Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
""...അതൊക്കെ ഞങ്ങള് സീക്രട്ടായിവെച്ചേക്കുവാ... അല്ലേടാസിത്തൂ..?? സമയാവട്ടേ എല്ലാരോടുമ്പറയുന്നുണ്ട്..!!"""_ അവളെന്റെ ഇടതുതോളിൽ മെല്ലെയൊന്നടിച്ചുകൊണ്ടു പറഞ്ഞതും ഞാനവളുടെ കൈതട്ടിമാറ്റി...
""...അതുപോട്ടേ... നിനക്കു കല്യാണം വല്ലതുമായോടീ..??"""_ അത്രയുംനേരം മിണ്ടാതിരുന്ന ചേച്ചി പ്ലേറ്റ്മാറ്റി മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു...
""...കല്യാണോ..?? മീനാക്ഷിയ്‌ക്കോ..?? നടന്നതുതന്നെ... വരുന്നൊറ്റ ചെക്കനെയുമവൾക്കു പിടിയ്ക്കൂലല്ലോ... ഈയിടയ്ക്കുതന്നെ ഒന്നുവന്നിട്ടിവള് ഒറ്റക്കാലിലു നിന്നതുമുടക്കി..!!"""_ നടുക്കിരുന്നചേച്ചി മീനാക്ഷിയുടെ പഴമ്പുരാണമെടുത്തിട്ടതും ഞാൻവീണ്ടും മീനാക്ഷിയെ പാളിനോക്കി, ഇതൊക്കെ സത്യമാണോന്ന മട്ടിൽ...
എന്നാലതിനവള് ചുണ്ടുകൂർപ്പിച്ച് ഉമ്മവെയ്ക്കുന്ന ആക്ഷൻകാണിച്ചു കണ്ണിറുക്കി...
""...അതെന്താടി മീനാക്ഷീ, നീയുമാരേലും
കണ്ടുവെച്ചിട്ടുണ്ടോ..?? അതോണ്ടാണോ വരുന്നയാലോചന മുഴുവനലമ്പിവിടുന്നേ..??"""_ മീനാക്ഷിയെകണ്ടുടൻ കുറ്റംപറഞ്ഞയാടീം ആഫ്റ്റർ എ ലോങ്ങ്‌ടൈം വാതുറന്നു...
...ഇവള് മുടക്കിവിടുന്നതല്ല, കെട്ടാൻവരുന്നവന്മാര് ഇവളെകെട്ടുന്നതിനെക്കാൾ ഭേദം കെട്ടാതിരിക്കുന്നതാണെന്നും പറഞ്ഞ് ജീവനുംകൊണ്ട് വലിയുന്നതാവും.!
""...മീനാക്ഷിയ്‌ക്കോ..?? പ്രേമോ..??"""_ നടുക്കിരുന്നചേച്ചി ചോദിച്ചതും ഒറ്റച്ചിരിയായ്രുന്നു...
""...അതെന്താടി എനിയ്ക്കു പ്രേമിച്ചാ..??""" _ അവരുടെസംസാരം ശ്രെദ്ധിച്ചിരുന്ന മീനാക്ഷി, ആ ചോദ്യംകേട്ടതും ചെരിഞ്ഞിരുന്നു ചോദിച്ചു...
""...ഓ.! പിന്നേ... ആമ്പിളേളരെക്കണ്ടാ കടിച്ചുകീറാൻചെല്ലുന്ന നീ പ്രേമിയ്ക്കാമ്പോണു... ഒന്നുപോടീ..!!"""
""...അതൊക്കെപ്പണ്ടല്ലേ മോളേ... ഇപ്പതൊക്കെമാറി... അല്ലേ ഹീറോ..??"""_ അവൾടെ ചുണ്ടുകോണിച്ച ചിരിയോടുള്ള ആക്കിചോദ്യത്തിനുമുന്നിൽ ഞാൻ പല്ലിറുമികൊണ്ട് മൗനംപൂണ്ടപ്പോൾ,
""...ങ്ഹേ.! എന്നുവെച്ചാ... നിനക്കും അഫെയറായെന്നാണോ..??"""_ ആ ചേച്ചി ആകാംഷയോടെ ചോദ്യമിട്ടു...
അതിന്,
""...ആം.! വേണേലങ്ങനേം പറയാം..!!"""_ എന്നൊരൊഴുക്കൻമട്ടിൽ മറുപടിപറഞ്ഞ മീനാക്ഷി, ഗിയർലിവറിന്മേലിരുന്ന എന്റെയിടതുകൈയിന്മേൽ മെല്ലെയൊന്നു ചുരണ്ടുകേംചെയ്തു...
