Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
കേട്ടുള്ളൂ... എന്നാ നീപറഞ്ഞത് അവിടെനിന്നവന്മാര് ഷൂട്ടുചെയ്ത് യൂടൂബിലിട്ടു... അതിനിക്കാണാൻ ലോകത്താരൂല്ല... ഞാനത്രയൊക്കെ നാണങ്കെട്ടിട്ട് നിന്നെ വെറുതെവിടാനോ..?? പിന്നൊരുകണക്കിനാ വീഡിയോ വൈറലായതു നന്നായി... ഞാമ്പറയുന്നേലാർക്കേലും സംശയമുണ്ടായാ തെളിവെന്റടുക്കലുണ്ടല്ലോ... എന്താ കാണണോ..??"""_ അവൾ വല്ലാത്തൊരുഭാവത്തിലെന്റെ മുഖത്തുനോക്കി അവസാനചോദ്യമിട്ടതും ഞാൻ വേണ്ടെന്നർത്ഥത്തിൽ ചുമൽകൂച്ചി...
അല്ലേത്തന്നെ അത്യാവശ്യം ചീത്തപ്പേരുള്ളതുകൊണ്ട് ആരെന്തുപറഞ്ഞാലും നമ്പാനായ്ട്ട് കാത്തു നിൽക്കുന്നൊരു തന്തയാണെനിയ്ക്കുള്ളത്...
അപ്പോഴാണൊരുത്തി തെളിവുമായ്ട്ട് വന്നിരിയ്ക്കുന്നത്...
""...മീനുവേച്ചീ... ആം റിയലിസോറി.! അപ്പോഴത്തെ ദേഷ്യത്തില് ഞാൻ... പ്ലീസ്.! ഞാനെന്തു വേണേലുഞ്ചെയ്യാം... ഇതിന്റെപേരിലൊരു പ്രശ്നമുണ്ടാക്കല്ലേ..!!"""_ ഞാനവൾടെ കൈയയച്ചുകൊണ്ട് ദൈന്യഭാവത്തിലവളെ നോക്കി...
അവളതുവല്ലതും കീത്തുവിന്റെ ചെക്കൻവീട്ടുകാരോടു പറഞ്ഞാൽ എല്ലാംതീരോന്നും കല്യാണം മുടങ്ങോന്നുമൊക്കെയുള്ള പേടിയപ്പോൾ എന്നിലേയ്ക്ക് ആവാഹിയ്ക്കപ്പെട്ടിരുന്നു...
മാത്രോമല്ല, ഞാൻകാരണമെന്റെ കീത്തുവേച്ചീടെ കല്യാണം മുടങ്ങുകയെന്നൊക്കെ പറഞ്ഞാൽ... പിന്നവൾടെ കണ്ണീരുകണ്ടിട്ട് ജീവിച്ചിരിയ്ക്കുന്നേലും അർത്ഥമില്ല... അല്ല... പിന്നെ ജീവിച്ചിരിക്കേണ്ടിയും വരില്ല, തന്തപ്പടിയപ്പഴേ തലവെട്ടുവല്ലോ...
""...അയ്യയ്യേ... അപ്പഴേയ്ക്കും തോൽവിസമ്മതിച്ചോ എന്റെഹീറോ..?? അയ്യേ... മോശം... മോശം..!!"""_ വലതുകൈയുടെ ചൂണ്ടുവിരൽ ചുണ്ടുകൾക്കുമുകളിലായി വിലങ്ങനെവെച്ചുകൊണ്ട് മീനാക്ഷി കളിയാക്കിച്ചിരിച്ചെങ്കിലും അതൊന്നും ഞാൻ കാര്യമാക്കീതേയില്ല,
""...മീനുവേച്ചീ പ്ലീസ്... ഞാൻ കാലുപിടിയ്ക്കാം... പ്രശനമുണ്ടാക്കല്ലേ..!!"""
""...ഇല്ല... ഞാനൊരു പ്രശ്നോമുണ്ടാക്കില്ല... പക്ഷേയൊരു ഡിമാന്റുണ്ട്..!!"""
""...എന്തു ഡിമാന്റ്..??"""
""...മ്മ്മ്.! നീ വേറൊന്നുഞ്ചെയ്യണ്ട, എന്നെയങ്ങ് കെട്ടിയാമതി..!!"""_ അവൾ രണ്ടാമതൊന്നു ചിന്തിയ്ക്കാതെ എന്റെമുന്നിലേയ്ക്കു വെച്ചുനീട്ടിയ ഉപായംകേട്ടപ്പോളൊന്നു ഞെട്ടി...
