Chapter Title : എന്റെ ഭാര്യ ആയ ഭർത്താവ് 5 [Hesinky]
ഫ്രണ്ട് ആണെന്ന് കരുതി നിന്റെ ജീവിതം നശിപ്പിച്ചുകൊണ്ടാണോ ഇങ്ങനെ നടക്കുക... ഇതു കൊണ്ട് നിനക്ക് എന്താണ് ലാഭം.....
ശാലിനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല
(അവൾ ഒരുനിമിഷം ആലോചിച്ചു ഇവൻ പറയുന്നത് ശെരിയാണ് ).....
ശാലിനി : എനിക്ക് അറിയില്ല ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം എന്നാലും നീതു അവൾ എന്റെ ഫ്രണ്ട് അല്ലെ????
കിഷോർ : ആയിരിക്കും പക്ഷെ ഒരാളെ ഇങ്ങനെ ഒക്കെ ടോർച്ചർ ചെയ്ത് സന്തോഷികളാണോ നിങ്ങളുടെ ഫ്രണ്ട്ഷിപ്......
എന്റെ എല്ലാം അവൾ കൈക്കലാക്കി ഇപ്പൊ ഞാൻ വെറും വേസ്റ്റ് ആണ്.. എനിക്ക് ഈ ജീവിതം തന്നെ മടുത്തു.. ഒരു സന്ദർഭം കിട്ടിയാൽ ഞാൻ ഉറപ്പായും ആത്മഹത്യ ചെയ്യും..... (കിഷോർ കരഞ്ഞു കൊണ്ട് ഇതൊക്കെ പറഞ്ഞു )...
കിഷോറിന്റെ വാക്കുകൾ കേട്ട് ശാലിനിക്ക് നല്ല രീതിയിൽ വിഷമം ആയി.... താൻ ചെയ്യുന്നത് തെറ്റാണ് എന്നാ ബോധം ശാലിനിക്ക് വന്നു....
ശാലിനി : കിഷോർ ഞാൻ എന്താണ് ചെയ്യേണ്ടത്...? എനിക്ക് അവളുടെ കൂടെ നിൽക്കാൻ അല്ലെ പറ്റൂ... (വിഷമത്തോടെ പറഞ്ഞു )..
കിഷോർ : ശാലിനി തനിക്കെന്നെ സഹായിക്കാൻ പറ്റുമോ.??
ശാലിനി : നീ എന്താ ഉദ്ദേശിക്കുന്നത് അവളെ ചതിക്കനോ?? അത് നിന്റെ മനസ്സിൽ ഇരിക്കാതെ ഉള്ളു ...
കിഷോർ : അവളെ ഞാൻ ഒരിക്കലും ചതിക്കില്ല അവൾ എന്റെ ഭാര്യ ആണ്. എനിക്ക് അവളെ നേരയാക്കണം....
ശാലിനി : എങ്ങനെ നേരെയാക്കാൻ??
കിഷോർ : അവളുടെ സ്വഭാവം മുഴുവനായി മാറ്റണം അവളെ നല്ല ഒരു ഭാര്യ ആക്കണം....
ശാലിനി : നീ അവളെ ഒരിക്കലും ഉപേക്ഷിക്കില്ല
💬 Comments
View all comments