0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1469
എന്നിട്ടും കുട്ടിക്കളിയ്ക്കൊരു കുറവുമില്ല..!!"""_ അപ്പോഴേയ്ക്കും മുന്നിലെ സീറ്റിലേയ്ക്കിരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്ന മീനാക്ഷിയോട് ഗ്ലാസ്സിലൂടെനോക്കി കീത്തുചോദിച്ചതും അവൾ തിരിച്ചു കൊഞ്ഞനംകുത്തിക്കൊണ്ട് മറുപടിനല്കി... ""...ഇതാണോ കുട്ടിക്കളി..?? ഇതിനുനമ്മള് മുതുക്കുകൂത്താട്ടമെന്നാ പറയുന്നേ...!!"""_ അത്രയുംനേരമെന്നിൽ ഉറങ്ങിക്കിടന്നമൃഗം സ്വയമറിയാതെ പുറത്തുചാടിപ്പോയെന്ന് ഞാനുമൊരുഞെട്ടലോടെ മനസ്സിലാക്കി... ആ ഒരു ഭീതി മനസ്സിനെതഴുകിയതും ഇനിയെന്തെന്നഭാവത്തിൽ ഞാനവളെനോക്കി... കീത്തുവും കൂട്ടുകാരികളും തലതല്ലിചിരിയ്ക്കുന്നത് ജാള്യതയോടെ മാറിമാറിനോക്കിയ മീനാക്ഷി തിരിഞ്ഞ് കത്തുന്ന കണ്ണുകളോടെന്നെ ഉഴിഞ്ഞു... സോറി, മനഃപൂർവമല്ല... അറിയാണ്ടു പറ്റീതാന്നുള്ളഭാവത്തിൽ ഞാനവളോട് കണ്ണുകാണിച്ചു... അപ്പോഴേയ്ക്കും ചിരിച്ചുമറിഞ്ഞുകൊണ്ട് അവളുമാരെല്ലാം കാറിലേയ്ക്കു കയറിയിരുന്നു... ""...ഡാ... പോയ്ട്ടു പെട്ടെന്നിങ്ങുവരൂലേ..?? അതോ അതുവഴി കറങ്ങാമ്പോവോ..??"""_ മീനാക്ഷിയിരുന്ന ഭാഗത്തുനിന്നകത്തേയ്ക്കു നോക്കി കീത്തുചോദിച്ചതും ഞാനതിനൊന്നുപുഞ്ചിരിച്ചു... ""...അയ്യോടാ.! കല്യാണങ്കഴിഞ്ഞു പോവോന്നായപ്പോ ചേച്ചിയ്ക്കനിയനോടെന്താ സ്നേഹം..!!"""_ പിന്നിലൊരുത്തി കീത്തുവിനെആക്കിയതും ഞാൻ മീനാക്ഷിയെ പാളിനോക്കി... നമുക്കറിയേണ്ടത് അവിടത്തെ എക്സ്പ്രെഷനാണല്ലോ... എപ്പോൾവേണമെങ്കിലും പൊട്ടിത്തെറിയ്ക്കാവുന്ന ബോംബിനെയെടുത്തു കക്ഷത്തുവെച്ച് എങ്ങനാ സമാധാനത്തോടിരിയ്ക്ക..??!! ""...ഒന്നു പോയേടീ..!!"""_ മറ്റവളുപറഞ്ഞതിന് പിന്നിലേയ്ക്കുനോക്കിയൊന്നു ചിരിച്ചശേഷം കീത്തു മാറിനിന്നു... അവളുമാരെല്ലാം കൈവീശി യാത്രപറഞ്ഞതിന് മറുപടിയായി കൈവീശിയ കീത്തുവിനേംനോക്കി ഞാൻ വണ്ടിതിരിച്ചു... ""...ഞാൻ ഫ്രണ്ട്സീറ്റിലിരിയ്ക്കുന്നേന് നിനക്കെന്താടീ പുല്ലേ..?? ദേ വല്ലാതെന്റെ നെഞ്ചത്തേയ്ക്കു കേറിയാലുണ്ടല്ലോ..!!"""