Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
കീത്തുവെന്നെ തിരിഞ്ഞുനോക്കി മിണ്ടല്ലേന്ന് കെഞ്ചുന്നഭാവത്തിൽ കണ്ണുകൾചെറുതാക്കി ആംഗ്യംകാണിച്ചു...
അതുകൊണ്ട് പിന്നെയൊന്നും പറയാൻനിൽക്കാതെ ഞാനവിടെനിന്നുമിറങ്ങി ഹോളിലേയ്ക്കുനടന്നു... അപ്പോഴേയ്ക്കും മീനാക്ഷി പാഞ്ഞിങ്ങെന്റടുത്തു വന്നു;
""...എല്ലാ പൂവുങ്കൂടികൊണ്ടോയി ചേച്ചിയ്ക്കു കൊടുത്തല്ലേ..?? എന്നിട്ടെനിയ്ക്കു മുടിയിമ്മേല് വെയ്ക്കാൻ കുറച്ചുതന്നില്ല..!!"""_ അവള് പരാതിപോലെ പറഞ്ഞതിന് ചൊറിഞ്ഞുവന്നെങ്കിലും അവളെങ്ങനെ പ്രതികരിയ്ക്കുമെന്നു വലിയ പിടിയില്ലാത്തതുകൊണ്ട് ഞാനൊന്നുംമിണ്ടിയില്ല...
ഇപ്പൊത്തന്നെ എന്തോ ഭാഗ്യത്തിനാണ് ആരോടുമൊന്നും മിണ്ടാതെനടക്കുന്നേ...
""...അതേ... ഹീറോ..!!"""_ അവളെയും മറികടന്ന് പന്തലിലേയ്ക്കു നടക്കാൻതുനിയവേ അവളെന്നെ പിന്നിൽനിന്നുവിളിച്ച് അടുത്തേയ്ക്കുവന്നു...
""...മ്മ്മ്..?? എന്തേ..??"""_ തിരിഞ്ഞതും അടുത്തെത്തിയ മീനാക്ഷിയെനോക്കി ഞാൻ ചോദിച്ചപ്പോൾ അവൾചുറ്റുമൊന്നു കണ്ണോടിച്ചശേഷമെന്റെ കയ്യിൽപിടിച്ചു...
""...എനിയ്ക്കും തലേലുവെയ്ക്കാൻ പൂവേണം..!!"""_ കുഞ്ഞുങ്ങള് കാര്യംസാധിയ്ക്കാനായി കൊഞ്ചുമ്പോലെ കൊഞ്ചിക്കൊണ്ട് അവളെന്റെ വിരല് തിരിയ്ക്കുവേം മറിയ്ക്കുവേമൊക്കെ ചെയ്തു...
""...പോയി മേടിച്ചോ... ആരുപറഞ്ഞൂ വേണ്ടാന്ന്..!!"""
""...എന്നാപ്പോയി മേടിച്ചോണ്ടുവാ..!!"""
""...ഞാനാരാ നിന്റെതന്തയോ, നീ ഓർഡറിടുമ്പഴേ അങ്ങനുസരിക്കാൻ..?? വേണേപ്പോയി മേടിയ്ക്കടീ... അല്ലേലവള് മുഴുവൻവെച്ചില്ലേൽ അവളോടുപോയി ചോദിയ്ക്ക്..!!"""
""...എനിയ്ക്കതു വേണ്ട... എനിയ്ക്കുവേറെ വാങ്ങിത്തന്നാമതി..!!"""_ ഞാനൊഴുക്കൻ മട്ടിൽ പറഞ്ഞതിഷ്ടമാകാതെ കെർവിച്ചുകൊണ്ട് അവളെന്റെ നടുവിരൽപിടിച്ചു വിലങ്ങനെതിരിച്ചു...
ഞാനലറിക്കൊണ്ടവളുടെ കൈകുടഞ്ഞു തെറിപ്പിച്ചിട്ടവളെ തുറിച്ചുനോക്കീതും,
""...നിയ്ക്കു മുല്ലപ്പൂ മേടിച്ചുതാ..!!"""_ അവൾ കുണുങ്ങി ചാടിക്കൊണ്ടടുത്തേയ്ക്കു വന്നു...
""...പോയി നിന്റച്ഛനോടുപറേടീ പുല്ലേ..!!"""_ അവളോടു ചീറിയശേഷം പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും എന്റെ വഴിതടഞ്ഞുകൊണ്ട് മീനാക്ഷി വിലങ്ങനെ വന്നുനിന്നു...
