0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1454
ന്റെ നാത്തൂനെയൊന്നു കാണട്ടേട്ടോ..!!"""_ പറഞ്ഞുകൊണ്ടവളെന്റെ കവിളിലൊന്നുപിച്ചിയിട്ട് ഡോർതുറന്നു പുറത്തേയ്ക്കിറങ്ങി... പിന്നെ കുനിഞ്ഞു ഗ്ലാസ്സിലൂടകത്തേയ്ക്കു നോക്കി ചുണ്ടുകൂർപ്പിച്ച് ഉമ്മ വെയ്ക്കുന്നൊരാഗ്യവും കാണിച്ച് ഗേറ്റ്കടന്നുള്ളിലേയ്ക്കു നടന്നു... പോകുന്നതിനിടയിൽ ഇടയ്ക്കിടെനോക്കി ചിരിയ്ക്കാനുംമറന്നില്ല... അവള് വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയശേഷവും ഞാൻ കുറച്ചുനേരംകൂടി വണ്ടിയിൽതന്നെയിരുന്നു... എന്തൊക്കെയോ നടക്കാൻ പോണുണ്ടെന്നൊരുതോന്നൽ മനസ്സിലുണ്ടെങ്കിലും അതേതുവിധത്തിലാണ് നെഞ്ചത്തുവന്നു വീഴുന്നതെന്നറിയില്ലല്ലോ... ഞാനങ്ങനെ ഏസിയുംകൂട്ടിയിട്ട് സീറ്റിലേയ്ക്കുചാരി വിയർപ്പടങ്ങാനായിരുന്നു... കുറച്ചുനേരമങ്ങനെയാ ഇരുപ്പുതുടരുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സിലാരോ വന്നുതട്ടിയത്... ഞാൻ ഗ്ലാസ്സ്താഴ്ത്തിയതും ചെറിയമ്മ കുനിഞ്ഞെന്നെനോക്കി... ""...എന്താടാ ചെക്കാ..?? എല്ലാരുമവിടോരോന്നിനു കെടന്നോടുമ്പോ നീ ഇവടെവന്നൊളിച്ചിരിയ്ക്കുവാണോ..??"""_ അവരുടെ തുറിച്ചുനോക്കിയുള്ള ചോദ്യംകേട്ടപ്പോളെനിയ്ക്കു കലികയറി; ""...ആണെങ്കി നിങ്ങക്കിപ്പെന്തുവേണം തളേള..??"""_ ചൊറിഞ്ഞുകേറിയ അതേസ്വരത്തിൽ ചോദിച്ചതും, അവര് കാറിനുള്ളിലേയ്ക്കു കൈകടത്തിയെന്റെ തോളിലൊന്നുതല്ലി... ""...കല്യാണപ്പെണ്ണിന്റെ ആങ്ങളയാന്നുമ്പറഞ്ഞു നടക്കാനല്ലാതെ നിന്നേക്കെ കൊണ്ടെന്തേലും ഗുണമുണ്ടോടാ..?? ഇവടെത്തന്നെ രണ്ടെണ്ണമുണ്ട്, ഒരാവശ്യത്തിനുനോക്കിയാ രണ്ടെണ്ണത്തിന്റേം പൊടിപോലും കാണത്തില്ല..!!"""_ അവര് പകുതികാര്യമായി പറഞ്ഞപ്പോൾ ഞാനവരുടെനേരേ കാര്യമറിയാനായിനോക്കി... ""...അല്ല... ഇപ്പെന്താ നിങ്ങടെപ്രശ്നം..?? എന്തിനാ കച്ചറയുമായ്ട്ടിങ്ങുപോന്നെ...?? അവിടൊന്നും നിങ്ങക്കാരേങ്കിട്ടീലേ..??""" ""...ഞാന്നിന്നോടു കച്ചറയുണ്ടാക്കാനൊന്നും വന്നയല്ല... ഒരു കാര്യമ്പറയണോരുന്നു... അതിനാ..!!""" ""...എന്താ..??""" ""...എടാ... ഇന്നലെ പൂവിനുപറഞ്ഞിട്ട് അവര് അലങ്കാരത്തിനും മറ്റുമൊക്കെയുള്ള പൂവേ കൊടുത്തുവിട്ടൊള്ളു... കീത്തൂന് മുടിയിന്മേല് വെയ്ക്കാനുള്ള മുല്ലപ്പൂവതിലില്ലടാ വാവേ..!!"""