Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
കുത്തിക്കൊല്ലും..!!"""_ ചെറിയമ്മ കീത്തുവിനെയുദ്ദേശിച്ചു പറഞ്ഞതും, അപ്പോൾ കൊല്ലോന്നുള്ള കാര്യന്തീർപ്പാണല്ലേന്നമട്ടിൽ കീത്തുപോയവഴിയ്ക്ക് ഞാൻ കണ്ണുപായിച്ചു...
""...ഇല്ല ചെറീമ്മേ... അവളെന്തൊക്കെപ്പറഞ്ഞാലും ഞാങ്കേക്കാൻ ബാധ്യസ്ഥയാ...
അറിഞ്ഞോണ്ടല്ലേലും ഞാനവളോടെ കാട്ടീതത്രയ്ക്കും വല്യതെറ്റാ... അവളോടിതൊക്കെ
ഏറ്റുപറഞ്ഞ് കാലുപിടിച്ചിട്ടായാലും അവളെക്കൊണ്ടു സമ്മയ്പ്പിയ്ക്കാനായ്രുന്നു
സത്യത്തിലന്നു ഞാങ്കൊറച്ചു സമയഞ്ചോദിച്ചതന്നെ... പക്ഷേ..."""_ മീനാക്ഷി വാക്കുകൾ
പാതിയ്ക്കുനിർത്തി കഴുത്തിൽക്കിടന്ന ചുരിദാർ ഷോളുകൊണ്ടു കണ്ണൊപ്പിയപ്പോൾ ഒറ്റസീരിയലും വിടാതെകാണുന്ന അമ്മയ്ക്കും ചെറിയമ്മയ്ക്കുംപോലും അവൾടൂളത്തരം
മനസ്സിലാവാണ്ടുപോയി...
""...അയ്യേ... ഈ ചെറിയകാര്യത്തിനൊക്കെ മോളു കരയുവാണോ..?? ഛെ.! മോളാ
കണ്ണുതുടച്ചേച്ച് ഇവടിരുന്നേ..!!"""_ അമ്മ കയ്യേലിരുന്നചട്ടുകം സ്ലാബിന്റെമേലേയ്ക്കുവെച്ചശേഷം അവളെപിടിച്ചു കസേരയിലേയ്ക്കിരുത്തി...
""...അതേ മോളേ... ഇതിനൊന്നുങ്കരേണ്ട കാര്യോല്ല... അവളു വെറുംസാധുവാ... രണ്ടൂസങ്കഴീമ്പൊ അവളിതൊക്കെ മറന്നോളും..!!"""_ അമ്മയ്ക്കൊപ്പഞ്ചേർന്ന് അവളെ
സമാധാനിപ്പിയ്ക്കുന്നതിനിടയിൽ ചെറിയമ്മ എന്നോടുമമ്മയോടുമായി തുടർന്നു;
""...അതേ... ഉറ്റകൂട്ടുകാരിയല്ലായ്രുന്നോ... അപ്പതിന്റെ സങ്കടങ്കൊച്ചിനു കാണൂലേ..??"""_ അവൾടെ മുടിയിലൊന്നു തലോടിക്കൊണ്ടുപറഞ്ഞ ചെറിയമ്മയുടെ വശത്തുകൂടിയെന്നെ പാളിനോക്കിയ മീനാക്ഷി ചുണ്ടുകടിച്ചു ചിരിയടക്കിയപ്പോൾ എനിയ്ക്കങ്ങോട്ടു തൊലിഞ്ഞുകേറിയതാണ്...
പക്ഷേ കാര്യങ്ങൾടെ കിടപ്പുകണ്ടിട്ട് ഇവളിവറ്റകളെ മടക്കിയൊടിച്ചു കക്ഷത്തുകേറ്റുന്ന ലക്ഷണമുണ്ട്...
ഞാൻ മൊത്തത്തിൽ വിറഞ്ഞു നിൽക്കുവാണെന്നു മനസ്സിലായ്ട്ടാവണം അവളെന്നെനോക്കി,
ഇതൊക്കെയെന്തെടാന്നമട്ടിൽ ആക്കിയൊന്നു ചിരിച്ചു...
പിന്നൊരുനിമിഷം ഞാനവിടെനിന്നില്ല, ആകമാനംപൊളിഞ്ഞ കലിപ്പോടെ തീറ്റപോലും വേണ്ടാന്നുവെച്ചു നേരേ ചെറിയമ്മേടെ വീട്ടിലേയ്ക്കുചെന്ന ഞാൻ ശ്രീയുടെ കുത്തിനുപിടിച്ചിറക്കിയാണ് കോളേജിലേയ്ക്കു കൊണ്ടോയത്...
പോകുന്ന വഴിയ്ക്കവൻ പലപ്രാവശ്യം, ഇന്നുപോയാൽ പിള്ളേരെല്ലാങ്കൂടി നാറ്റിച്ചുകയ്യേത്തരോന്നും പോണ്ടെന്നുമൊക്കെ പറഞ്ഞെന്റെ മനസ്സുമാറ്റാൻ ശ്രെമിച്ചെങ്കിലും
ഞാൻ സമ്മതിച്ചില്ല... എത്രയൊക്കെ കോളേജിലുള്ളവന്മാരു തലകുത്തിമറിഞ്ഞാലും
മീനാക്ഷിയൊണ്ടാക്കുന്ന ഓളത്തിന്റെ പകുതിയുണ്ടാക്കാനവർക്കു പറ്റത്തില്ലല്ലോ...
പോരാത്തേന് ഇപ്പോളത്തെ സാഹചര്യത്തിൽ അച്ഛനുമമ്മയും ചെറിയമ്മേമൊക്കെ അവൾടെവശത്തേയ്ക്കു മറിയുന്നുണ്ടോന്നൊരാശങ്കയുമുണ്ട്...
അങ്ങനെനോക്കുമ്പോൾ വീട്ടിലെക്കാളും നല്ലതെന്തുകൊണ്ടും കോളേജുതന്നെ... മനസമാധാനത്തോടെ കുറച്ചുനേരം കിടന്നുറങ്ങുവെങ്കിലും ചെയ്യാം, വീട്ടിലാണേൽ ചിലപ്പോളാമറ്റവള്
കോത്തിൽ തീവെച്ചുതരും...
“”…സിത്തൂ… മോനേ വേണോടാ..??”””_ കോളേജിന്റെ മുന്നിലെ പാർക്കിങ് സെക്ഷനിലേയ്ക്കു വണ്ടികയറ്റിയതും ശ്രീചോദിച്ചു…
കല്യാണങ്കഴിഞ്ഞത് എന്റെയാണേലും നാണക്കേടുമുഴുവൻ
അവനാണെന്നു തോന്നുന്നു…
“”…നീയിനിയെന്നാ കോപ്പുപറഞ്ഞാലും ശെരി… എനിയ്ക്കു ക്ലാസ്സേകേറണം… കൂടെ വരുന്നേം വരാത്തേമൊക്കെ നിന്റിഷ്ടം…!!”””_ ഗൗരവത്തിൽപറഞ്ഞു വണ്ടീടെ കീയുമെടുത്തു
നടന്നയെന്റൊപ്പം വേറെവഴിയില്ലാണ്ടവനും വന്നു...
ക്ലാസ്സിലേയ്ക്കു നടക്കുന്നതിനിടയിൽ പലരുമൂറിയ ചിരിയോടെ നോക്കുന്നതും
കാര്യമാക്കാതെ ക്ലാസ്സിലെത്തുമ്പോൾ, എന്റെ തലവെട്ടംകണ്ടതേ പിന്നിലെ ബെഞ്ചിൽനിന്നും കാർത്തിയുടെ കമന്റുവന്നു:
“”…ദേ…ടാ… മണവാളന്തെണ്ടിയെത്തി…!!”””
“”…പോടാ തായോളീ... മണവാളൻ നിന്റെ കള്ളത്തന്ത…!!”””_ അവന്റെ കമന്റടിയ്ക്കുകിട്ടിയതിലും വലിയ ചിരിയെന്റെ മറുപടിയ്ക്കുവന്നപ്പോൾ വിളറിയചിരിയോടെ കാർത്തി മുഖംകുനിച്ചു…
“"...നെനക്കിതെന്തോത്തിന്റെ കഴപ്പാടാ മൈരേ…?? അവനൊന്നാതെ പൊളിഞ്ഞു നിയ്ക്കുവാന്നറിഞ്ഞിട്ടും വെറുതെകെടന്നു മൂഞ്ചല്ലേ…!!”””_ സെക്കന്റ്ലാസ്റ്റു
ബെഞ്ചിലേയ്ക്കു കയറിക്കൊണ്ടു തിരിഞ്ഞുനിന്നു
കാർത്തിയോടു പറഞ്ഞ ശ്രീയുടെ
മുഖത്തേയ്ക്കു നോക്കുമ്പോൾ അവനുമാ കമന്റ് ഇഷ്ടായില്ലെന്നു വ്യക്തം…
“”…ഓഹ്… ചേട്ടനുമനിയനുങ്കൂടി ഞങ്ങളെയൊതുക്കാനായ്ട്ടു ഷോയിറക്കോന്നുമ്മേണ്ട….
സത്യത്തിലന്നു കാണിച്ചുകൂട്ടീതൊക്കെ ഇവറ്റകൾടഭിനയമാണോന്നു ഞങ്ങൾക്കും
💬 Comments
View all comments