Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
മനുഷ്യനൽപ്പം സ്വൈര്യന്തന്നൂടേ..??"""_ ഉറക്കത്തിന്റെ ഫ്ലോ നഷ്ടപ്പെട്ടകലിപ്പിൽ ഞാൻചോദിച്ചതുമവൾ ഭിത്തിയിൽത്താങ്ങി നിവർന്നുകൊണ്ടെന്റെനേരേ തിരിഞ്ഞു കണ്ണുതിരുമി;
""...വീടാന്നുള്ളോർമ്മേല് മുള്ളാമ്പോയതാ... പക്ഷേയീ
കുന്തമിവടിരിയ്ക്കുന്നതറിഞ്ഞില്ല..!!"""_ പെട്ടെന്നുള്ളെന്റെ ചോദ്യത്തിനു
ക്യാരക്ടർവിട്ടവൾ മറുപടിപറഞ്ഞ് കാലുകൊണ്ടു ടീപ്പോയിലൊരു തട്ടുകൊടുത്തു...
""...എന്നാപ്പിന്നെ നെനക്കാ ലൈറ്റിട്ടേച്ചു പോയാപ്പോരായ്രുന്നോ..??"""_ ആസമയം ഞാനുമറിയാതൊന്നു ക്യാരക്ടർവിട്ടുപോയി...
""...ഇവിടെയാന്നോർത്തില്ല ഞാൻ... വീട്ടിലെ ലൈറ്റ് ആ ഭാഗത്തായ്രുന്നു..!!"""_ ഭിത്തിയുടെയൊരുമൂല ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു...
""...മറ്റേടത്തെ ലൈറ്റാഭാഗത്തായ്രുന്നൂന്ന്... ഓരോ മൈരോളെറങ്ങിക്കോളും...
മനുഷ്യന്റൊറക്കങ്കളയാൻ..!!"""_ ഞാനവളെനോക്കി പിറുപിറുത്തുകൊണ്ടു പെട്ടെന്നു ലൈറ്റോഫ്ചെയ്തു...
""...ശവം..!!"""_ വീണ്ടുമിരുട്ടത്താക്കിയതിനാവണം മെല്ലെപ്പറഞ്ഞുകൊണ്ടവൾ
ചാടിക്കട്ടിലേലിരിയ്ക്കയും പിന്നെ ഫോണിലെ ഫ്ലാഷ്ലൈറ്റ് തെളിയ്ക്കുകയുംചെയ്തു...
അതുവരെയൊക്കെയേ ഓർമ്മയുള്ളൂ, പിന്നെ വെളിവുവരുന്നത് രാവിലെയുള്ള ചെറിയമ്മയുടെ പതിവുവിളി കാതിലെത്തുമ്പോളാണ്...
ആദ്യത്തെ രണ്ടുതവണയാ വിളിയ്ക്കു ചെവികൊടുക്കാണ്ടുകിടന്ന ഞാൻ മൂന്നാംവിളിയ്‌ക്ക് ഓട്ടോമാറ്റിക്കലി കണ്ണുതുറന്നു...
ഒന്നെഴുന്നേൽക്കാനായി നോക്കുമ്പോൾ ശരീരമനങ്ങുന്നില്ല, അയ്യോ... രാത്രിയവളെന്നെ
വല്ല മരുന്നുംകുത്തിവച്ചു തളർത്തിയോ..??_ ഞെട്ടലോടെ ചിന്തിയ്ക്കുമ്പോളാണ് ഒരുകാലും കൈയും മുഴുവനായുമെന്റെ മീതേയിട്ട് ഒന്നുമറിയാത്തപോലെ സുഖറൊക്കമുറങ്ങുന്ന മീനാക്ഷിയെകാണുന്നത്...
മുടിമുഴുവനായുമെന്റെ നെഞ്ചിലേയ്ക്കു പടർത്തിയിട്ട് പൂച്ചക്കുട്ടീടെമാതിരി ചൊതുങ്ങിക്കിടന്നുറങ്ങിയ ആ സാധനത്തിനെ, എന്റെ മീതെയിട്ടിരുന്ന
കാലിൽപിടിച്ചുയർത്തി കട്ടിലിന്റെ പുറത്തേയ്‌ക്കൊറ്റയേറ്...
രണ്ടുമൂന്നു
മലക്കംമറിഞ്ഞു താഴെവീണ മീനാക്ഷി കാര്യമെന്താണെന്നുകൂടി മനസ്സിലാകാതെ ചാടിയെണീറ്റു;
""...എന്ത്രാ നാറീ..?? മനുഷ്യനെയൊറങ്ങാനും സമ്മയ്ക്കൂലേ..??"""_ പരിസരബോധംകൂടിവരാതെ
കണ്ണുംതിരുമ്മിക്കൊണ്ടെന്നെനോക്കി ചീറിയയവൾ കട്ടിലിന്റെ പുറത്തുനിന്നാടി,
കക്ഷിയ്ക്കുറക്കമൊന്നും തെളിഞ്ഞിട്ടില്ലെന്നു സാരം...
