0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3752
നാണക്കേട്..?? പറേ..!!""" ""...അതേ... അതുതന്നെയാ നാണക്കേട്..!!"""_ അവളുടെ സ്വരമുയർന്നിരുന്ന അതേതലത്തിൽ ഞാൻ മറുപടിനല്കി... അതു ശെരിയ്ക്കുമവളെയൊന്നു ഞെട്ടിച്ചു... ""...എന്ത്..?? എന്തു നാണക്കേട്..??"""_ അവൾ ശബ്ദംതാഴ്ത്തിയപ്പോൾ ഞാൻപറഞ്ഞത് ഫീലായിട്ടുണ്ടെന്നെനിയ്ക്കു ബോധ്യമായി... ""...ഇനി അതൂടറിഞ്ഞേ പറ്റൂ..?? എന്നാക്കേട്ടോ... ഈ ഫ്ലാറ്റിലെ ഓരോരുത്തരും പറേണതെന്താന്നറിയോ..?? ഞാൻ പറയുന്നേന്നും നീ അനുസരിയ്ക്കത്തില്ല... എനിയ്ക്കു നിന്നെ മെരുക്കാനുള്ള കഴിവില്ലാത്തോണ്ടാ നീ കയറൂരി നടക്കുന്നേന്ന്... മാത്രോമല്ല വേറെ വല്ല നല്ല ആമ്പിളേളരുടേം കയ്യിലായിരുന്നേൽ നീ അടങ്ങിയൊതുങ്ങി ജീവിച്ചു പോയേനേന്ന്..!!"""_ ഞാൻ സ്വരം കടുപ്പിച്ചുകൊണ്ടത് പറയുമ്പോൾ അവളുടെമുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു... പക്ഷേ അപ്പോളാ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ തെല്ലൊന്ന് നൊമ്പരപ്പെടുത്തി... ""...ആരാ..?? ആരാങ്ങനെ പറഞ്ഞേ..??"""_ കണ്ണു തുടച്ചുകൊണ്ടവൾ എന്റെനേരേ ചീറി... ""...ലിസ്റ്റു കിട്ടീട്ടെന്തിനാ പോയി തല്ലുകൂടാനല്ലേ..?? അല്ല, നീയിനിപ്പോയി തല്ലിയെന്നുംപറഞ്ഞ് ആ പറയുന്നോര് വായടയ്ക്കോ..?? ഇല്ലല്ലോ... പറയേണ്ടവരിനീം പറയും..!!""" ""...പിന്നെ ഞാനിപ്പോളെന്തോ ചെയ്യണം..?? നീ പറ... ഞാനതുപോലെ ചെയ്തോളാം..!!""" ""...ആശേച്ചിയോടു സോറിപറയണം..!!"""_ രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാൻ മറുപടിനല്കി... ""...ശെരി.! പറയാം.! പക്ഷേ... അതവളെ പേടിച്ചിട്ടോ, ഞാൻചെയ്തതു തെറ്റാന്നു തോന്നീട്ടോവല്ല... നിനക്ക് വേണ്ടി... നിനക്കുവേണ്ടി മാത്രം... കേട്ടല്ലോ..!!""" ""...മ്മ്മ്..!!"""_ ഞാൻമൂളിയതും അവൾ പുറത്തേയ്ക്കു പാഞ്ഞു... ""...തല്ലാനല്ല.! സോറിപറയാനാ പറഞ്ഞുവിട്ടേ..!!"""_ അവളുടെ പോക്കുകണ്ടതും ഞാൻ പിന്നിൽനിന്നും വിളിച്ചുപറഞ്ഞു... പക്ഷേ തിരിഞ്ഞെന്നെയൊന്നു നോക്കുകകൂടി ചെയ്യാതെ അവൾ പുറത്തേയ്ക്കുപോയി... സോറിയും പറഞ്ഞിട്ടവൾ തിരിച്ചുവരുന്നതും കാത്ത് ഞാനൊരു പതിനഞ്ച് മിനിറ്റോളം കട്ടിലിലിരുന്നിട്ടുണ്ടാകും... പോയ ആളെ തിരിച്ചുകാണാതെ വന്നപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടി.... പറഞ്ഞുവിട്ട സാധനം അത്ര സൂപ്പറാണേ... അവിടെച്ചെല്ലുമ്പോൾ ആശേച്ചിയെന്തേലും വേണ്ടാതീനം പറഞ്ഞാൽ അവിടെത്തീരും അവരുടെ ആയുസ്സ്... ഓരോന്നോർത്തിട്ട് ചങ്കിടിപ്പ് നിയന്ത്രിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും പുറത്തേയ്ക്കിറങ്ങി... നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം... ...ഈശ്വരാ.! ഞാനറിയാതെ കൈ നെഞ്ചത്തുവെച്ചിട്ട് അവിടേയ്‌ക്കോടി... അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിനു മുന്നേതന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു; ""...ഡോക്ടറ് സോറിപറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ... പെട്ടന്നാവട്ടേ..!!"""_ അവരുടെശബ്ദം വ്യക്തമായികേട്ടതും ഞാനാകെ വല്ലാതായി... വെറുതെയൊരു സോറിപറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ... പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്രവലിയ സീനാക്കി, ആളെ വിളിച്ചുകൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല... ""...സോറി..!!"""_ പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി സോറിപറയുന്നതു കേട്ടാണ് ഞാനാളിന്റിടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്കു കടക്കുന്നത്... ""...കേട്ടില്ല ഡോക്ടറേ... ഒന്നുറക്ക പറേന്നേ..??""'_ അവരുടെ ശബ്ദം ഒന്നുകൂടുയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി... കൂട്ടത്തിലെന്നെ കണ്ടതും അവളുടെ കണ്ണൊന്നുനിറഞ്ഞു... പക്ഷേ, അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും

💬 Comments

View all comments