Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
""...നിന്നോടു പറഞ്ഞത് കേട്ടില്ലേ..?? അകത്തേറി പോവാൻ..!!"""_ അവള് ഊർന്നു കയ്യിലേയ്ക്കുവീണ സാരി അലക്ഷ്യമായി തോളിലേയ്ക്കു മടക്കിയിട്ട് എന്റെനേരേ പാഞ്ഞുവന്നു...
""...മിന്നൂസേ... വിട്..!!"""_ അവളെന്നെയും പിടിച്ചുവലിച്ച് ബെഡ്റൂമിലേയ്ക്കു നടക്കുമ്പോൾ പിന്നിൽ ഡോറ് വലിഞ്ഞടയുന്ന ശബ്ദംകേട്ട് ഞാനവളോട് പറഞ്ഞു...
""...എന്തിനാ..?? എന്തിനാ വിടുന്നേ..?? അവളുമാരോട് ചെന്നെന്റെ കുറ്റം പറഞ്ഞോടുക്കാനല്ലേ..??"""_ ബെഡ്റൂമിനുള്ളിലേയ്ക്ക് എന്നെപിടിച്ചു തള്ളിയിട്ട് അവളെന്റെ നേരേചീറി...
""...കുറ്റമ്പറയാനോ..??
നീയെന്താടീ പറയുന്നേ..?? ഓരോന്നു വെറുതെ പറഞ്ഞാലുണ്ടല്ലോ..!!"""
""...വെറുതെയോ..?? വെറുതെയൊന്നുമല്ല... നീ പറഞ്ഞതു തന്നെയാ... നീ പറയാതെ അവളങ്ങനെയൊന്നും പറയത്തില്ലല്ലോ..??"""
""...ആര്..?? എന്തു പറഞ്ഞെന്ന്..??"""
""...ആ... ആശ.! അവളുപറഞ്ഞില്ലേ നിന്നെ വഴക്കു പറയരുതെന്ന്... അപ്പോളതിനർത്ഥം ഞാൻ വഴക്കുപറയുന്നത് നീയവളുമാരോടൊക്കെ ചെന്നു പറയോന്നല്ലേ..??"""_
അവളെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് സാരി ഒന്നുകൂടി തോളിലേയ്ക്ക് കയറ്റിയിട്ടു...
""...എടീ... സത്യായ്ട്ടും ഞാനൊന്നുമാരോടുമ്പോയി പറഞ്ഞിട്ടില്ല... പിന്നെ നീയെന്റെ തള്ളയ്ക്കു വിളിയ്ക്കുന്നത് അവരെപ്പോഴേലുമൊക്കെ കേട്ടിട്ടുണ്ടാവും... അല്ലാണ്ടെന്റെ മിന്നൂസിനെക്കുറിച്ച് ഞാനാരോടെങ്കിലുംപോയി കുറ്റമ്പറയോന്ന് തോന്നുന്നുണ്ടോ..??"""_ ബെഡ്ഡിലേയ്ക്കിരുന്ന ഞാൻ ഒന്നെറിഞ്ഞു...
പക്ഷേ, ഏറ്റില്ല.!
""...ആർക്കറിയാം.! അവളുമാരൊക്കെ ഒരു പണീമില്ലാതെ തിന്നുകുടിച്ചു വീട്ടിക്കിടക്കുമ്പോൾ ആരേങ്കിലുമൊക്കെ കുറ്റം പറയണോന്ന് തോന്നും... അപ്പോളവള്മാരെ സുഖിപ്പിയ്ക്കാനായിട്ട് നീയെന്റെ കുറ്റോക്കെ പറഞ്ഞുകൊടുക്കുന്നില്ലാന്ന് ആര് കണ്ടു..??"""_ അവള് സ്വയം പിറുപിറുത്തുകൊണ്ട് മുടിയുംവാരിക്കെട്ടി ബാത്ത്റൂമിലേയ്ക്കു നടന്നു...