കണ്ണ്തള്ളി പുറത്തുവന്നില്ലന്നേയുള്ളൂ...
""...കെട്ടാനോ..??"""
""...അല്ലാതെ പിന്നെ..?? ഒന്നാമതേ എല്ലാർടേം മുന്നിലങ്ങനെപറഞ്ഞോണ്ട് ഇനിയെനിയ്ക്കൊരു റിലേഷൻഷിപ്പ്സെറ്റാക്കാൻ പറ്റോന്നുതോന്നുന്നില്ല... യൂടൂബിലൊക്കെ ആ വീഡിയോകണ്ടവരാരെങ്കിലും ഇനിയെന്നെ കെട്ടാൻവരോന്നു തോന്നുന്നുണ്ടോ..?? അതുമില്ല... അപ്പൊപ്പിന്നെ ആകെയുള്ളവഴി നീയാണ്... നിനക്കെന്നെ പണ്ടേഇഷ്ടോമാണ്... കോളേജിലെല്ലാരുടേം മുന്നില് നീയതൊക്കെയങ്ങ് സമ്മതിയ്ക്കുവേംചെയ്തു...
പിന്നെന്താ കുഴപ്പം..??"""_ ഒരു കൂസലുമില്ലാതെയുള്ള അവൾടെ സംസാരംകേട്ടതും ഏതെങ്കിലും നാഡീഞരമ്പ് തളരാനിനി ബാക്കിയുണ്ടോന്ന് തപ്പിനോക്കേണ്ട അവസ്ഥയിലായി ഞാൻ...
""...പിന്നെ ഹീറോ..."""_ വിയർത്തൊഴുകി കിടുമ്പനടിച്ചിരുന്നയെന്നെ അവൾ കൊഞ്ചിക്കൊണ്ട് മെല്ലെ തോണ്ടിവിളിച്ചു...
ശേഷം,
""...എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞേ, നമ്മള് നല്ലമാച്ചാന്ന്... എനിയ്ക്കെന്തുകൊണ്ടും പറ്റിയചെക്കനാണ് ഹീറോയെന്ന്... അവരൊക്കെങ്ങനെ പറഞ്ഞപ്പൊ എനിക്കുന്തോന്നിയതു സത്യായിരിയ്‌ക്കോന്ന്... ഒന്നൂല്ലേലും ഇപ്പൊ പിജിയാവുമ്പോളേതാണ്ട് ആറാറര കൊല്ലം... അത്രേം വർഷംകൊണ്ട് ഞാൻ കോളേജിലുണ്ടാക്കിയെടുത്ത ഇമേജ് വെറും പതിനഞ്ചുമിനിറ്റുകൊണ്ട് പൊളിച്ചു കൈയ്യിത്തന്നവനല്ലേ നീയ്... അപ്പോളാ നിന്നെ മതിയെനിയ്ക്കും..!!"""_ അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത നാണത്തോടെ മുഖംകുനിച്ചെന്റെ ഇടതുകൈയിൽ പതിയെവിരലോടിച്ചതും ഞാനവൾടെ കൈതട്ടിത്തെറിപ്പിച്ച് തികട്ടിവന്ന കലിപ്പിൽ അവൾടെ മുഖത്തിനുനേരേ വിരൽചൂണ്ടി...
എന്നാൽ ദേഷ്യത്തിനുംമേലേ എന്റെ നിസഹായതയായ്രുന്നു എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചത്...
""...ദേ... ഹീറോ... വെറുതേയെന്നെ പേടിപ്പിയ്ക്കല്ല് കേട്ടോ... പേടിപ്പിച്ചാ ഞാമ്പോയെല്ലാരോടും പറഞ്ഞോടുക്കും..!!"""_ മീനാക്ഷിയൊരു കുറുമ്പിന്റെസ്വരത്തിലവൾടെ ഭീഷണിയുയർത്തിയപ്പോൾ എന്റെകൈ പതിയെതാഴ്ന്നു...
""...ഹീറോ നന്നായ്ട്ടു വിയർത്തിട്ടുണ്ട്... തല്ക്കാലം ഏസിയൊക്കെ കൂട്ടിയിട്ട് ഇവടിരുന്നാവി മാറ്റ്... മീനുവേച്ചിപോയിട്ടേ
💬 Comments
View all comments