Chapter Title : എന്റെ അനുമോൾ 2 [Garuda]
എനിക്കാരുമില്ല. അച്ഛൻ മരിച്ചത് പോലെ അമ്മയ്ക്കും എന്തെങ്കിലും സംഭവിക്കും എന്ന പേടിയാനവൾക്ക്. ഡീ പെണ്ണെ പിന്നെ ഞാൻ എന്തിനാ ഇവിടെ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എനിക്ക് ജീവനുള്ളടത്തോളം കാലം ഞാൻ ഉണ്ടാവും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്. അത് കേട്ടു അവൾ അവന്റെ ദേഹത്ത് നിന്നും കൈകൾ എടുത്തു അവന്റെ കണ്ണിൽ നോക്കി. അവൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. നീ പേടിക്കണ്ട. അമ്മ ഉറങ്ങിക്കോട്ടെ ഞാൻ പോയിട്ട് വരാം. അവൾ വിതുമ്പി കൊണ്ട് ഒന്ന് മൂളി. ഞാൻ പോകുന്നതും നോക്കി അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നിരുന്നു. ഞാൻ പിടിച്ചു നിന്നു. നമ്മൾ ആൺകുട്ടികൾ അങ്ങനെയാണല്ലോ ആരുടേയും മുമ്പിൽ കരയില്ല. എന്റെ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.
രാത്രി കിടക്കാൻ നേരം രേഷ്മയുടെ മെസ്സേജ്. അവളുടെ അമ്മക്ക് എന്നോട് സംസാരിക്കണമെന്ന്. ഞങ്ങൾ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതും കാണുകയും ഒക്കെ ചെയ്യുന്ന ആളുകൾ ആണ്. ഇതെന്താണിപ്പോൾ പ്രത്യേകിച്ച്. ഞാൻ രേഷ്മയെ വിളിച്ചു. അവളുടെ അമ്മയാണ് ഫോൺ എടുത്തേ.
അമ്മ : മോനെ. നീ വന്നപ്പോൾ എനിക്ക് സംസാരിക്കാൻ പറ്റിയില്ല ഞാൻ വേദന കൊണ്ട് ക്ഷീണിച്ചിരിക്കുകയായിരുന്നു.
ഞാൻ : അത് കൊണ്ടാണോ അമ്മേ കിടക്കയിൽ കിടന്നു ഡാൻസ് കളിച്ചേ. ഞാൻ ഒരു കോമഡി അടിച്ചു.
അമ്മ : പോടാ അവിടുന്ന്. എന്നാലും മോൻ ആ മരുന്ന് കൊണ്ടുവന്നത് കൊണ്ട് എന്റെ ക്ഷീണമെല്ലാം മാറി.
ഞാൻ : ഇനി ക്ഷീണം വരുമ്പോൾ കുടിക്കാൻ ഞാൻ കുറച്ചധികം മരുന്ന് തന്നിട്ടുണ്ട് അവിടെ.
അമ്മ : കണ്ടു
💬 Comments
View all comments