ഉടനടി പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് രൂക്ഷമായവളെ നോക്കിയതിന് രണ്ടുകണ്ണുകളും മുറുകെയടച്ചെന്നെ ആക്കിച്ചിരിച്ചാണവൾ മറുപടിതന്നത്...
""...എന്നാലുമതാരാടീ ആ മിടുക്കൻ..?? നിനക്കു പ്രേമന്തോന്നാൻ മാത്രമുള്ളയാ പീസിനെയൊന്നെനിയ്ക്കൂടി കാട്ടിത്തരണേ..!!"""_ ആ ചേച്ചിപറഞ്ഞതിന് നാണത്തോടെയൊന്നു മൂളിയശേഷം സീറ്റിലേയ്ക്കു നിരങ്ങി താഴ്ന്നിരുന്നെന്നെനോക്കി പറയട്ടേയെന്നർത്ഥത്തിൽ കണ്ണുകാട്ടി...
ഞാനാണെങ്കിൽ മനസ്സിലവളെ കുറേ തെറിയുംപറഞ്ഞ് കലിപ്പുമുഴുവനായും ആക്സിലറേറ്ററിന്മേൽ തീർക്കുവായ്രുന്നു...
""...എന്നാലുമതാരെടീ അവൻ..?? നിന്റൊപ്പം പഠിയ്ക്കുന്നതാണോ..??"""
""...നീപോയി പ്രൊപോസ്ചെയ്തോ അതോ അവൻ നിന്നോടുവന്നുപറഞ്ഞോ..?? നിന്റെ സ്വഭാവംവെച്ച് നീപോയി പറയുന്നേലും അതിശയോന്നൂല്ല..!!"""_ ഞാൻ വണ്ടിയെ നിലംതൊടാതെ പായിയ്ക്കുമ്പോൾ പിന്നിലെ സീറ്റിൽനിന്നും പലവിധചോദ്യങ്ങളും അഭിപ്രായങ്ങളുമൊക്കെ വന്നു...
പക്ഷേ, എല്ലാത്തിൻമേലും ഒരതിശയമോ ആകാംഷയോക്കെ നിറഞ്ഞിരുന്നെന്നുമാത്രം...
രണ്ടുദിവസമായി കോളേജിൽനിന്നുമവൾടെ സ്വഭാവത്തിന്റേകദേശരൂപം മനസ്സിലാക്കിയഞാൻ, അതുവരെ കരുതിയിരുന്നത് കോളേജിലെത്തിയതോടെ അവളുടെ ക്യാരക്ടർ മാറിയെന്നാണ്...
പക്ഷേയിപ്പോൾ അവളുടെ സ്കൂളിലെകൂട്ടുകാരികൾ തന്നെയിങ്ങനെ സംസാരിയ്ക്കുമ്പോൾ..??
ഉറങ്ങിക്കിടന്ന സിംഹത്തിന്റെ കക്ഷത്തിക്കിളിയാക്കി വാതുറപ്പിച്ച് അതിനുള്ളിൽ നാക്കുണ്ടോന്നു നോക്കിയ അവസ്ഥയായോന്നൊരു ഡൌട്ട്...
ആം.! പോക്കുകണ്ടിട്ട് ഡൌട്ടുമാത്രമാകാൻ ചാൻസില്ല...
""...ഏയ്.! ഞാമ്പോയി പറഞ്ഞേന്നുവല്ല... കക്ഷിയെന്നോടു വന്നിട്ടിഷ്ടാന്നുപറഞ്ഞയാ... അതുംകോളേജില് എല്ലാർടേം മുന്നിലുവെച്ച്... അപ്പൊപ്പിന്നത്രേം ധൈര്യോള്ളയാളെയെങ്ങനാ വിട്ടുകളക..??"""_ അവൾ നാണത്തോടെ മുഖംകുനിച്ചുകൊണ്ട് പറഞ്ഞതുകേട്ടപ്പോൾ ഞാനവളെ ചെരിഞ്ഞൊന്നു നോക്കി, നിനക്കിതെന്തോത്തിന്റെ കേടാടീ മറ്റവളേന്നർത്ഥത്തിൽ...
എന്നാലവൾ വീണ്ടുംവീണ്ടുമോരോന്നൊക്കെ പറഞ്ഞെന്നെ കുത്തിയപ്പോളെന്റെ ദേഷ്യമിരട്ടിയ്ക്കാൻ തുടങ്ങി...
എന്റെമുഖഭാവം മാറുന്നതറിയുമ്പോൾ
💬 Comments
View all comments