ
. ഞാനാ സമയത്ത് വല്യമ്മാമയോട് പുഴക്കരയിലെ മണൽപ്പരപ്പിൽ പോയി ചുമ്മയൊന്ന് കിടക്കാൻ തോന്നണൂ എന്ന് പറഞ്ഞപ്പോൾ എല്ലാരും എന്നെ പെട്ടന്ന് അത്ഭുതത്തോടെ നോക്കുന്നു..... ഞാനപ്പോൾ """അതേ വല്യമ്മാമ
ആ പുഴക്കരയിൽ
ആ മണൽപ്പരപ്പിൽ ഈ നീല ആകാശവും നോക്കി കിടക്കാൻ തോന്നുണൂ
,
..... അപ്പോൾ വല്യമ്മാമ എന്നോട്
അതേ മതി മതി സമയൊത്തിരിയായി
,നീ യിവിടെ ഒറ്റക്കിരുന്ന് പേടിച്ചു കാണുമോന്നാ വിചാരിച്ചേ
ഇതിപ്പോ നിന്റെ വർത്താനം കേട്ടാ ഞങ്ങൾക്കാ പേടിയാവണേ
.
ഞാനപ്പോൾ """അതെന്തേ മാമ
വല്യമ്മാമനപ്പോൾ """അല്ലാ യീ സമയത്ത് ഇങ്ങനെ ഭ്രാന്ത് പറഞ്ഞാ ആർക്കായാലും പേടിയാവില്ലേ
വല്ല ഡോക്ടറെം കാണിക്കണോന്ന്
,
അപ്പോളേക്കും വല്യമ്മായി കുറച്ചുറക്കനേ """നിങ്ങളെന്താ യീ പറയണേ
, അവൻ അവന്റെ
💬 Comments
View all comments