0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1465
ലേശം പായസമൊഴിയ്ക്ക് പഴവും കൂട്ടിക്കഴിയ്ക്കാമെന്ന മട്ടിൽ ഞാനുമിരുന്നു... എന്തോ ചെറിയ പയ്യനായതുകൊണ്ട് അവനെന്റമ്മയ്ക്കു വിളിച്ചില്ല... ""...ഇലയിലൊഴിയ്ക്കണ്ട... ഗ്ലാസ്സിത്തന്നാമതി..!!"""_ അവനിലയിലേയ്ക്കൊഴിയ്ക്കാൻ തുടങ്ങിയതും ഞാൻ കൈകൊണ്ടില മറച്ചശേഷം ഗ്ലാസ്സെടുത്തുവെച്ചു... അതാവുമ്പോൾ ഗ്ലാസ്സുമായെഴുന്നേറ്റു പോകാലോ... ""...ഏയ്‌.! ഗ്ലാസ്സിലൊന്നുമ്മേണ്ട... നീയേ... നീയിലയിൽ കുടിച്ചാമതി..!!"""_ അവൾ മുണ്ടിൽനിന്നും കൈവിടുവിച്ച് ഗ്ലാസ്സുമാറ്റിയതും എഴുന്നേറ്റോടിയാലോന്നു ചിന്തിച്ചതാ... പക്ഷേ അവളെ വിശ്വസിക്കാമ്പറ്റില്ല, ചിലപ്പോൾ പിന്നാലെവന്ന് മുണ്ടുവലിച്ചുപറിയ്ക്കും... എനിയ്ക്കവളുടെ സ്വഭാവത്തെകുറിച്ച് ഏകദേശരൂപമുള്ളതുകൊണ്ട് ഞാനനങ്ങാതെ ഇലയിലേയ്ക്കു പായസം വിളമ്പുന്നതും നോക്കിയിരുന്നു... ""...എന്നാലെനിയ്ക്കൂടി ഒഴിച്ചോടാമോനേ..!!"""_ മീനാക്ഷി ബാക്കിവന്ന ചോറ് ഒരുവശത്തേയ്ക്കൊതുക്കിയ ശേഷം കൈവിരലീമ്പിക്കൊണ്ട് പറഞ്ഞു... ഞാനറപ്പോടെ അവളുടെ ചെയ്തിയെ നോക്കിക്കൊണ്ട് മുഖംവെട്ടിച്ചു... മൈ ബോസ്സ് ഫിലിമിൽ ദിലീപേട്ടൻ മമ്തയെ വെറുപ്പിയ്ക്കാനായി കാട്ടിക്കൂട്ടുമ്പോലെ അവള് വിരലീമ്പികൊണ്ട് പ്രത്യേകതരത്തിലുള്ള ശബ്ദങ്ങളൊക്കെ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ മുഖത്തൊരു വെറുപ്പും ഫിറ്റുചെയ്തുകൊണ്ട് കുനിഞ്ഞിരുന്നു... പായസം കഴിച്ചുതുടങ്ങിയശേഷം അവൾടെ അനക്കമൊന്നും കേൾക്കാതെയായപ്പോൾ ഞാൻ വീണ്ടുമൊന്നു പാളിനോക്കി... എങ്ങനാ നോക്കാണ്ടിരിയ്ക്ക, ആറ്റംബോംബല്ലേ അടുത്തിരിയ്ക്കുന്നേ... നോക്കുമ്പോൾ, ഇലയിലേയ്‌ക്കൊഴിച്ച അടപ്രദമനിലേയ്ക്ക് പാതി മാറ്റിവെച്ചിരുന്ന പപ്പടപ്പൊടിയും പഴവുംചേർത്ത് കുഴച്ചുമറിയ്ക്കുന്ന തിരക്കിലായിരുന്നു കക്ഷി... ഞാൻ നോക്കുന്നകണ്ടതും വേണോയെന്നർത്ഥത്തിൽ കണ്ണുകാട്ടിയിട്ട് കുഴച്ചുമറിച്ച പായസം നാലുവിരലിൽ കോരിയെനിയ്ക്കു നേരേനീട്ടി... അതുകണ്ടതും ഞാൻ വീണ്ടുമറപ്പോടെ മുഖം വെട്ടിച്ചുമാറ്റുവായ്രുന്നു... ""...