0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3709
ശ്രെമിച്ചു, ബുള്ളറ്റ് ഗ്രൗണ്ടിലിരിയ്ക്കുവാണ്... ബാറ്റിങ്ങിനു കേറുമ്പോൾ കീയുമവന്മാരേൽ കൊടുത്തിരുന്നു... അതൊന്നെടുപ്പിയ്ക്കണം... ബാൽക്കണിയുടെ ഹാൻഡ്റെസ്റ്റിന്മേൽ രണ്ടുകയ്യുംവെച്ച് താഴേയ്ക്കുനോക്കി ഒരിയ്ക്കൽക്കൂടി അവനെ വിളിയ്ക്കാൻ ശ്രെമിച്ചപ്പോൾ തോളത്ത് രണ്ടുതട്ട്, ഒപ്പമൊരു ഡയലോഗും; ""...എന്താ മാഷേ... ഫീലായോ..??"""_ ഇളംനീല നിറത്തിലുള്ള നൈറ്റിയിട്ട് കൈയിൽ ഒരുഗ്ലാസ്സ് ചായയുമായി കക്ഷി എന്നോടു ചേർന്നുനിന്നു... ദേഹത്തേയ്ക്കു മുറുകിക്കിടക്കുന്ന നൈറ്റിയിൽ അവളുടെ കൊഴുത്തുമിനുത്ത ശരീരം തുളുമ്പിനിൽക്കുവാണ്... ""...പോടീ കോപ്പേ... നീ നിന്റെ പണിനോക്കടീ..!!"""_ മറുപടിയായി ഞാനൊന്നു ചീറി... ""...ഓഹ്.! പെണക്കത്തിലാണോ..?? അയ്യേ... എന്നിട്ടുപറ... എന്തേ ഫീലായോ ന്റെ കൊച്ചിന്..??"""_ അവളു വീണ്ടുമെന്നോടു ചൊതുങ്ങി, കൂട്ടത്തിലൊരു ചിരിയും... ""... മ്മ്മ്... ഇതെന്റേന്നു മേടിയ്ക്കാനാ... ദേ... ദേഷ്യംവരുമ്പോൾ വായിത്തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞിട്ട് പിന്നെ സോറിപറഞ്ഞുവരുന്ന നിന്റെ പലതന്തക്കൊണം എന്റടുത്തു കാണിയ്ക്കരുതെന്നു പലവട്ടം ഞാൻപറഞ്ഞിട്ടുണ്ട്... അവളൊലിപ്പിയ്ക്കാൻ വന്നേക്കുന്നു..!!"""_ അവളോടൊന്നു ചീറിയശേഷം ഞാൻ വീണ്ടും ഫോണിലേയ്ക്കു കണ്ണുകളെനട്ടു... ""...എടാ... അതു നീയെന്നെ ദേഷ്യമ്പിടിപ്പിച്ചോണ്ടല്ലേടാ... ഞാനെത്രപ്രാവശ്യം നിന്നോടുപറഞ്ഞതാ ഷോപ്പിങ്ങിനു പോണോന്ന്..?? നീയിപ്പൊ വരും... ഇപ്പൊവരുമെന്നു കരുതി എന്തോരംനേരം ഞാനിവിടിരുന്നെന്നറിയോ..?? ആ ദേഷ്യത്തിപ്പോയി നല്ലോണമൊന്നു സെലക്ടുപോലും ചെയ്യാതെ കണ്ണിൽക്കണ്ടതൊക്കെ പെറുക്കിക്കൊണ്ടു പോരുവായ്രുന്നു... അറിയോ..?? അതിന്റെ കൂട്ടത്തിൽ അവള്മാർക്കൊപ്പമിരുന്ന് കൊഞ്ചുന്നതുകൂടി കണ്ടാപ്പിന്നെ എനിയ്ക്കു സഹിയ്‌ക്കോ..?? നീതന്നെ പറ..!!"""_ മീനാക്ഷി ചോദിച്ചതിനൊന്നും എനിയ്ക്കു മറുപടിയുണ്ടായിരുന്നില്ല.... ...അല്ലെങ്കിലും അവളെന്തൊക്കെ കാണിച്ചാലും അവസാനം പറഞ്ഞുവരുമ്പോൾ അവളുടെ പക്ഷത്തായിരിയ്ക്കും ന്യായം.! ""...പോട്ടെ... ദാ... ഈ ചായ കുടിയ്ക്ക്..!!"""_ അവൾ കയ്യിലിരുന്ന കപ്പ് എന്റെനേരേ നീട്ടിക്കൊണ്ട് പറഞ്ഞു... ""...എനിയ്ക്കുവേണ്ട... തന്നത്താനങ്ങ് കുടിച്ചോണ്ടാ മതി..!!""" ""...ഓ.! വേണ്ടെങ്കി വേണ്ട... അല്ല താനിതാരെയാ വിളിയ്ക്കുന്നേ..?? കുറേ നേരായല്ലോ തുടങ്ങീട്ട്..!!"""_ അവളെന്റെ കയ്യിലിരുന്ന ഫോണിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു... ""...അതെന്തിനാ നീയറിയുന്നേ..??"""_ ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു... പക്ഷേ എന്റെ ഗൗരവം കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നതെന്നത് മറ്റൊരുകാര്യം... ""...ഓ.! കുട്ടൂസിപ്പോഴും പിണക്കത്തിലാല്ലേ..?? ചേച്ചി സ്നേഹംകൊണ്ടല്ലേ മോനോട് ദേഷ്യപ്പെട്ടേ... അതിനിങ്ങനെ പിണങ്ങിയാലെങ്ങനാ ശെരിയാവുന്നത്..??""" _അവള് രണ്ടുപ്രാവശ്യം കണ്ണുകൾ മുകളിലേയ്ക്കുയർത്തിക്കൊണ്ട് ചോദിച്ചു... ""...മിന്നൂസേ... വേണ്ടാട്ടോ... കൂടുതല് ചേച്ചിചമയണ്ട... എനിക്കതിഷ്ടോമല്ല..!!"""_ എനിയ്ക്കു ദേഷ്യംവന്നു... ""...അതേ നമ്മുടെ നാട്ടിലൊക്കെ പ്രായത്തിന് മൂത്തവരെ ചേച്ചീന്നാ വിളിയ്ക്ക... കുട്ടൂസിന്റെ നാട്ടിലെങ്ങനാ..??"""_ ചോദിച്ചതും അവളൊന്നു പുഞ്ചിരിച്ചു... ...ഈശ്വരാ.! ഈ സാധനത്തിന്റെ മുഖത്തുനോക്കിയാൽ പിന്നെ കണ്ണു പറിയ്ക്കാൻ പറ്റില്ല... അതിന്റെ കൂട്ടത്തിലാണ് മനുഷ്യനെ കുടുക്കാനായിട്ട് നശിച്ചൊരു ചിരിയുംകൂടി... ""...ആ.! ഞങ്ങടെ നാട്ടിൽ അനിയത്തീന്നാ വിളിയ്ക്കാറ്... ദേ പ്രായത്തിനു മൂത്തതാന്നുംകരുതി എന്നുമെന്നെ കുഞ്ഞുതാക്കി അന്നത്തെപ്പോലെ അനിയനാന്ന് പറഞ്ഞാലുണ്ടല്ലോ..!!"""_ ഞാൻ ദേഷ്യത്തോടെ കണ്ണുകൾ ഫോണിലേയ്ക്കു കൊടുത്തുകൊണ്ട് പറയുമ്പോൾ അവൾ പൊട്ടിവന്ന

💬 Comments

View all comments