0%

Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 956

എന്നാലതുകണ്ട ഞാൻ, അവൾടടിനാഭിനോക്കി ആഞ്ഞൊരു തൊഴിയങ്ങുകൊടുത്തു...

നല്ലയിരിപ്പതായികിട്ടിയ തൊഴിയുടെ ഫലമായവൾ അടിവയറും പൊത്തിക്കൊണ്ടു കിടന്നൊന്നുഞരങ്ങുമ്പോൾ എന്റെമുഖത്തൊരു വിജയച്ചിരിയുണ്ടായ്രുന്നു...

""...നീയെന്താടീ മറ്റവളേ പറഞ്ഞേ..?? നീയെന്നങ്ങു വടിച്ചുകളയോന്നോ..??
എന്നാലിങ്ങോട്ടു വാടീ... നീയല്ല, നിന്റെ തന്തവിചാരിച്ചാക്കൂടി എന്നൊരുചുക്കും ചെയ്യാമ്പറ്റൂല... അവളെന്നെ ചെരയ്ക്കാനെറങ്ങിയേക്കുന്നു..!!"""_ അവൾടെ മുഖത്തുനോക്കി പരിഹാസംകലർന്ന ചിരിയോടെ പറഞ്ഞുതിരിഞ്ഞ ഞാൻ രണ്ടടിയേ മുന്നോട്ടുവെച്ചുള്ളൂ...

ഡിക്ഷ്ണറിപോലൊരു മുതുക്കുബുക്കെടുത്ത് പുറംപൊളക്കെ ഒന്നുതന്നു...

നല്ലത്യാവശ്യം വലിയൊരു ശബ്ദത്തിലമറിക്കൊണ്ടു ഞെളിഞ്ഞുപോയ ഞാൻ മുഖംതിരിച്ചുനോക്കുമ്പോൾ
കണ്ണുംചുവപ്പിച്ചുകൊണ്ടവൾ സംഹാരരുദ്രയെപ്പോലെ നിൽക്കുവായ്രുന്നു, അതും
തൊഴികൊണ്ട വേദനയിൽ പാതിവളഞ്ഞ്...

""...എന്നെച്ചവിട്ടീമ്മെച്ച് നീയങ്ങനെ മിടുക്കനായ്ട്ടു പോവാന്നാണോടാ നാറീ
കരുതീത്..??"""_ ചോദിച്ചതും അവളാബുക്കുയർത്തി വീണ്ടുമെന്നെ തല്ലാനായോങ്ങി...

എന്നാലൊറ്റത്തട്ടിന് ബുക്കുതെറിപ്പിച്ച ഞാൻ, അവൾടെ കൈയ്ക്കുപിടിച്ചു കട്ടിലിലേയ്‌ക്കെറിഞ്ഞതും കവിഴ്ന്നലച്ചവൾ ബെഡിലേയ്ക്കുവീണു...

മുടിയൊക്കെ വാരിച്ചിതറി ബെഡിലേയ്ക്കു പരന്നെങ്കിലും അവൾടെ കലിപ്പുമാത്രമടങ്ങീല്ല...

ഉടനെ ബെഡിൽക്കിടന്ന തലയിണകളോരോന്നായെടുത്ത് അവളെന്റെനേരേ എറിഞ്ഞു...

നാലു തലയിണയുണ്ടായ്രുന്നതു
നാലും നാലുദിക്കുകൾ തേടിപ്പോയപ്പോളേക്കും, ബെഡിൽക്കിടന്ന ബെഡ്ഷീറ്റ് അവളെയുൾപ്പടെ
വലിച്ചൂരിയെടുത്തെറിഞ്ഞിരുന്നു ഞാൻ...

അതുനിലത്തേയ്ക്കു ചെന്നുവീണത് മീനാക്ഷിയുടെ
നിലവിളിയോടെയായ്രുന്നു...

ചക്കപ്പഴംവീഴുമ്പോലെ കുണ്ടിയുംകുത്തിവീണ കലിപ്പിന്
എന്തെടുത്തെന്നെ അടിയ്ക്കുമെന്ന ചിന്തയോടവൾ മുറിയിൽ തിരിഞ്ഞുംമറിഞ്ഞും നോക്കി...

""...എടീ പുണ്ടേ... നീയേ... നീയീ വാരിയെടുത്തെറിഞ്ഞത് നിന്റെതന്ത
കെട്ടിപ്പൊതിഞ്ഞോണ്ടു തന്നതല്ല... അവളഭ്യാസമെറക്കുന്നു... എന്റെ
കട്ടിലേലെങ്ങാനും കേറിയാൽ നിന്റെതല ഞാൻവെട്ടും..!!"""_ കൈചൂണ്ടി ഭീക്ഷണിപ്പെടുത്തിയശേഷം നിലത്തുകിടന്നൊരു തലയിണേമായി ഞാൻ കട്ടിലിലേയ്ക്കുകയറി...

എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം ചുറ്റുമൊന്നു
നോക്കിനിന്നിട്ടവളും
മറ്റൊരുതലയിണയുമെടുത്തു കട്ടിലിലേയ്ക്കു ചാടിക്കയറിയപ്പോൾ
അന്നേരം ഞെട്ടീതുശെരിയ്ക്കും ഞാനായ്രുന്നു...

ഈ വെടലയിതെന്തോ മൈരാ കാട്ടണേന്നഭാവത്തിൽ നോക്കിയിരിയ്ക്കുമ്പോൾ അവളെന്റെ തലയുടെവശത്തായി തലയിണയിട്ടതിലേയ്ക്കു കിടന്നു...

""...ലേശം... ലേശമുളുപ്പൊണ്ടാടീ നായേ..?? വല്ലവന്റേങ്കൂടെ കേറിക്കെടക്കുന്നു... ഛെ..!!"""_ ഞാനവളെനോക്കി പുച്ഛത്തോടെ പറഞ്ഞതുമവൾ തലചെരിച്ചുകൊണ്ടു മറുപടിമൊഴിഞ്ഞു;

""...സത്യത്തിൽ നീ ഭൂലോകതറയായ്രിയ്ക്കും... പക്ഷേ, ഇതുപോലൊറ്റക്കട്ടിലിൽ
വിശ്വസിച്ചെനിയ്ക്കു കെടക്കാമ്പറ്റുന്നത് നിന്റടുക്കെ മാത്രാ... കാരണം നീയെന്നൊരു കുന്തോം ചെയ്യൂലാന്ന് എനിയ്‌ക്കൊറപ്പാ..!!"""_ അവളൊരു പുച്ഛഭാവത്തോടെ പറഞ്ഞു
തിരിഞ്ഞുകിടന്നപ്പോൾ ചവിട്ടിമലത്താനാണ് തോന്നിയേ... അപ്പോളവൾ വീണ്ടും തലപിന്നിലേയ്ക്കു ചെരിച്ചു;

""...കണ്ട തേർഡ്ക്ലാസ്സ് സീരിയലിലെയൊക്കപ്പോലെ ഞാൻ നെലത്തുകെടക്കോന്ന് എന്തേലും ചിന്ത
മോനൊണ്ടേലേ, മോനതങ്ങു മാറ്റിവെച്ചേച്ച് മര്യാദയ്ക്കു കെടന്നുറങ്ങാന്നോക്ക്... നാളരാവിലെ ബാക്കിനോക്കാം..!!"""_ പറഞ്ഞുതിരിഞ്ഞ അവളേംനോക്കിക്കിടന്ന ഞാൻ കലിപ്പോടെ അവളോടടുത്തതും ചുണ്ടുംകൂർപ്പിച്ചുപിടിച്ച് ഉമ്മതരാനെന്നപോലെ അവളെന്റെനേർക്കടുത്തു, ആ പട്ടിയെങ്ങാനും ഉമ്മവെച്ചാലോന്നു പേടിച്ചറച്ചുപിൻമാറിയ ഞാൻ
കുറേനേരംകൂടി കണ്ണുകൊണ്ടവളെ കൊല്ലാൻ ശ്രമിച്ചുകിടന്നെങ്കിലും ആദ്യരാത്രി കഷ്ടപ്പെട്ട ക്ഷീണത്താലാവണം പെട്ടെന്നു തന്നുറങ്ങിപ്പോയി...

...എന്നാൽ ഉറങ്ങുമ്പോളേലും മനഃസമാധാനംതന്നോ അവള്..??

നല്ലുറക്കത്തിൽ കിടന്നയെന്നെ
ഞെട്ടിയെഴുന്നേൽപ്പിച്ചത് എന്തോ തട്ടിമറിഞ്ഞുവീഴുന്ന ശബ്ദവുമതിനൊപ്പമുള്ള
മീനാക്ഷിയുടൊരു നിലവിളിയുമായ്രുന്നു...

കാര്യമെന്തെന്നറിയാതെ ചാടിപ്പിടഞ്ഞെഴുന്നേറ്റ
ഞാൻ, റൂമിലെ ലൈറ്റു തെളിയ്ക്കുമ്പോൾകണ്ടത് കട്ടിലിന്റെ വശത്തായിക്കിടന്ന ടീപ്പോയുംമറിച്ച് അലമാരയുടടുത്തൂന്നെഴുന്നേൽക്കുന്ന മീനാക്ഷിയെ...

""...എന്തോന്നാടീ മൈരേ..?? ഉറങ്ങമ്പഴെങ്കിലും

💬 Comments

View all comments