0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1292
""...ആ.! അതുതന്നെ.! ആ ഹീറോയാണ് ഈയിരിയ്ക്കണ ഹീറോ..!!"""_ അവൾടെ കളിയാക്കുന്നടോണിലുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞതും സ്വിച്ചിട്ടമാതിരി എല്ലാംകൂടി നിന്നൊരുചിരി... ആക്കൂട്ടത്തിലാ കാർത്തി മൈരനുമുണ്ടോന്നെനിയ്ക്കു സംശയമില്ലാതില്ല... എന്നാലതിലും കൂടുതലായ്രുന്നു വന്നത് മീനാക്ഷിയാണെന്നറിഞ്ഞതിലുള്ള ഞെട്ടലും പരിഭ്രമവും... മറ്റേ കൊച്ചീരാജാവ് സിനിമയിൽ കാവ്യയെ പെണ്ണുകാണാൻ ചെന്നുകയറി അവൾടെ അമ്മാവമ്മാരെ കാണുമ്പോൾ ദിലീപേട്ടൻ ചിരിയ്ക്കുന്നൊരു ചിരിയുണ്ടല്ലോ... ആ അതന്നെ... അതും ചിരിച്ചോണ്ട് ഞാൻ നൈസിന് ഇരുന്നിടത്തുനിന്നങ്ങെഴുന്നേറ്റു... ""...ഹീറോ എവിടെപ്പോണു..?? ഹീറോയ്ക്ക് പോവാറായ്ട്ടില്ല... ചോദിയ്ക്കട്ടേ..!!"""_ പോകാനെഴുന്നേറ്റ എന്നെ വീണ്ടുമവിടെ പിടിച്ചിരുത്തിക്കൊണ്ട് ആതിരതുടർന്നു; ""...അന്നീദുഷ്ട ഇഷ്ടോല്ലെന്നു പറഞ്ഞപ്പോ ഹീറോ കരഞ്ഞെന്നൊക്കെ ഇവള് പറഞ്ഞല്ലോ... അതൊക്കെയിവള് തള്ളീതാണോ..??"""_ അവളെന്റെ അടുത്തിരുന്നുചോദിച്ചതും മീനാക്ഷി ഇടതുകൈകൊണ്ട് ആതിരയുടെ വലതുതോളിനൊരടി കൊടുത്തു... ""...പോടീ.! ഞാന്തള്ളീതൊന്നുവല്ല.! സത്യാ പറഞ്ഞേ..!!""" ""...ഉവ്വ.! നീ പറഞ്ഞതൊക്കെ വെള്ളന്തൊടാതെ വിഴുങ്ങാൻ ഞാനത്ര പൊട്ടിയൊന്നുവല്ല... അല്ലേത്തന്നെ ഇത്രേംഗ്ലാമറുള്ള ഒരു ചെക്കൻ വന്നിഷ്ടാന്നുപറഞ്ഞാൽ ആരേലും വേണ്ടെന്നുപറയോ..?? ഞാനൊക്കെയായ്രുന്നേൽ ഇപ്പൊയിവന്റൊപ്പം പൊറുതീം തുടങ്ങിയേനെ..!!"""_ ആതിരയുടെ പരിഹാസിച്ചുകൊണ്ടുള്ള വർത്താനംകൂടിയായപ്പോൾ അവിടെവീണ്ടും വാപൊത്തിയുള്ള ചിരിതുടങ്ങി... അതിന്റെകൂടെ മീനാക്ഷിയും പങ്കുചേരുന്നതു കണ്ടപ്പോൾ ഒന്നുടുപ്പൂരി പിഴിഞ്ഞാൽമതിയെന്ന അവസ്ഥയിലായി ഞാൻ... അങ്ങനെയെങ്ങാനും പിഴിഞ്ഞിരുന്നേൽ എന്റെ വിയർപ്പിലവളുമാര് മുങ്ങിച്ചത്തേനെ... ""...അളിയാ സിത്തൂ..!!"""_ മൊത്തത്തിൽ വെന്തുരുകിയിരിയ്ക്കുന്ന അവസ്ഥയിലാണ് അടുത്തുനിന്ന് കുറച്ചുറക്കെയായി കാർത്തി വിളിയ്ക്കുന്നത്... ഞാൻ കാര്യമറിയാനായി അവന്റെ മുഖത്തേയ്ക്കു നോക്കിയതും, ""...