0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3761
ശ്രെമിച്ചു... ""...എന്താ..?? എന്താ മിന്നൂസേ..?? സോറി പറഞ്ഞില്ലേ..??""" ""...മ്മ്മ്..!!"""_ അവൾ പതിയെയൊന്നു മൂളി... ""...പിന്നെന്തിനാ ഇവടെ നിയ്ക്കുന്നേ..?? വാ പോവാം..!!""" ""...അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻവന്നേ..?? എന്തായാലും സോറിപറഞ്ഞു.. പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ..!!"""_ ഞാൻ മിന്നൂസിനെയും തോളിൽചേർത്തുകൊണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾ പിന്നിൽനിന്നും ആശേച്ചി വിളിച്ചുപറഞ്ഞു... കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു; ""...ആശേച്ചീ... പറഞ്ഞതു തെറ്റായിപ്പോയീന്നു കരുതീട്ടോ, അല്ലെങ്കി നിങ്ങളെപ്പേടിച്ചിട്ടോ അല്ല ഇവളുവന്നു സോറിപറഞ്ഞേ... ഞാമ്പറഞ്ഞിട്ടാ... അതുകൊണ്ടവളു പറഞ്ഞത് ഞാൻ കേട്ടാൽമതി..!!""" ഒന്നുനിർത്തിയ ഞാൻ; ""...പക്ഷേ ആശേച്ചീ... നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ ചെയ്തതൊട്ടും ശെരിയായില്ലകേട്ടോ... നിങ്ങളെക്കുറിച്ച് ഞാനിങ്ങനെയൊന്നുമല്ല കരുതീരുന്നേ... നിങ്ങളെ... നിങ്ങളെ ഞാനെന്റെ ചേച്ചീടെസ്ഥാനത്തു കണ്ടുപോയി... അല്ലെങ്കി സത്യായ്ട്ടും ഈ സിദ്ധാർത്ഥിന്റെ ഇതുവരെക്കാണാത്തൊരു മുഖം നിങ്ങളുകണ്ടേനെ..!!"""_ പറഞ്ഞുകൊണ്ട് ഞാൻ പല്ലുകടിച്ചമർത്തീതും ആശേച്ചിയുടെമുഖം വിവർണ്ണമായി... അവരെയൊന്നുകൂടി ഇരുത്തിനോക്കിയശേഷം മിന്നൂസിനെയും ചേർത്തുപിടിച്ചുകൊണ്ട് ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾമുഴുവൻ എന്റെചിന്ത ഇനി ഇവളെയെങ്ങനെ പറഞ്ഞു സമാധാനിപ്പിയ്ക്കുമെന്നായിരുന്നു... ഞാനായ്ട്ടു പറഞ്ഞുവിട്ടിട്ട് നാട്ടുകാരുടെമുന്നിൽ നാണംകെട്ടതിൽ ഇവളെങ്ങനെന്നോടു പ്രതികരിയ്ക്കുവോ ആവോ..?? ചിന്തയിൽ മുഴുകി നടക്കുന്നതിനിടയിൽ പെട്ടെന്ന് മീനാക്ഷിയെന്നെ മുന്നിലേയ്ക്കു പിടിച്ചുതള്ളി... പ്രതീക്ഷിയ്ക്കാതെയുള്ള തള്ളായതിനാൽ ഞാൻ മുന്നിലേയ്ക്കൊന്നു വേച്ചുപോകയും ചെയ്തു... കാര്യമറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഞാൻകണ്ടത്, ആശേച്ചിയുടെ അടുക്കലേയ്ക്കു പായുന്ന മീനാക്ഷിയെയാണ്... ഒന്നുംചെയ്യാൻ സാധിയ്ക്കാതെ നിസ്സാരനായിനിന്ന എന്റെമുന്നിൽ വെച്ചുതന്നെ ആശേച്ചിയുടെ കരണമൊന്നുപൊളിഞ്ഞു... വീശിയടിച്ച കയ്യുടെ ശക്തിയിൽ അവരുടെ അടിതെറ്റിപ്പോയി... നിലത്തേയ്ക്കുവീഴാതെ ഒരുവിധം വാതിൽപടിയിൽ പിടിച്ചുനിന്ന ആശേച്ചിയെനോക്കി ഉറക്കെ, കൂടിനിന്നവരെല്ലാരും കേൾക്കച്ചേ ഒരു സോറികൂടി വിളിച്ചുപറഞ്ഞിട്ട് പെണ്ണ് തിരിച്ചുവന്നു; ""...ഇപ്പൊ നിന്റെ സന്തോഷത്തിനു സോറീംപറഞ്ഞു... എന്റെ സന്തോഷത്തിനൊന്നു പൊട്ടിയ്ക്കുവേം ചെയ്തു... ഈക്വൽ ഈക്വൽ... ഓക്കേ..??"""_ പറഞ്ഞതിനൊപ്പം എന്റെ കവിളിലൊരുമ്മയുംതന്ന് എന്റെമുഖത്തേയ്ക്കു നോക്കിയൊരു കള്ളച്ചിരിയും ചിരിച്ചവൾ ഫ്ലാറ്റിലേയ്ക്കു കയറിയതും, നടന്നതെല്ലാംകണ്ട് ഞാനവിടെത്തന്നെ കുറ്റിയടിച്ചപോലെ നിൽക്കുവായ്രുന്നു... ...തുടരും.! ❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments