0%

Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 961

നീയൊക്കെ പറഞ്ഞകേട്ടിതു നടത്തിതന്നില്ലായ്രുന്നേൽ എന്തോചെയ്തേനെ പിള്ളേരെ..??"""_ ഞങ്ങളെ മാറിമാറിനോക്കി ചിരിയോടെ ചോദിയ്ക്കുമ്പോളും അവരുടെ മുഖത്തെവിടെയോ കുറച്ചുഗൗരവം പതിയിരുന്നു...

എന്നാലതിനു രണ്ടുതെറിയുംപറഞ്ഞവരെ ഓടിയ്ക്കാനായി മനസ്സിനെ പാകപ്പെടുത്തിയ എന്നെ ഓവർടേക്കു
ചെയ്തുകൊണ്ടവൾടെ മറുപടിചെന്നു;

""...ഹൊ.! ഈ ചെറീമ്മേടൊരുകാര്യം, ഞങ്ങളെല്ലാം സമ്മയ്ച്ചു കല്യാണത്തിനു നിന്നുതന്നിരുന്നേൽ നമുക്കതു നാണക്കേടല്ലേ ചെറീമ്മേ..?? അപ്പൊപ്പിന്നെ എങ്ങനേലുമെതിരു
പറകയെന്നൊരു വഴിയേയുണ്ടായ്രുന്നുള്ളൂ... പിന്നെന്തൊക്കെ പറഞ്ഞാലുമെല്ലാരുങ്കൂടെ
പിടിച്ചസ്ഥിതിയ്ക്കിതു നടക്കോന്നെനിയ്ക്കൊറപ്പായ്രുന്നു കേട്ടോ..!!"""_ വരുത്തിത്തേച്ച നാണത്തോടെ ചെറിയമ്മേടെ മുഖത്തേയ്ക്കുനോക്കാതെ നിലത്തേയ്ക്കു മുഖംകുനിച്ചവൾ പറഞ്ഞുനിർത്തിയപ്പോൾ ഈയമുരുകുന്നപോലെ ഞാൻ നിന്നുരുകുകയായ്രുന്നു...

""...ആഹ്.! രണ്ടും കൊള്ളാം... നിന്നേക്കെവിശ്വസിച്ച ഞങ്ങളാമണ്ടര്... എന്തോന്നെന്നുവെച്ചാ കാട്ട് രണ്ടൂടി..!!"""_ ഒരു നനഞ്ഞമട്ടിൽപറഞ്ഞ് ചെറിയമ്മ
താഴേയ്ക്കിറങ്ങിയപ്പോൾ എന്റെമുഖത്തേയ്ക്കുപോലും നോക്കാതെ മീനാക്ഷി റൂമിലേയ്ക്കുകേറി...

""...എടീ കോപ്പേ... നീയെന്തോ മൈരാടീ അവരടുക്കപ്പറഞ്ഞേ..?? എല്ലാമ്പ്ലാനായ്രുന്നെന്നോ..??
ആർടെ..?? നിന്റെ തന്തേടെയോ..?? ആ.! അതുചെലപ്പൊ ശെരിയായ്രിയ്ക്കും... കണ്ടവമ്മാർടൊക്കെ
തോളേക്കേറിനടന്ന വിഴിപ്പിനെ എന്റെ തലേക്കെട്ടിവെയ്ക്കാനുള്ള അയാൾടെ പ്ലാൻ..!!"""_ ഞാൻ തിളച്ചുകൊണ്ടവൾടെനേരേ പാഞ്ഞുചെന്നതും മീനാക്ഷി പിന്നിലെ മേശയിലേയ്ക്കു കയ്യെത്തിച്ച് അയൺബോക്സ് കൈയിലെടുത്തു...

""...ദേ... നിന്റെനാവിനും ക്ലോസെറ്റിനുംതമ്മില് ഞാൻവല്യ
വ്യത്യാസോന്നുങ്കണ്ടിട്ടില്ല... അതോണ്ടാ ദുഷിച്ചനാവുവെച്ചെന്തു പൊലമ്പിയാലും
മീനാക്ഷിയ്ക്കൊരു കുന്തോമില്ല... എന്നുകരുതി എന്റെ മേത്താണന്തൊട്ടാ കൊന്നുകളേം ഞാൻ..!!"""_ അയൺബോക്സിന്റെ കൂർത്തഭാഗമെന്റെ നേരേ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും
ഞാനവളെയൊന്നു തുറിച്ചുനോക്കിക്കൊണ്ട് ബാത്‌റൂമിലേയ്ക്കു കേറി, പേടിച്ചു
പെടുത്തുപോയതല്ല കേട്ടോ...

