Chapter Title : എന്റെ ചിന്നു 2 [Unni]
, ആ സമയത്തു വെള്ളം എടുക്കാൻ വേണ്ടി വന്ന അർജുൻ കണ്ടു കൊണ്ട് ഓടിച്ചെന്നു ... അത്യാവശ്യം ആഴത്തിൽ കട്ട് ആയത് കൊണ്ട് ചോര നന്നായി ഒഴുകുന്നുണ്ടായിരുന്നു .... അത് കണ്ടു പേടിച്ചരണ്ട പോലെ അർജുൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു അർജുന്റെ മുഖത്തേക്ക് നോക്കിയ ലളിത ഇത് കണ്ടു കൊണ്ട് തന്നെ " കണ്ണാ ഒരു തുണി കൊണ്ട് വാടാ ഇത് ഒന്ന് വെച്ച് കേട്ടട്ടേ .... ഓടി ഹാളിലേക്ക് ചെന്ന് അർജുൻ തുണി പരതി , ആ സമയത് ആണ് വീട്ടിലേക്കു മാധവനും എത്തിയത് , ഓടി പരിഭ്രാന്തിയോടെ നടക്കുന്ന അർജ്ജുനെ കണ്ട മാധവൻ " എന്ത് പറ്റിയട അച്ചു .... നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നടക്കുന്നെ "
" അച്ഛാ ഒരു തുണി വേണം അത്യാവശ്യമായിട്ട് .... അമ്മയുടെ കൈ .....
ഇത്രേം പറഞ്ഞു കൊണ്ട് അർജുൻ നേരെ നോക്കിത് മാധവൻ ഉടുത്ത നിന്നിരുന്ന മുണ്ടിലേക്കു ആയിരുന്നു
"അമ്മയുടെ കൈക്കു എന്ത് പറ്റിയ് ..... ചോദ്യം മുഴുവിക്കാൻ കഴിഞ്ഞില്ല അതിനു മുൻപേ മാധവൻ നിലത്തേക്ക് വീണു പോയി എന്ത് സംഭവിച്ചു എന്നറിയാതെ ചുറ്റും നോക്കിയ മാധവൻ താഴേക്കു ഒരു നിമിഷം നോക്കി ..... ഉടുത്തിരുന്ന മാധവന്റെ മുണ്ടും പറിച്ചു കൊണ്ട് അർജുൻ അടുക്കളയിലേക്കു ഓടുവായിരുന്നു ..... ഓടുന്ന സമയത് തന്നെ മുണ്ടു കീറി അവന്റെ അമ്മയുടെ അടുക്കൽ എത്തി .. എന്നിട്ട് മുറിവ് കഴുകി തുടച്ച വൃത്തി ആകിയതിനു ശേഷം ശ്രെദ്ധയോടെ മുറിവ് അവൻ കെട്ടി ....
💬 Comments
View all comments