""...അതേ... കല്യാണപ്പെണ്ണ് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായ്ട്ടിറങ്ങി വരുമ്പോൾ അവള്ടെ നാത്തൂൻ പൂവൊന്നുംവെയ്ക്കാതെ നിയ്ക്കുന്നതുമോശമല്ലേ..?? അതോണ്ടെനിയ്ക്കൂടി കുറച്ചു പൂമേടിച്ചോണ്ട് തന്നൂടേ..??"""
""...നിനക്കേ... നിനക്കു പൂവല്ല... പൂ..."""_ പറയാൻവന്ന തെറി മുഴുവിപ്പിയ്ക്കാതെ നാവിനെതടഞ്ഞതും എന്റെ മുഖഭാവംകണ്ടിട്ടവള് വീണ്ടും വാപൊത്തി ചിരിയ്ക്കാൻതുടങ്ങി...
""...അതേ... എനിയ്ക്കു പൂമേടിച്ചുതന്നില്ലേൽ ഞാൻ സത്യായിട്ടുമെല്ലാക്കാര്യോം എല്ലാരോടും പറഞ്ഞുകൊടുക്കും... പിന്നെ അയ്യോപൊത്തോ പറഞ്ഞുവരല്ലും... കേട്ടല്ലോ..??"""_ അവൾവീണ്ടും ഭീഷണിമുഴക്കിയപ്പോൾ ഞാനാകെ വല്ലാത്തൊരവസ്ഥയിലായി...
""...അകത്തൂന്നെനിയ്ക്കൊരു പായ എടുത്തോണ്ട് തരാവോ..?? ഞാനതുംവിരിച്ചീ നടുമുറ്റത്തു കെടന്നുതരാം... നിനക്ക് ചെയ്യനുള്ളതൊക്കെ ചെയ്തിട്ടു നീപൊക്കോ..!!"""_ ഞാനെന്റുള്ളിലെ അമർഷവും നിസഹായതയുമെല്ലാംകൂടി ചേർത്തവൾമുന്നിൽ വിളമ്പി...
""...അയ്യേ.! ഹീറോയിത്രേയുള്ളോ..?? കോളേജിലുവന്നിട്ടുള്ള ഡയലോഗ്സൊക്കെ കണ്ടപ്പോൾ ഒരു സൂപ്പർഹീറോയായ്രിയ്ക്കോന്നാ കരുതിയേ... എന്നിട്ടിതിപ്പോ..."""_ അവൾവീണ്ടും ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചിരിയമർത്തി...
""...നെനക്കെന്താടീ കോപ്പേ കഴയ്ക്കുന്നുണ്ടോ..??"""
""...ആം.! കുറേശ്ശേ... എന്താ മാറ്റിത്തരുവോ..?? ങ്ങും..??"""_ എന്റെചോദ്യത്തിന് അതിലുംമാസ്സ് മറുപടിവന്നതേ എന്റെവായടഞ്ഞു...
""...നിനക്കു പൂവല്ലേ വേണ്ടേ..?? ഞാമ്മാങ്ങിക്കൊണ്ടു വരാം... പിന്നെന്നെ ശല്യഞ്ചെയ്യാൻ വന്നേക്കരുത്..!!"""_ അവളോടൊരു മുന്നറിയിപ്പുപോലെ പറഞ്ഞശേഷം ഞാൻ കാറിനടുത്തേയ്ക്കു നടന്നു...
ഒട്ടും സമയംപാഴാക്കാതെ വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കുവിട്ടു...
ഒരു പെണ്ണിന്റെമുന്നിൽ തോറ്റുപോകുന്നതിന്റെ എല്ലാ ദേഷ്യവുമെന്നിലുണ്ടായ്രുന്നെങ്കിലും കീത്തുവേച്ചീടെ മുഖമാലോചിച്ചതുകൊണ്ട് മാത്രമാണ് അവൾടായുസ്സ് നീണ്ടത്...
...കീത്തുവിന്റെ ബെസ്റ്റ്ഫ്രണ്ടാണ് മീനാക്ഷി... അതുകൊണ്ടവളൊരിയ്ക്കലും അവൾക്കു ദോഷമായിവരുന്നതൊന്നും ചെയ്യില്ലയെന്നുള്ള ചിന്തയൊന്നും അന്നേരമെനിയ്ക്കില്ലായിരുന്നു...
ഞാൻ താമസിയാതെ
💬 Comments
View all comments