Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
എന്തോത്തിനായിത്ര ദൃതി..??"""_ അച്ചടക്കത്തോടുളെളന്റെ ഭക്ഷണം കഴിപ്പുകണ്ട് ദിവ്യചോദിച്ചു...
ഞാനതിന് വേണം വേണ്ടാതൊരു ചിരി മറുപടിയായികൊടുത്തതും മുഖംവക്രിച്ചുപോയി...
അതിലുംനല്ലത് ചിരിയ്ക്കാണ്ടിരിയ്ക്കുന്നതായ്രുന്നു...
ഇനിഞാൻ കളിയാക്കിയാതാണെന്ന് കരുതിക്കാണോ..??
മ്മ്മ്.! അങ്ങനെകരുതിയാ വെച്ചോണ്ടിരിയ്ക്കട്ടേ...
ഒരുവിധത്തിൽ ഇല ഫിനിഷ്ചെയ്ത ഞാൻ, പകുതിചോറ് വായിലും ഒരുരുള കൈയ്യിലുമൊക്കെയായി എഴുന്നേൽക്കുമ്പോഴാണ് ഒരുപയ്യൻ പായസവുമായി വന്നത്...
വാതുറക്കാൻ കഴിയാത്തവസ്ഥയിലായതിനാൽ
ഇടതു കൈയുയർത്തി വേണ്ടെന്നുകാണിച്ചു...
""...അതെന്താ മറ്റേകയ്യില് ചോറ്..?? പോണവഴിയ്ക്ക് കഴിയ്ക്കാനാണോ..??"""_ വലതുകൈയിലിരുന്ന ഉരുളച്ചോറ് കൃത്യം മീനാക്ഷി കണ്ടുപിടിച്ചു...
...അല്ല, നിന്റച്ഛന് പിണ്ഡംവെയ്ക്കാനെന്നു പറയണംന്നുണ്ടായ്രുന്നു...
പക്ഷേ പറഞ്ഞാൽ ഡയലോഗുമാത്രമല്ല, മറ്റുപലതും പുറത്തേയ്ക്കുചാടും എന്നതുകൊണ്ടുമാത്രം ഞാൻ സംയമനം പാലിച്ചു...
ഒരുവിധം ചോറുംവിഴുങ്ങി വെള്ളംകുടിച്ചപ്പോഴും പായസവുമായി ലവനവിടെ കുറ്റിയടിച്ചുനിന്നു...
""...എന്റെ പൊന്നനിയാ എനിയ്ക്കു പായസോന്നുമ്മേണ്ട... നീ വേറാർക്കേലും കൊണ്ടോയിക്കൊട്..!!"""_ അവനെനോക്കി ഞാൻ പറഞ്ഞതും,
""...അതെന്താ നെനക്കു പായസമ്മേണ്ടാത്തേ..??"""_ ഇന്നസെന്റേട്ടന്റെ ടോണിൽ ഇടതുവാക്കുന്ന് ട്രോളുവന്നു... അതിനുഞാൻ തിരിഞ്ഞവളെ രൂക്ഷമായൊന്നു നോക്കിയപ്പോൾ, മലർന്നിരുന്ന് ഡിസ്പോസിബിൾ ഗ്ലാസ്സുംകടിച്ചു പിടിച്ചുകൊണ്ടെന്നെയാ തെണ്ടി പാളിനോക്കുവായ്രുന്നു...
ഞാൻ നോക്കുന്നുണ്ടെന്നു മനസ്സിലായതും, ഒന്നുമറിയാത്തമട്ടിൽ ആടിയാടി ചുറ്റുമൊക്കെ വീക്ഷിയ്ക്കുവാണ്...
ചെരുവത്തോടെയാ പായസംമേടിച്ച് തലവഴിയേ ഒഴിച്ചാലോ..??
""...ചേട്ടാ പായിസം..??"""_ ആ ചെക്കനെന്നെ പായസം കുടിപ്പിച്ചേവിടുള്ളുവെന്ന ഭാവത്തിൽ ഉറച്ചുനിൽക്കുവാണ്...
""...നീയൊരു കാര്യഞ്ചെയ്... ദാ...
എന്റെ വായിലോട്ടിങ്ങൊഴിച്ചു താ... നിന്റെ നെഞ്ചിലെ കല്ലങ്ങെറങ്ങട്ടേ..!!"""_ ഞാനവന്റെനേരേ വാപൊളിച്ചു കാണിച്ചുകൊണ്ട് രോഷത്തോടെപറഞ്ഞതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി...
""...അവനങ്ങനൊക്കെ പറയും... മോനൊഴിച്ചോ..!!"""_ അവളെന്റെയില അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ആ ചെക്കനോടുപറഞ്ഞു...
""...എനിയ്ക്കു
വേണ്ടെന്നുപറഞ്ഞു, ഇനിയുമിതിലൊഴിയ്ക്കുവാണേൽ ഒഴിപ്പിയ്ക്കുന്നവര് കുടിയ്ക്കും...!!"""_ ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞെഴുന്നേൽക്കാനൊരുങ്ങിയതും, അവളിടതുകൈ ചെരിച്ചുപിടിച്ചെന്റെ മുണ്ടിന്മേൽ പിടുത്തമിട്ടു;
""...മര്യാദയ്ക്കു ഞാമ്പറയുന്നേംകേട്ടിരുന്ന് പായസംകുടിച്ചോ... ഇല്ലേ, ഞാനീ മുണ്ടിങ്ങ് പറിച്ചെടുക്കും..!!"""_ അവളെന്നോടു ചേർന്നിരുന്ന് ചെവിയിലാണത് പറഞ്ഞതെങ്കിലും മറ്റാരെങ്കിലും കേട്ടിട്ടുണ്ടാവോന്നഭീതിയിൽ ഞാനൊന്നു ചുറ്റുംനോക്കി...
ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്ന് മനസ്സിലായതും ഞാൻ മെല്ലെയവൾടെ മുണ്ടിന്മേലുള്ളപിടി വിടീപ്പിയ്ക്കാൻ ശ്രെമിച്ചു...
അതോടവൾടെ കൈമുറുകുകയും മടിക്കുത്തിനു ചെറിയ സ്ഥാനചലനം സംഭവിയ്ക്കുന്നതും ഞാനറിഞ്ഞു...
""...ദേ... വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കല്ലും... ഞാൻ സത്യായ്ട്ടും മുണ്ടുപറിച്ചെടുക്കും... പിന്നെ ആളുകൾടെമുന്നില് മാനംപോയെന്നും പറഞ്ഞ് എന്റെപിന്നാലെ വന്നേക്കരുത്... പറ, മാനംവേണോ പായസംവേണോ..??"""_ അവൾ ശബ്ദംതാഴ്ത്തി എനിയ്ക്കുള്ള അന്ത്യശാസനവും തന്നിട്ട് പായസവുമായിനിന്ന ചെക്കനോട് ഒഴിച്ചോളാനാംഗ്യം കാട്ടി...
എന്തായാലും മാനംപോകുന്നതിനും നല്ലതാണല്ലോ പായസം കുടിയ്ക്കുന്നത് എന്ന ചിന്തയുദിച്ചതും, അല്ലെങ്കിൽ
💬 Comments
View all comments