_ വണ്ടിയോടിതുടങ്ങിയതും മീനാക്ഷിചെരിഞ്ഞിരുന്ന് ദിവ്യയുടെനേരേ കൈചൂണ്ടി ചീറിയപ്പോൾ ഞാനും തെല്ലൊന്നു പേടിയ്ക്കാണ്ടിരുന്നില്ല... ഇതെന്തോ സാധനാണോ..?? ""...അതു ഞാൻ വെറുതെ... നീയെപ്പഴും ഫ്രണ്ടിലിരിയ്ക്കുന്നോണ്ട് ചുമ്മാ..!!"""_ ദിവ്യ അവിടെയുമിവിടെയും തൊടാതെ പറയുന്നതുംകേട്ട് ഞാൻ ഡ്രൈവിംഗിൽ ശ്രെദ്ധകേന്ദ്രീകരിച്ചു... ""...അതൊന്നും നീ നോക്കണ്ട... ഞാനുംകീത്തൂം ഇവനുമൊക്കെ കുഞ്ഞിലേയൊരുമിച്ചു കളിച്ചുവളന്നതാ... അതുമല്ല ഞങ്ങളുതമ്മിൽ ചെറിയൊരു റിലേഷനുമുണ്ട്... അതുകൊണ്ട് ഞാൻ ഫ്രണ്ടിലിരിയ്ക്കുന്നതൊന്നും വിഷയമല്ല... അല്ലേ ഹീറോ..??"""_ ആക്കിച്ചിരിയോടുകൂടിയ അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനങ്ങ് വിറങ്ങലിച്ചുപോയി... അതോടെ സ്പീഡ്കുറച്ച് അവളുമാരുടെ റെസ്പോണ്ട്സറിയാൻ ചെവികൂർപ്പിച്ചു... ""...ഓ.! നിങ്ങള് ബന്ധുക്കള് മുന്നേത്തന്നെയിരുന്നോ... ആർക്കുമൊരു പരാതീമില്ലേ..!!"""_ പിന്നിലിരുന്നൊരുത്തി ഞാൻകാണാത്ത അർത്ഥത്തോടെ മീനാക്ഷിപറഞ്ഞതിനെ വിശദീകരിച്ചപ്പോഴാണ് എന്റെശ്വാസം നേരേവീണത്... എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും മീനാക്ഷി വീണ്ടുംവായപൊത്തി ചിരിയടക്കി... ""...ഇതെന്തായിങ്ങോട്ട്..??"""_ ഞാൻ വലത്തേയ്ക്ക് ഇൻഡിക്കേറ്ററിട്ട് മീനാക്ഷിയുടെ വീട്ടിലേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്ക് വണ്ടിതിരിയ്ക്കാൻ തുടങ്ങിയതും അവള് മുഖം തിരിച്ചെന്നെനോക്കി... ""...വീട്ടിലേയ്ക്ക്..!!"""_ ഞാനവൾടെ വീട്ടിലേയ്ക്കെന്നഭാവത്തിൽ കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞതും അവളുചാടി കയ്യിൽകേറിപ്പിടിച്ചു... ""...അയ്യട.! അതുവേണ്ട.! ആദ്യമിവരെയൊക്കെ കൊണ്ടാക്കീട്ട് നമുക്കവസാനമെന്റെ വീട്ടിലേയ്ക്കുപോവാം..!!"""_ അവളെയെത്രയും പെട്ടെന്നൊഴിവാക്കാനുള്ള എന്റെമനസ്സിലിരുപ്പ് മനസ്സിലാക്കിയെന്നോണം അവളു തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിയ്ക്കുകലികയറി... ""...ഇതിലേ പോകുവാണേൽ

💬 Comments

View all comments