പിന്നെ പെട്ടെന്നുതന്നെ ഫ്രെഷായി പുറത്തുവരുമ്പോളവൾ റൂമിലുണ്ടായിരുന്നില്ല,
എവിടേപോയി ചാവട്ടേന്നുംകരുതി ഡ്രെസ്സുമിട്ടു താഴേയ്ക്കുവന്നപ്പോൾ അടുക്കളയുടെ ഭാഗത്തുനിന്നും ചെറിയതോതിലൊരു സംസാരങ്കേൾക്കുന്നു...

എന്നാലെന്റെ തലവെട്ടങ്കണ്ടതും സ്വിച്ചിട്ടമാതിരി വർത്താനോംനിന്നു...

""...ങ്ങാ.! സിത്തു വന്നമ്മേ... സിത്തുവിരുന്നോ... ഞാൻ ബ്രേക്ക്‌ഫാസ്റ്റെടുക്കാം..!!"""_ എന്നെക്കണ്ടതും അമ്മയുടേം ചെറിയമ്മേടേംമുന്നെ സാധു ചമഞ്ഞുകൊണ്ടവൾ ധൃതിയിൽപറഞ്ഞു...

""...നീയൊന്നടങ്ങി നിയ്ക്ക് പെണ്ണേ... ഇവടെ ഞങ്ങളൊക്കെണ്ടല്ലോ, ഞങ്ങളെടുത്തു കൊടുത്തോളാം... മോള്പോയ്‌ റെസ്റ്റെടുത്തോ..!!"""_ അമ്മ മീനാക്ഷിയോടായി പറഞ്ഞപ്പോൾ ചെറിയമ്മ എന്നെനോക്കിയൊരു പുഴുങ്ങിയചിരി പാസാക്കി...

എന്നുവെച്ചാൽ മീനാക്ഷി
കാട്ടിക്കൂട്ടീതൊക്കെ വിശ്വസിച്ച ചെറിയമ്മ, അതൊക്കെ വള്ളിപുള്ളിവിടാതെ അമ്മയോടു വിളമ്പിയെന്ന്...

""...അതൊന്നും കൊഴപ്പോല്ലമ്മേ... ഇനിമുതലു ഞാനല്ലേ സിത്തൂന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടിയെ... അമ്മ പ്ലേറ്റിങ്ങുതന്നേ..!!"""_ അവൾ കൈനീട്ടിയമ്മേടെ കയ്യിൽനിന്നും പ്ലേറ്റുമേടിച്ചു...

പന്നിയ്ക്കുപെറന്നോള് തുപ്പീട്ടു സാമ്പാറുവെളമ്പാനൊള്ള പ്ലാനാണ്...

""...വഴീലുവന്ന് വായുമ്പൊളിച്ചു നിയ്ക്കാണ്ടു മാറങ്ങട്..!!"""_ മൂലയിലെ കസേരയിൽനിന്നുമെഴുന്നേറ്റ് സ്ലാബിന്റെപുറത്തേയ്ക്ക് ചായകുടിച്ച ഗ്ലാസ്സുംവെച്ചു തിരിഞ്ഞകീത്തു, അവൾക്കു വഴിമറഞ്ഞുനിന്നയെന്നെ ആഞ്ഞൊരുതള്ള്...

ഞാനെന്റെ പ്രിയതമയെ മതിമറന്നു നോക്കിനിന്നതിലുള്ള അസൂയയുണ്ടോ ആ തള്ളില്..??

""...ഈ പെണ്ണിനിതുവല്ല പ്രാന്തുമ്പിടിച്ചോ..??"""_ അവൾടെ പ്രവർത്തികണ്ട ചെറിയമ്മ ആശങ്കയോടെ ചോദിച്ചതും,

""...പ്രാന്തില്ലാത്തോർക്കൂടി പ്രാന്തുപിടിപ്പിയ്ക്കാനായ്ട്ട് ഓരോന്നെറങ്ങിക്കോളോല്ലോ..!!"""_ എന്ന മറുപടിയുംകൊടുത്ത് രൂക്ഷമായെന്നെ ചുഴിഞ്ഞൊന്നുകൂടി നോക്കിക്കൊണ്ടവൾ മുകളിലേയ്ക്കുപോയി,
മീനാക്ഷീടെ കടന്നുകയറ്റമൊട്ടും ഇഷ്ടപ്പെടാതെയുള്ള പോക്കാണത്...

""...മോളിതൊന്നുങ്കണ്ട് വെഷമിയ്ക്കണ്ട... അതങ്ങനൊരുപെണ്ണാ... സ്നേഹിച്ചാ നക്കിക്കൊല്ലും ഇടഞ്ഞാ

💬 Comments

View all comments