0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1293
തട്ടമിട്ടഒരുത്തിവന്ന് മീനാക്ഷിയേയും ആതിരയേയും രണ്ടു കൈകളിലായി പിടിച്ചുവലിച്ചു; ""...കോളേജിനകത്തുവെച്ച് ബോയ്സിനെ ടോർച്ചർചെയ്യുന്നതു പോരാഞ്ഞിട്ടാണോ പുറത്തിറങ്ങിയും തുടങ്ങിയേക്കുന്നേ..?? വായിങ്ങട്..!!"""_അവളാ രണ്ടുസാധനങ്ങളേയും പിടിച്ചുവലിച്ചുകൊണ്ട് വെയിറ്റിങ്ഷെഡിൽ നിന്നുമിറങ്ങിയപ്പോഴാണ് എന്റെശ്വാസമൊന്നു നേരേവീണത്... എങ്കിലും അവളുപറഞ്ഞതിന്റെ ഇമ്പാക്ട് അവിടെകൂടിനിന്ന പിള്ളേരുടെമുഖത്തൊരു ആക്കിയചിരിപോലെ നിഴലിച്ചപ്പോളെന്റെ തല വീണ്ടുംകുനിഞ്ഞു... പിന്നൊന്നു മുഖമുയർത്തി ആരേയും നോക്കാനാവാതെ ഞാനിവിടെ പതുങ്ങിയിരിയ്ക്കുവാണ് ചെയ്തത്... കോളേജിനുമുന്നിലൂടെയുള്ള രണ്ടു മെയിൻ റൂട്ട്ബസ്സുകൾ വന്നുപോയതോടെ അന്തരീക്ഷമേതാണ്ടൊക്കെ ശാന്തമായിയെന്നുപറയാം... പിന്നവിടവിടെയായി രണ്ടോമൂന്നോ കുട്ടികൾ മാത്രമേയുണ്ടായ്രുന്നുള്ളൂ... അതോടെ വിളറിവെളുത്തിരുന്ന എന്റെയടുത്തേയ്ക്ക് കാർത്തിക് നീങ്ങിയിരുന്നു... ""...എടാ അവള്മാര് പറഞ്ഞതു സത്യാണോ..??"""_ ആ ചോദ്യംകേട്ടതും ഞാൻ മുഖമുയർത്തി അവനെയൊന്നുനോക്കി... പിന്നെ ചുറ്റുമൊന്നുവീക്ഷിച്ചശേഷം അവന്റെ കഴുത്തിൽപ്പിടിച്ചു മുന്നിലേയ്ക്കു കുനിച്ചുനിർത്തി പെരുമ്പറപോലെ മുതുകിൽ നാലഞ്ചിടിപൊട്ടിച്ചു... ഇടിയൊന്നൊതുങ്ങിയതും മുതുകും തടവിക്കൊണ്ട് ഞെളിഞ്ഞെഴുന്നേറ്റ അവന്റെ കഴുത്തിനുകുത്തിപ്പിടിച്ച് വെയിറ്റിങ്ഷെഡ്ഡിന്റെ തൂണിലേയ്ക്കുചേർത്തു; ""... നീ കണ്ട പൂറീമ്മക്കളെ മുന്നിലിട്ടെന്നെ കളിയാക്കുമല്ലെടാ തായോളീ..!!"""_ ന്നൊന്നു മുരണ്ടതും ശ്രീക്കുട്ടനുൾപ്പെടെ തല്ലാനായി കൂട്ടുവന്നവന്മാരെല്ലാം അടുത്തേയ്‌ക്കോടിവന്നെന്നെ പിടിച്ചുമാറ്റി.... ""...എന്താടാ..?? എന്താ പ്രശ്നം..?? നീയെന്തോത്തിനാ ഇവനെത്തല്ലുന്നേ..??"""_ രണ്ടു വശത്തുനിന്നുമായി പിടിച്ചു വെച്ചിരുന്നവന്മാരുടെ കൈവിടുവിയ്ക്കാനായി കുതറിക്കൊണ്ടാഞ്ഞ എന്റെനെഞ്ചിൽ കൈവെച്ച് പിന്നിലേയ്ക്കു തള്ളുന്നതിനിടയിൽ ശ്രീചോദിച്ചെങ്കിലും ഞാനതിന് മറുപടി കൊടുക്കാൻ പാകത്തിനായിരുന്നില്ല... മൊത്തത്തിൽ നാറിയ കലി ആരുടെയെങ്കിലും നെഞ്ചത്തു തീർക്കണമെന്നേ എനിയ്ക്കപ്പോളുണ്ടായിരുന്നുള്ളൂ... ""...