Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
എനിയ്ക്കിവരേമിറക്കി വരുംവഴി ക്ലബ്ബിലുമൊന്നു കേറായ്രുന്നു..!!"""
""...ഓ.! ഇവരേംകൊണ്ടാക്കി തിരിച്ചുവരുംവഴിയെന്നെയും വീട്ടിലാക്കീട്ട് എവിടെ വേണേലുംപൊക്കോ... അല്ലാതിവള്മാരെ
നിന്റൊപ്പമൊറ്റയ്ക്കു വിടാനെനിയ്ക്കത്ര വിശ്വാസമ്പോര..!!"""_ വീണ്ടുമവള് കോന്ത്രമ്പല്ലുകാട്ടി ആക്കിപറഞ്ഞപ്പോൾ പിന്നിലിരുന്നവൾമാരും എന്തൊക്കെയോ പിറുപിറുത്തു ചിരിയ്ക്കുന്നുണ്ടായ്രുന്നു...
ഇനിയവൾ പറഞ്ഞതിനെന്നെ കളിയാക്കി ചിരിയ്ക്കുകയാണോ എന്നൊരു സംശയമപ്പോൾ തോന്നാതിരുന്നില്ല...
ഇനിയും അവളെയനുസരിയ്ക്കാതെ വന്നാൽ വീണ്ടും അവളെന്തെങ്കിലുമൊക്കെ വിളിച്ചുപറയോന്നും എനിയ്ക്കതൊക്കെ വായുംപൂട്ടിയിരുന്ന് കേൾക്കാനേ കഴിയുള്ളൂന്നും ബോധ്യമുള്ളതുകൊണ്ട് ഞാൻ മറുത്തുപറയാതെ വണ്ടി നേരേവിട്ടു...
അപ്പോളവൾടെ മുഖത്തുണ്ടായ വിജയച്ചിരികണ്ടപ്പോൾ പൂറീടെമണ്ടയടിച്ചു പൊട്ടിയ്ക്കാണ്തോന്നിയത്...
""...അതേ... ആ കടേടെ മുന്നിലൊന്നു നിർത്തണേ..!!"""_ പുറത്തേയ്‌ക്കേന്തി വലിഞ്ഞു നോക്കുന്നതിനിടയിൽ എന്റെതോളിൽ ചുരണ്ടികൊണ്ടവൾ പറഞ്ഞപ്പോൾ പല്ലിറുമിക്കൊണ്ട് ഞാൻവണ്ടിചവിട്ടി...
വിൻഡോതാഴ്ത്തിയതും അവൾ തലപുറത്തേയ്‌ക്കിട്ട് ചുറ്റുമൊന്നുനോക്കി...
കളയാൻ കൊണ്ടുപോണ പൂച്ചക്കുഞ്ഞ് വഴി നോക്കിവെയ്ക്കുമ്പോലുള്ള അവള്ടെ നോട്ടംകണ്ടപ്പോൾ എന്താണുദ്ദേശമെന്നറിയാതെ ഞാൻ വായുംപൊളിച്ചിരുന്നു...
""...ചേട്ടാ... ലെയ്സ്..!!"""_ കടയുടെ മുന്നിൽ തൂങ്ങിയാടിനിന്ന പച്ചലെയ്സിന്റെ പാക്കറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും അയാൾ ഒരെണ്ണമെടുത്തുകൊടുത്തു...
അതുംവാങ്ങി കയ്യിൽ പിടിച്ചുകൊണ്ടെന്നെ നോക്കിചിരിച്ചപ്പോൾ ഞാൻ മുഖംതിരിച്ചുകൊണ്ട് വണ്ടിയെടുത്തു...
രണ്ടുകൈകൊണ്ടും പാക്കറ്റിൽ പിടിച്ച് അതിന്റെ മുകൾഭാഗം കടിച്ചുപൊട്ടിയ്ക്കുന്ന അവളെ ഞാനിടയ്ക്കിടെ പാളിനോക്കിക്കൊണ്ടാണ് ഡ്രൈവ്ചെയ്തത്...