എടാ അശോകേട്ടൻ വിളിച്ചിരുന്നു, കോൺക്രീറ്റിനൊരാൾടെ കുറവുണ്ടെന്ന്... കൂടെച്ചെല്ലാമ്പറ്റോന്ന് ചോദിയ്ക്ക്..!!"""_ കഴിച്ചുകഴിഞ്ഞ ഇലയുമായെഴുന്നേറ്റു പുറത്തേയ്ക്കുപോണ വഴിയ്ക്ക് ശ്രീ, മീനാക്ഷിയുടെ ഇലയിലേയ്ക്കു നോക്കിപറഞ്ഞതും എല്ലാരുടേംകണ്ണുകൾ അവൾടിലയിലേയ്ക്കു നീണ്ടു... പിന്നൊരു കൂട്ടച്ചിരിയായ്രുന്നവിടെ... ആക്കൂട്ടത്തിൽ ഞാനും പങ്കുചേർന്നു... ""...അവനതൊക്കെപ്പറയും... മോളതൊന്നും കാര്യാക്കണ്ട... നമ്മള് നമ്മുടെയിഷ്ടത്തിനല്ലേ ആഹാരം കഴിയ്ക്കുന്നേ, അല്ലാണ്ടാരേം കാണിയ്ക്കാനൊന്നുവല്ലല്ലോ... മോള്കഴിച്ചോ..!!"""_ ഒന്നുചമ്മിയ മീനാക്ഷിയെ സപ്പോർട്ടുചെയ്തുകൊണ്ട് ചെറിയമ്മ രംഗത്തെത്തീതും എല്ലാരുമതിനെസ്സു വെച്ചു... എല്ലാരുടേംകൂടെക്കൂടി കളിയാക്കിച്ചിരിച്ചതിന് എന്നെയവൾ തുറിച്ചുനോക്കിയതും കൂടുതലൊന്നുംമിണ്ടാതെ ഞാനെഴുന്നേൽക്കുവായ്രുന്നു.... ഊണുകഴിഞ്ഞകത്തേയ്ക്കു പോയശേഷം കുറച്ചുനേരത്തേയ്ക്കു ഞാനവളെ കണ്ടില്ല... ഞാനുമതേസമയം പുറത്തിരുന്ന് കൂട്ടുകാരോടൊക്കെ വർത്താനംപറഞ്ഞിരുന്നു... വൈകുന്നേരം സ്റ്റേജ് അഴിച്ചുമാറ്റാനായി ആളെത്തിയപ്പോൾ ഞങ്ങളുമാ കൂട്ടത്തിൽകൂടി... ഇടയ്ക്കു കീത്തുവന്ന് അവളുമാരെ തിരികെക്കൊണ്ടാക്കാനുള്ള പോസ്റ്റ്തന്നതുകൊണ്ട്, ജോലിചെയ്യുവാണെന്ന് കാണിച്ചുമുങ്ങാനായ്രുന്നെന്റെ ഉദ്ദേശം... അതുകൊണ്ടുതന്നെ കള്ളപ്പണിയുടെ ഉസ്താദായ ഞാൻ, കസേരമാറ്റാനും പന്തലഴിയ്ക്കാനുമൊക്കെ മുന്നിത്തന്നെനിന്നു... ഞങ്ങളങ്ങനെ കഥയൊക്കെപ്പറഞ്ഞ് പണിതുടരുമ്പോഴാണ് മീനാക്ഷിയങ്ങോട്ടു വന്നത്... അവളെക്കണ്ടതും ശ്രീ ചൂളമടിച്ചെന്നെനോക്കി ആളുവരുന്നെന്ന് കണ്ണുകാണിച്ചു... അവൻകാണിച്ച ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാനൊരുങ്ങവേ എന്റെ ഇടത്തേതോളിനു പിന്നിലായി ഒരടിവീണു... ""...ഹീറോ ജോലിയിലായ്രുന്നോ..??

💬 Comments

View all comments