0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

വിട്ടു കൊടുക്കില്ല എന്നുള്ളൊരു ഭ്രാന്ത്,,,,, സത്യത്തിൽ അപ്പു എന്നിൽ വല്ലാണ്ട് അഡിക്റ്റ് ആവുകയായിരുന്നു...... എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കായിരുന്നു അപ്പു..... അപ്പുവിന്റെ ഈ പെരുമാറ്റം എനിക്ക് വല്ലാത്ത പേടിയും തോന്നി..... അപ്പുവിനെ മാറ്റി നിർത്താനും എനിക്ക് പറ്റില്ലായിരുന്നു... കാരണം അപ്പുവിന് ഞാനെന്റെ ശരീരം അപ്പോളേക്കും പൂർണമായും കൊടുത്തിരുന്നു..... എനിക്കപ്പോൾ അപ്പുവും വേണം സിനിമയും വേണം എന്നായി..... എന്നാൽ അപ്പു അറിഞ്ഞു കൊണ്ടെന്നേ സിനിമയിൽ അഭിനയിപ്പിക്കില്ല എന്നെനിക്കു മനസ്സിലായി..... അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ജയദേവൻ സാറിനെ കാണാൻ ഇട വരുന്നു.... അങ്ങേരപ്പോഴും എന്നെ സിനിമയിലേക്ക് ക്ഷണിച്ചു... ഞാനപ്പോൾ എന്റെ എല്ലാ കാര്യവും അങ്ങേരോട് പറഞ്ഞു .... അങ്ങേരപ്പോൾ അപ്പു അറിയാതെ എന്നെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം തന്നു..... എനിക്കാണെങ്കിൽ എങ്ങനെങ്കിലും അഭിനയിക്കണം എന്നുണ്ടായിരുന്നു..... അത്രക്കും ഞാനപ്പോളെക്കും സിനിമയെ സ്നേഹിക്കാൻ തുടങ്ങി...... അങ്ങനെയിരിക്കെ ചെറുതുരുത്തി ഗസ്റ്റ് ഹൗസില് ജയദേവൻ തന്റെ പുതിയ സിനിമയുടെ കഥക്ക് വേണ്ടിയുള്ള എഴുത്തിനു വേണ്ടി അവിടെ റൂമെടുത്തു എഴുതാൻ ആരംഭിച്ചു..... അന്ന് എഴുത്തിനിടയിലൊക്കെ അങ്ങേര് എന്നെ കാണാനായി വരാറുണ്ടായിരുന്നു .... അതിനായി അങ്ങേര് ബാലേട്ടനെയും കൂട്ട് പിടിച്ചു,,,,, ബാലേട്ടനും എന്നെപോലെ സിനിമാന്ന് വെച്ചാൽ വല്ല്യ ഇഷ്ടമായിരുന്നു........പിന്നെ പിന്നെ ബാലേട്ടനെ കാണാൻ എന്നുള്ള രൂപത്തിൽ അങ്ങേരെന്നെ കാണാനായി വന്നു... ഞാൻ പിന്നെ ഒളിച്ചും പതുങ്ങിയും അങ്ങേരുമായി സംസാരിച്ചു..... അങ്ങനിരിക്കെ ഞാൻ പിന്നെ അങ്ങേരെ കാണാനായി വീട്ടിലോരോ നുണകള് പറഞ്ഞ് ഗസ്റ്റ് ഹൗസിൽ ചെല്ലാൻ തുടങ്ങി..... എന്നെ കണ്ടാൽ അങ്ങേർക്കന്ന് കഥ എഴുതാൻ വല്ലാത്ത മൂടാണെന്നു പറയും.... അതുകൊണ്ടു തന്നെ എങ്ങനെ എങ്കിലും കഥ എഴുത്തു

💬 Comments

View all comments