Chapter Title : എന്റെ ചിന്നു 2 [Unni]
വെയില് തട്ടിയാൽ പോലും എണീക്കുന്നെ അല്ലാലോ .... ചിരിച്ചു കൊണ്ട് കൈയിൽ ഒരു ചായയും കൊണ്ട് അർജുന്റെ അടുത്തേക്ക് ലളിതാമ്മ ചെന്നു .... ചായ വാങ്ങുമ്പോ അവൻ അവന്റെ അമ്മയുടെ സൗന്ദര്യം കണ്ടു കള്ള ചിരിയോടെ ചോദിച്ചു " ലളിത കുട്ടിയെ ഇന്നെന്താ വല്ല കല്യാണം ഉണ്ടോ കുളിച്ച ചുന്ദരി അയി ദേവിയെ പോലെ എവിടെ പോവാ "
പോടാ ചെറുക്കാ.... രാവിലെ അമ്പലത്തിൽ ഒന്ന് പോയിട്ടു വന്നതേ ഉള്ളു ..... പിന്നെ നിന്നെ അച്ഛൻ തിരക്കി ആയിരുന്നു , ഇന്നലെ നീ നേരത്തെ കിടന്നു ഉറങ്ങിതു കൊണ്ട് അച്ഛന് രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്
ഒരു കവിൾ ചായ മോത്തി കൊണ്ട് അർജുൻ " എന്ത് പറ്റി അമ്മെ എന്തേലും അത്യാവശ്യം ഉള്ള കാര്യം ആണോ .... എനിക്ക് ഇപ്പോ ആ വിഷ്ണുന്റെ അടുത്ത് വരെ ഒന്ന് പോണം അത് കഴിഞ്ഞ ഹരി അങ്കിൾ ന്റെ അടുത്തും പോയി ആ പ്ലാൻ ഒന്ന് കൺഫേം ചെയ്യണം .... അടുത്ത മാസത്തോടെ ആ വർക്ക് സ്റ്റാർട്ട് ചെയ്യാനാ ഉദ്ദേശിച്ചേക്കുന്നേ ..... എന്തോ ചെറിയൊരു ടെൻഷൻ ഒക്കെ തോന്നുന്നുണ്ട് ....
"പേടിക്കേണ്ട കണ്ണാ .... മോൻ എന്ത് കാര്യോം ഉത്സാഹത്തോടെ അത് നേടണം എന്ന് കരുതി തന്നെ ചെയ്ത നോക്ക് .. എങ്കിൽ അത് നേടുക തന്നെ ചെയ്യും .... ആദ്യത്തെ വർക്ക് അല്ലെ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒക്കെ തോന്നും അതൊക്കെ പെട്ടെന്ന് തന്നെ മാറുകേം ചെയ്യുമേട്ടോ .... 'അമ്മ മോന്റെ കൂടെ ഉ ഉണ്ടെടാ ....
💬 Comments
View all comments