""...നാറി നിന്റച്ഛൻ.! ഒരു ചവിട്ടങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ..!!"""_ അവൾടെ നേരേ കാലുമുയത്തിക്കൊണ്ടു പറഞ്ഞപ്പോൾ വീണ്ടും ചെറിയമ്മേടെവിളിവന്നു;
""...സിത്തൂ... ഇതെന്തൊറക്കാടാ... എഴുന്നേറ്റേ..!!"""_ അതിനൊപ്പം ഡോറിൽ രണ്ടുതട്ടും... അതോടെ ചവിട്ടാനാഞ്ഞകാലും പിൻവലിച്ചുകൊണ്ടു കട്ടിലിൽനിന്നുമെഴുന്നേറ്റ ഞാൻചെന്നു
ഡോറുതുറക്കുമ്പോൾ കയ്യിൽ രണ്ടുകപ്പ് ചായയുമായി നിൽക്കുവാണ് ചെറിയമ്മ... അവരുടെ
കയ്യിലിരുന്നതിലൊന്നിനെ മേടിച്ചു മറ്റേതിനെ തുറിച്ചുനോക്കിയ എന്റെനേരേയാ കപ്പുകൂടി നീട്ടിക്കൊണ്ടു പുള്ളിക്കാരിപറഞ്ഞു;
""...നീയെന്തോത്തിനാ തുറിച്ചു നോക്കുന്നേ..?? ഇതവൾടെ ചായയാ... മേടിച്ചോ..!!'"""
""...നിങ്ങളെന്തോത്തിനാ വല്ലവളുമാർക്കൊള്ളതും പൊക്കിപ്പിടിച്ചോണ്ടു നടക്കണേ… വേണുന്നോരു താഴെവന്നെടുത്തു മോന്തിക്കോളും... അയ്യ.! ചായ ബെഡ്റൂമിക്കൊണ്ടേ കൊടുക്കാമ്പറ്റിയ ചാധനം..!!"""_ എന്റെ കയ്യിൽപിടിപ്പിയ്ക്കാനായി നീട്ടിയ ചായക്കപ്പിനെ പാടേ ഉപേക്ഷിച്ചുകൊണ്ട് ഞാനൊരു പുച്ഛത്തോടെ പറഞ്ഞതും,
""...ഈ സിത്തുവങ്ങനൊക്കെ പറയും ചെറീമ്മേ... ചെറീമ്മേങ്ങു താ..!!"""_ ന്നുംപറഞ്ഞവൾ ചാടിവീണു ചായക്കപ്പു കൈയ്ക്കലാക്കി...
""...അല്ലേലും നക്കിത്തിന്നാനൊരുളുപ്പുമില്ലാത്ത ജാതി..!!"""_ ചെറിയമ്മ കേൾക്കാതെ
ഞാനവൾക്കുനേരേ പിറുപിറുത്തപ്പോളും അവളതൊന്നും കേട്ടഭാവംകൂടി നടിയ്ക്കാതെ ചായയൂതിക്കുടിച്ചു.....!
""...അല്ലാ... ഇതെന്താമോളേ... എന്തായിങ്ങനെ..??""" പെട്ടെന്നെന്തോകണ്ടു ഞെട്ടിയമാതിരി
ചെറിയമ്മ മീനാക്ഷിയുടെ ചുണ്ടുകളിലേയ്ക്കു നോക്കുകയും അവൾടെമുഖം പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിയ്ക്കുകയും ചെയ്തപ്പോളാണ് ഞാനുമങ്ങോട്ടേയ്ക്കു നോക്കുന്നത്...
സംഗതിയത്രേം നേരമതു ശ്രെദ്ധിയ്ക്കിണ്ടാരുന്ന ഞാനുമൊരു നിമിഷമൊന്നുപകച്ചു...
കീഴ്ചുണ്ടിന്റെഭാഗം തടിച്ചുവീർത്ത് വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്നു...
...ഇതിന്നലെ തല്ലീപ്പൊ പൊട്ടിയതാണോ..?? ഏയ്.! അതിത്രയ്ക്കുമ്മേണ്ടിയില്ലായ്രുന്നു... ഇതു പാതിരാത്രി മുള്ളാമ്പോയപ്പോ മൂഞ്ചീങ്കുത്തി വീണതിന്റെയാവും..!! _
അതോർത്തപ്പോൾത്തന്നെന്റെ ചുണ്ടിലൊരു
💬 Comments
View all comments