അവളു തിരിച്ചുവരുന്നതുവരെ ഞാൻവെറുതെ കട്ടിലിലിരുന്നു...
""...ഞാനവരെ സുഖിപ്പിയ്ക്കാൻ നോക്കീന്നു നീ പറഞ്ഞത് എന്തർത്ഥത്തിലാ..??"""_ അവള് മുഖംകഴുകി, ടവലുകൊണ്ട് തുടച്ചശേഷം പുറത്തേയ്‌ക്കുവന്നപ്പോൾ ഞാൻചോദിച്ചു...
""...നീ അവർക്കുവേണ്ടി കടയിൽപോണതും കറന്റിന്റെയും വോട്ടറിന്റെയുമൊക്കെ ബില്ലടയ്ക്കാൻ പോണതുമൊക്കപ്പിന്നെ സുഖിപ്പിയ്ക്കാനല്ലാതെ വേറെ എന്തോത്തിനാ..??"""
""...അതാണോ..?? അതവരെ സുഖിപ്പിയ്ക്കാനൊന്നുമല്ല.... ബോറാകുമ്പോൾ വെറുതെയൊന്നു പുറത്തിറങ്ങൂലേ.... അപ്പോളവർക്കെന്തേലും സഹായമായിക്കോട്ടേന്ന് കരുതും... അത്രേയുളെളടീ... അല്ലാതൊന്നുമില്ല..!!"""
""...അവർക്കു സഹായം.! ഹ്മ്മ്മ്..!!"""_ അവളൊന്നിരുത്തി മൂളി...
പിന്നെയെന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു;
""...അല്ല... നെനക്കെന്താ ഇവടിത്ര ബോറ്..?? ക്രിക്കറ്റ് പ്രാക്ടീസുണ്ട്... അതല്ലെങ്കിൽ ടിവിയുണ്ട്...
അതുമല്ല ഇനി നിനക്കു തുടർന്നു പഠിയ്ക്കണോന്നാണെങ്കിൽ
പൊയ്ക്കോളാനും ഞാമ്പറഞ്ഞില്ലേ... പിന്നെന്തിനാ ബോറ്..?? ഇതതൊന്നുമല്ല... നെനക്കവള്മാരോട് മിണ്ടണം... അതിനാ നീ പോണേ... എനിയ്ക്കറിയാം... ഈ പ്രായത്തിലുള്ള ആമ്പിളേളരുടെ മനസ്സിലിരുപ്പൊക്കെ എനിയ്ക്കു കൃത്യായ്ട്ടറിയാം... അതോണ്ടു നീ വെറുതെ കള്ളമ്പറയാനൊന്നും നിയ്ക്കണ്ട..!!"""
""...എടി കോപ്പേ... ഞാനങ്ങനൊക്കെ കരുതീട്ടാണ് മിണ്ടാമ്പോണേന്നാണോ നീ കരുതീരിയ്ക്കുന്നേ..?? ദേ അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!"""_ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചിരച്ചുകേറി...
""...സിദ്ധൂ... നീയൊന്നു പുറത്തുപോയേ... എനിയ്ക്കു ഡ്രെസ്സ് ചേഞ്ച്ചെയ്യണം..!!"""_ അവളതുപറഞ്ഞ് വാഡ്രോബിൽനിന്നും ഇളംനീല നിറത്തിലുള്ള നൈറ്റിയെടുത്ത് കട്ടിലിലേയ്ക്കിട്ടശേഷം തോളിൽനിന്നും സാരിമാറ്റിയപ്പോൾ ഞാൻ മുറിയ്ക്കു പുറത്തേയ്ക്കിറങ്ങി...
കുറച്ചുനേരം ലിവിങ്റൂമിലിരുന്ന ശേഷം ഞാനെഴുന്നേറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു...
അതിനിടയിൽ ഒരു പ്രാവശ്യം ഫോണെടുത്ത് ജിത്തുവിനെയൊന്നു വിളിയ്ക്കാനും
💬 Comments
View all comments