Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
കടയിലും ഓരോ ആവശ്യത്തിനും പറഞ്ഞുവിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റോ..?? അതോണ്ട് പറയുവാ, ഇനിയൊരിയ്ക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലിചെയ്യിച്ചെന്ന് ഞാനറിഞ്ഞാ... അറിയാലോ മീനാക്ഷിയെ..?? ഹ്മ്മ്മ്..??"""_ ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചുകൊണ്ട് നടന്നപ്പോൾ ആശേച്ചിയറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി...
അവരുടെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ എനിക്കും സങ്കടമായി...
...ഈശ്വരാ.! ഈ മറുത എല്ലാരേം വെറുപ്പിയ്ക്കും... നാശം പിടിച്ചത്..!!_ മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളെ ചെറഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ഫ്ലാറ്റിന്റെ ഡോറുതുറന്ന് അവളെന്നെ അകത്തേയ്ക്കു വലിച്ചെറിഞ്ഞിരുന്നു...
ഞാൻ രണ്ടുസ്റ്റെപ്പ് മുന്നിലേയ്ക്കു നീങ്ങി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അവൾ ഡോറ് വലിച്ചടയ്ക്കുവേം ചെയ്തു...
""...നിന്റടുക്കെയൊന്ന് ഷോപ്പിങ്ങിനുപോവാൻ വിളിച്ചപ്പോഴാണ് നെനക്കു സമയമില്ലാത്തേ ലേ..?? ഇപ്പൊ അവളുമാരടുക്കെ കൊഞ്ചിക്കുഴയുന്നേനൊരു പ്രശ്നോമില്ല... അല്ലേത്തന്നെ ഞാനാരാ..?? നെനക്കെന്തേലും ആവശ്യമുണ്ടേൽ അതുസാധിച്ചു തരാനുള്ള ഒരുയന്ത്രം..!!"""_ ഒന്നുനിർത്തിയ മീനാക്ഷി,
""...നീ പൊക്കോ... ആരടുത്തുവേണേലും പൊക്കോ... എനിയ്ക്കെന്താ..?? ഞാനാരാ നിന്റെ..?? പോയിരിയ്ക്കുന്നവൻ, ഓരോരുത്തവള്മാരോട് ഒട്ടിയിരുന്ന് സംസാരിയ്ക്കാൻ... അവന്റൊരാശേച്ചി..!!"""_ എന്നെ ക്രുദ്ധിച്ച് വല്ലാത്തൊരു നോട്ടവും നോക്കിയിട്ട് അവൾ ബെഡ്റൂമിലേയ്ക്ക് പോയി...
...ഭാഗ്യം.!
ഞാനറിയാതെ ഒരു ദീർഘനിശ്വാസമെടുത്തു പോയി...
കാരണം, ആദ്യമായാണ് കലാപരിപാടി ഇത്രപെട്ടെന്ന് കഴിയുന്നത്...
അവൾ പോയികഴിഞ്ഞതും ഞാൻചുറ്റുമൊന്ന് കണ്ണോടിച്ചു...
കൊണ്ടുവന്ന കവറുകളെല്ലാം സെറ്റിയ്ക്കുമേലേ കൂട്ടിവെച്ചിട്ടുണ്ട്...
കാണുമ്പോളറിയാം വീട്ടിലോരോരുത്തർക്കുമുള്ള ഡ്രെസ്സെടുത്തു വെച്ചിട്ടുണ്ട്...
പിന്നെ വൈകിയില്ല,
ഞാൻനേരേ സെറ്റിയിലേയ്ക്ക് ചെന്നിരുന്ന് ഓരോകവറും കയ്യിലെടുത്ത് അതിനുള്ളിലേക്ക് തലയിട്ടുനോക്കി...
""...തൊട്ടുപോകരുത്..!!"""_ ഒരലറലായ്രുന്നു... അതുകേട്ടതും എന്റെകയ്യിലിരുന്ന കവറ് നിലത്തു വീണുപോയി...
തോളിൽ ഫോൾഡ്ചെയ്തു പിൻചെയ്ത സാരിയുടെഭാഗം അഴിച്ച് കയ്യിലേയ്ക്ക് വെറുതെയിട്ട് അങ്ങോട്ടേയ്ക്കു ചവിട്ടിക്കുലുക്കിവന്ന പെണ്ണിന്റെ അപ്പോഴത്തെ ഭാവത്തിൽ സത്യംപറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോയിരുന്നു...
""...ദേ... ഈയിരിയ്ക്കുന്ന ഒറ്റ സാധനത്തിമ്മേല് തൊട്ടുപോകരുത്... തൊട്ടാ ആ കൈ ഞാൻവെട്ടും... ഞാൻവിളിച്ചല്ലോ അപ്പോളെവടെയോ പോയ്ക്കിടന്നിട്ട് പാതിരാത്രി കേറി വന്നിരിയ്ക്കുന്നു, ഞാമ്മേടിച്ചു വെച്ചിരിയ്ക്കുന്ന സാധനങ്ങളെടുക്കാൻ..!!"""_ അവള് സെറ്റിയിലിരുന്ന എല്ലാകവറുകളും തൂത്തുപെറുക്കിയെടുത്ത് എന്റെനേരേ ചീറി...
താമസിച്ചില്ല, ഞാനുടനെ നിലത്തുകിടന്ന കവറുകൂടി കുനിഞ്ഞെടുത്ത് അവൾക്കു നീട്ടി...
""...ഇങ്ങട് താ..!!"""_ എന്റെ കയ്യിൽനിന്നും ആ കവറുകൂടി പിടിച്ചുമേടിച്ച് രൂക്ഷമായൊന്നുകൂടി നോക്കിയിട്ട് ചവിട്ടിക്കുലുക്കിക്കൊണ്ടവൾ ബെഡ്റൂമിലേയ്ക്കു നടന്നു...
കുറച്ചുനേരം പിന്നേയുമവിടിരുന്ന ഞാൻ പതിയെ ബെഡ്റൂമിലേയ്ക്ക് തലയെത്തിച്ചുനോക്കി...
കാലുകൾ രണ്ടും പുറത്തേയ്ക്കിട്ട് ബെഡ്ഡിൽ കുറുകെകയറി കവിഴ്ന്നുകിടക്കുകയാണ് കക്ഷി...
സാരിയ്ക്കു കീഴെയായി ആ രണ്ടു കാലുകളിലുമായി വലിഞ്ഞുകിടന്ന പാദസരങ്ങളുടെ ഭംഗിയും നോക്കിയിരുന്ന ഞാൻ, അവളെഴുന്നേൽക്കും മുന്നേപോയി ആശേച്ചിയെയൊന്നു സോപ്പിടാമെന്നു കരുതി പതിയെയെഴുന്നേറ്റ് മെയിൻ ഡോറിനടുത്തേയ്ക്ക് നടന്നു...
""...എങ്ങോട്ടേയ്ക്കാ..??
ഏതവളെ കാണാനാ പതുങ്ങിപ്പോണേ..??മര്യാദയ്ക്ക് അകത്തേറി പൊയ്ക്കോ..!!"""_ ഞാൻ ഡോറിന്റെ ലോക്കിളക്കി ഒരുകാല് പുറത്തുവെച്ചതും അവളെന്നെപ്പൊക്കി...
എന്നാലും ഇത്രേന്നേരം കവിഴ്ന്നുകിടന്ന ഇവളിതെങ്ങനെ അറിഞ്ഞെന്നാണ്..??
💬 Comments
View all comments