_ അവര് ചുറ്റുപാടുമൊക്കെ നോക്കി കടന്നുവന്ന ചില അയൽക്കാരെയൊക്കെ നോക്കി ഇവിടെ സീര്യസായ്ട്ടൊന്നും പറയുവല്ലെന്നു കാണിയ്ക്കാനെന്നോണം ചിരിച്ചുകാട്ടുന്നതിനിടയിൽ കാര്യമ്പറഞ്ഞു... ""...അയ്ന്..??""" ""...അതിനൊന്നൂല്ല... നീയവിടെച്ചെന്നിട്ട് മുല്ലപ്പൂ തന്നിട്ടില്ലെന്നുപറ... അവരു മറന്നുപോയതായ്രിയ്ക്കും..!!""" ""...മ്മ്മ്..!!""" ""...എടാ മൂളിക്കൊണ്ടിരിയ്ക്കാതെ പെട്ടെന്നു പോയിട്ടുവാടാ... അവളൊരുങ്ങിക്കഴിയാറായി..!!"""_ ചെറിയമ്മയൊന്നുകൂടി ദൃതിവച്ചതും ഞാൻ പെട്ടെന്നുവണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കു വെച്ചുപിടിച്ചു... പൂവിന് ഓർഡർകൊടുക്കാൻ ഞാനുംകൂടി പോയിരുന്നതുകൊണ്ട് വലിയചോദ്യവും പറച്ചിലുമില്ലാതെ സാധനം പെട്ടെന്നുതന്നെകിട്ടി... അയാള് പൂവെടുത്തുവെച്ചതും ഞാനതു പൊതിഞ്ഞെടുക്കാൻപോലും സമ്മതിയ്ക്കാതെ ഇലയോടെ എടുത്തിട്ടിങ്ങുപോന്നു... നേരേ ഗേറ്റിനുമുന്നിൽ വണ്ടിയുമൊതുക്കി പൂവും ഇലയോടെ കയ്യിൽതാങ്ങിക്കൊണ്ട് പന്തലുംകടന്ന് സിറ്റ്ഔട്ടിലേയ്ക്കു കയറിയതും മുന്നിലെവാതിൽപ്പടിയിൽ ചാരിനിന്ന് ഫോണിൽ കുത്തിപ്പറിച്ചുകൊണ്ടുനിന്ന മീനാക്ഷി, ഓടിച്ചാടിച്ചെന്നയെന്നേയും എന്റെ കയ്യിലിരുന്നപൂവിനേയും മാറിമാറിനോക്കി... പിന്നെനിയ്ക്കെതിരെ തിരിഞ്ഞുനിന്നു... ""...മ്മ്മ്.! ആരെങ്കിലും കാണുന്നേനുമുന്നേ പെട്ടെന്നുവെച്ചുതാ..!!""" _ മുടി കൈകൊണ്ടൊന്നുയർത്തി പതിഞ്ഞസ്വരത്തിലവൾ മൊഴിഞ്ഞു... ""...എന്താ..??"""_ കാര്യംമനസ്സിലാകാതെ വല്ലാത്തൊരു ശബ്ദത്തിൽ ഞാൻചോദിച്ചതും അവളെന്റെനേരേ തിരിഞ്ഞു... ""...പെട്ടെന്നു പൂ ചൂടിത്താ അല്ലാണ്ടാരേലുമൊക്കെ കണ്ടാ നാണക്കേടാടാ ചെക്കാ..!!"""_ അവൾ കൊഞ്ചുന്നമാതിരി എന്നോടടുത്തുവന്നതും നിന്റച്ഛനോടുപറേടീ പുല്ലേന്ന് പിറുപിറുത്തുകൊണ്ട് ഞാനവളെയുംതട്ടിമാറ്റി അകത്തേയ്ക്കുകേറി... നേരേ കീത്തൂന്റെ മുറിയിലേയ്ക്കുചെന്നതും അവിടെ പെണ്ണുങ്ങളൊക്കെ ചേർന്നവളെ ഒരുക്കിക്കഴിഞ്ഞിരുന്നു... ""...ഇത്രേന്നേരായ്ട്ട് ഇപ്പോളാണോടാ പൂവുങ്കൊണ്ടു വരുന്നേ..?? നീയെന്താ ഇറുത്തെടുക്കുവായ്രുന്നോ..??"""_ പൂവ് വെച്ചുനീട്ടീതും അമ്മായിയെന്നെ ഇരുത്തിക്കൊണ്ടുചോദിച്ചു... ""...ദേ... എന്റെവായീന്ന് നല്ലവർത്താനം പറയിപ്പിയ്ക്കരുത്... ഞാൻവല്ലതുമൊക്കെ വിളിച്ചുപറയും... ഒന്നാതേ തീപിടിച്ചുനടക്കുവാ ഞാൻ..!!"""_ അമ്മായിയെ ചെറഞ്ഞുനോക്കിക്കൊണ്ട് ഞാൻ മറുപടികൊടുത്തതും, ഒരുങ്ങി കണ്ണാടിയ്ക്കുമുന്നിലിരുന്ന

💬 Comments

View all comments