കാര്യമെന്താടാ..?? എന്തിനായിവൻ നിന്നെ തല്ലിയെ..??"""_ എന്റെ പക്ഷത്തുനിന്നും മറുപടികിട്ടാതായതും ശ്രീ കാർത്തിയുടെനേരേ തിരിഞ്ഞു... ""...ഈ കോപ്പന് പ്രാന്താടാ... വെറുതെയവളുമാരെല്ലാങ്കൂടി വാട്ടിയേന് എന്റെ നെഞ്ചത്തുകേറുവാ..!!"""_ ചാരിനിന്ന തൂണിൽനിന്നൊന്നു വിട്ടുമാറിയശേഷം ഷേർട്ടൊക്കെ നേരേയാക്കിക്കൊണ്ടവൻ എന്റെനേരേ ചാടി... ""...എടാ മൈരേ... നീ കൂടുതലിട്ട് മൂഞ്ചാതെ... അവള്മാരിട്ടു വാട്ടിയെങ്കിൽ കണക്കായിപ്പോയി... അതിനു നീയാരുടെ മുടികളയാനാ അവൾമാർക്കൊപ്പം ചേർന്നെന്നെയിട്ടു തൊലിച്ചെ..??"""_ ഞാനും വിട്ടുകൊടുക്കാതെ ചീറിക്കൊണ്ടവന്റെ നേരേയാഞ്ഞതും ശ്രീയെന്നെ വീണ്ടും പിന്നിലേയ്ക്കു വലിച്ചുതള്ളി... ""...ഒന്നടങ്ങ് മൈരുകളേ... എന്നിട്ടു കാര്യമെന്താന്ന് തെളിച്ചുപറ..!!"""_ ഞങ്ങളെ രണ്ടുപേരെയും മാറിമാറിനോക്കി ശ്രീ ശബ്ദമുയർത്തിയതും ഞാനൊന്നയഞ്ഞു; ""...അതൊന്നുവില്ലടാ... രണ്ടുമൂന്നു പെമ്പിളേളര് ഇവടിരിയ്ക്കുന്നേനെന്നെ കളിയാക്കി... അതിനിടയിലീ നാറിവന്നവൾമാർക്കൊപ്പം ചേർന്നെന്നെ വാട്ടാൻനോക്കി... അത്രേയുള്ളൂ..!!"""_ എന്റെ പഴയ വീരസാഹസ്യങ്ങളൊന്നും ശ്രീക്കുട്ടനറിവില്ലാത്തതുകൊണ്ട് ഞാൻ സംഗതിയുടെകിടപ്പൊന്ന് വളച്ചൊടിച്ചു... ""...അതു മാത്രവല്ലെടാ... അവൾക്കിവനെ നേരത്തേയറിയായ്രുന്നു... ഇവമ്പണ്ടാണ്ടെ ലവ് ലെറ്റർ കൊടുത്ത കേസൊക്കെ പറഞ്ഞാണ് കളിയാക്കിയെ..!!"""_ ഞാനൊരുവിധത്തിൽ അവനെയൊന്നു പറഞ്ഞു റെഡിയാക്കിയതായ്രുന്നു... അപ്പോഴേയ്ക്കും കാർത്തിക്കോപ്പൻ എന്റെ നെഞ്ചത്താണിയടിയ്ക്കാനുള്ള തുടക്കമിട്ടു... ""...ലവ് ലെറ്ററൊക്കെ ഇവനിഷ്ടമ്പോലെ കൊടുത്തതാ... പക്ഷേ... അതിലിപ്പോളാരാടാ ഇവിടെ..??"""_ ശ്രീ ചുറ്റുമൊന്നു കണ്ണോടിച്ചിട്ടെന്നെ നോക്കി... ഞാനാണെങ്കിൽ എന്തുപറയണമെന്നറിയാതുള്ള ആശയക്കുഴപ്പത്തിലുമായി... ""...മുനിയെപ്പോലിരിയ്ക്കാതെ വാതുറന്നു പറ മൈരേ..!!"""_ എന്റെമൗനം അലോസരപ്പെടുത്തിയതും അവൻ വീണ്ടുമെന്റെനേരേ ചാടി... ""...അതുടായ്പ്പൊന്നുമല്ലടാ.. പഴയേതോ കേസാ... ഒൻപതിലോ മറ്റോ

💬 Comments

View all comments