ദേ നിന്റെ മുഖത്ത്..."""_ എന്നുംപറഞ്ഞു പെട്ടെന്നുനിർത്തി... ഞാനൊരു ഞെട്ടലോടെ കൈ മുഖത്തേയ്ക്കു കൊണ്ടുപോയതും അവന്റെ ഭാവവുംമാറി; ""...കുറച്ചു ഗ്ലാമറ്..!!"""_ അവൻ മെല്ലെപറഞ്ഞ് ഉറക്കെച്ചിരിച്ചതും മീനാക്ഷിയും ആതിരയും അവിടെകൂടിനിന്ന സകല സാമാനങ്ങളുമൊരുമിച്ചങ്ങ് ആർപ്പിട്ടു… അതോടെ പൊള്ളിച്ച പപ്പടത്തിനുമീതെ പരിപ്പൊഴിച്ച പാകത്തിലായി ഞാൻ... ...ആരെങ്കിലുമെന്നെ കൊണ്ടോയൊന്നു കെടത്തോ..??_ ന്നു ചോദിയ്ക്കേണ്ട അവസ്ഥയിലായെങ്കിലും പെണ്ണുങ്ങടെമുന്നിൽ പട്ടിഷോകാണിച്ച മൈരനെ ഞാനൊന്നുനോക്കി; നീ വാട്ടാ തരാം..!!_ എന്നർത്ഥത്തിൽ... ""...അതുവിട്..!!"""_ മൊത്തത്തിൽ വിയർത്തഞാൻ വലതുകയ്യുയർത്തി ഷർട്ടിന്റെസ്ലീവിൽ മുഖംതുടയ്ക്കുന്നകണ്ടതും ആതിരയെന്നെ സമാധാനപ്പെടുത്താനെന്നപോലെ പറഞ്ഞ് മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു; ""...എന്നാലും നീയെന്തു പൊട്ടത്തിയാടീ... ഇത്രേം ചുള്ളനായിട്ടുള്ളൊരു ചെക്കൻവന്നിഷ്ടാന്നു പറഞ്ഞിട്ട് നീ വേണ്ടെന്നുപറഞ്ഞില്ലേ..?? ഛെ..!!""" ""...ഒന്നു പോടീ.! അതിനു ഞാനറിയുന്നോ, ആ കൊച്ചു ഗുണ്ടുമണിയ്ക്ക് വലുതാവുമ്പോ ഇത്രേംഹൈറ്റും ഗ്ലാമറുമൊക്കെ വരുന്നെന്ന്..?? അല്ലേ ഞാനന്നേ അങ്ങക്സെപ്റ്റ് ചെയ്യില്ലായ്രുന്നോ..??"""_ അതുകേട്ടതും ആതിരയെന്റെ നേരേ മുഖംചെരിച്ചു; ""...പിന്നെ ഹീറോ... ഇവളിപ്പഴും കമ്മിറ്റഡൊന്നുമല്ലാട്ടോ... ഇവടെക്കിടന്ന് വില്ലത്തി കളിയ്ക്കുന്നോണ്ട് ബോയ്സിനൊക്കെ ഈ ശവത്തിന്റെ നിഴലിചവിട്ടാമ്പേടിയാ... അതോണ്ട് വേണോങ്കിൽ ഹീറോയ്ക്കിപ്പഴുമൊരു ചാൻസുണ്ട്..!!""" ...അതിനുനിന്റെ തന്ത ഫ്രീയല്ലേ..?? ന്നു ചോദിയ്ക്കണംന്നുണ്ടായ്രുന്നൂ മനസ്സിൽ... പക്ഷേ, വാർദ്ധക്യപെൻഷന് എഴുതിക്കൊടുക്കാൻ അക്ഷയകേന്ദ്രത്തിൽ പോയിരിയ്ക്കുമ്പോലെ ഇരിയ്ക്കുന്ന ഞാനെന്തോ മിണ്ടാൻ..?? അങ്ങനെ വാടിത്തളർന്ന പൂപോലെ ഞാൻ മുഖംകുമ്പിട്ടിരിയ്ക്കുമ്പോൾ

💬 Comments

View all comments