""...എടീ... നിന്റെയീ ലെയ്സിനോടും ചിപ്സിനോടുമുള്ള കൊതിയിതുവരെ മാറിയില്ലേ..??"""_ പിന്നിൽനിന്നും ചോദ്യംവന്നപ്പോൾ അതിനു തിരിഞ്ഞൊരു നോട്ടമായിരുന്നു ആ സാധനത്തിന്റെ മറുപടി...
""...വേണോ..??"""_ പാക്കറ്റിന്റെ മുകൾഭാഗംമുഴുവൻ കടിച്ചുപിന്നി വലിയ ഹോളാക്കിയശേഷം എനിയ്ക്കുനേരേ നീട്ടിക്കൊണ്ട് ചോദിച്ചതും പിടിച്ചുമേടിച്ചു പുറത്തെറിഞ്ഞു കളയാനുള്ള കലിപ്പുണ്ടായിരുന്നു എനിയ്ക്ക്...
എങ്കിലുമൊന്നും മിണ്ടാതെ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് മുന്നിലേയ്ക്ക് കണ്ണുനട്ടു...
""...ഒരെണ്ണം..!!"""_ വീണ്ടും കോന്ത്രമ്പല്ലുകാട്ടിയുള്ള ചിരികണ്ടപ്പോൾ ഞാനൊന്ന് രൂക്ഷമായിനോക്കി...
""...ആ ബസ്സ്സ്റ്റോപ്പിനുമുന്നില് നിർത്തിയാമതി മോനേ..!!"""_ ദിവ്യയെന്നെ ചുരണ്ടിക്കൊണ്ട്പറഞ്ഞതും ഞാൻ വണ്ടിയങ്ങോട്ടേയ്‌ക്കൊതുക്കി...
""...വേണേൽ ഞാനങ്ങ് വീട്ടിലാക്കിത്തരാം..!!"""_ വലിയ താല്പര്യമൊന്നുമില്ലായിരുന്നെങ്കിലും സാമാന്യമര്യാദപോലെ ഞാൻപറഞ്ഞതിന് അവള്മാര് വേണ്ടെന്ന് തലകുലുക്കി...
""...ഒരു പത്തുമിനിറ്റിനുള്ളിൽ ഇവിടന്നുബസുണ്ട്... നിങ്ങളുപൊക്കോ..!!"""_ ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറുചിരിചിരിച്ചശേഷം
പെട്ടെന്ന് വണ്ടിതിരിച്ചു...
കൂടുതല് നിർബന്ധിച്ചെന്തിനാണ് പണിമേടിയ്ക്കുന്നത്..??
തിരിച്ചുള്ളവരവിൽ ആദ്യം കുറച്ചുസമയം മീനാക്ഷിയുടെപല്ലുകൾ ലെയ്സിനെ ബലാത്സംഗചെയ്യുന്ന ശബ്ദംമാത്രമേയുണ്ടായ്രുന്നുള്ളൂ...
ഇടയ്ക്കു വാകടഞ്ഞപ്പോൾ ലെയ്സ്പാക്കറ്റിനെ സീറ്റിന്റെയും ഡോറിന്റെയുമിടയ്ക്കുള്ള മൂലയിലേയ്ക്ക് ചാരി നിർത്തിയിട്ടെന്റെനേരേ തിരിഞ്ഞിരുന്നു...
എന്താ ഉദ്ദേശമെന്നമട്ടിൽ ഞാനവളെയൊന്നു തുറിച്ചുനോക്കിയപ്പോൾ അവൾ തിരിച്ചെന്നെ സംശയഭാവത്തോടെ നോക്കി...
""...ഞാമ്മന്ന് വീട്ടിക്കൊണ്ടോയാക്കാമ്പറഞ്ഞപ്പം ഭയങ്കരജാഡ... ദിവ്യയൊന്നു ചിരിച്ചുകാട്ടിയപ്പം വേണ്ടന്നുപറഞ്ഞിട്ടും കൊണ്ടാക്കാൻ ഉത്സാഹം... മ്മ്മ്.! എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന്
💬 Comments
View all comments