Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
പറഞ്ഞത് കേട്ടുനിന്നതിനൊടുവിൽ,
""...ഇല്ലാ... രണ്ടു നേരത്തേയ്ക്കുള്ളത് ഒരുമിച്ചിടണോന്നെനിയ്ക്ക് അറിയത്തില്ലായിരുന്നു..!!"""_ ഒന്നു പതറിക്കൊണ്ടവൾ പറഞ്ഞപ്പോൾ,
...എടീ... പെരുങ്കള്ളീ... ഞാൻ കട്ടുകുടിച്ചാലോന്നു കരുതിയല്ലേടീ നീ കഞ്ഞിവെപ്പു രണ്ടുട്രിപ്പാക്കീത്... എന്നിട്ട് അറിഞ്ഞൂടായ്രുന്നെന്നോ..??
""...ഇനീപ്പെന്താ ചെയ്ക..?? എനിയ്ക്കിപ്പോത്തന്നെ വെശക്കാന്തൊടങ്ങി..!!"""_ മീനാക്ഷി വയറിലുഴിഞ്ഞുകൊണ്ടു പറയുമ്പോൾ ഞാനൊന്നുഞെട്ടി...
സമയം നാലര കഴിയുന്നതേയുള്ളൂ...
കുറച്ചുമുന്നേയല്ലേ ഇവളൊരുകലംകഞ്ഞി വിഴുങ്ങീത്... അതിനിടയ്ക്കു വെശപ്പോ..?? ഇവൾടെ വയറ്റില് കൊക്കോപ്പുഴുവല്ല കൊക്കോ പാമ്പാണ്...
എങ്കിലും പിന്നീടാലോചിച്ചപ്പോൾ, കഞ്ഞിയുംകുടിച്ചിട്ടാണല്ലോ എങ്ങോട്ടോ സർക്കീട്ടിനുപോയത്... തിരികെവന്നതു വിയർത്തൊഴുകീം...
അപ്പോൾ വയറ്റിലായ കഞ്ഞിമൊത്തം വിയർത്തുപോയിട്ടുണ്ടാവും... അതിന്റെ വെപ്രാളമാണീ കാട്ടിക്കൂട്ടുന്നത്...
""...മ്മ്മ്.! ചെറീമ്മയ്ക്കെന്തോ പറേണോന്നുപറഞ്ഞു..!!"""_ ഫോണുമെന്റെ നേരേ നീട്ടിക്കൊണ്ടുള്ള മീനാക്ഷിയുടെ ശബ്ദമാണെന്നെ ചിന്തയിൽനിന്നും ഉണർത്തീത്...
ഞാൻ മടിച്ചുമടിച്ചാണേൽപ്പോലും അവൾടെകൈയീന്നു ഫോൺമേടിച്ചു,
""...ആം.! പറഞ്ഞോ ചെറിയമ്മേ..!!"""
""...എടാ... ആ പെണ്ണാ കൈയ്യീക്കൊടുത്തിരുന്ന ഗ്ലാസ്സെവടെയോ മതിമറന്നുകൊണ്ടുവെച്ചെന്ന്... വെശന്നിട്ടിപ്പോ കഞ്ഞി കുടിയ്ക്കണോന്നമ്പറഞ്ഞു നിയ്ക്കുവാ... നീയാ അരിയെത്രയാന്നു വെച്ചാലങ്ങിട്ടുകൊട്..!!"""_ അതായിരുന്നു ചെറിയമ്മേടെ ഓഡർ...
""...അതൊന്നും നടക്കത്തില്ല ചെറിയമ്മേ... നേരേത്തേ ഒരുകലം കഞ്ഞിവെച്ചിട്ടൊരു തുള്ളി തരാത്തവൾക്കു ഞാനരിയല്ല..."""_ പറിയിട്ടുകൊടുക്കാം എന്നായിരുന്നു നാവിന്റെതുമ്പിൽ ബാക്കിനിന്നതെങ്കിലും ചെറിയമ്മയായതുകൊണ്ടു ഞാനതങ്ങൊതുക്കി...
""...അപ്പൊപ്പിന്നെ നീയിതുവരൊന്നും കഴിച്ചില്ലേ..??"""_ ചെറിയമ്മ വേവലാതിപൂണ്ട സ്വരത്തിൽ ചോദിച്ചുടൻ, ഇല്ലെന്നുപറയാനായി ശബ്ദത്തിൽ കുറച്ചു വിഷമംകലർത്തി വയറുംതിരുമി വന്നപ്പോൾ, ചെറിയമ്മപറഞ്ഞതെല്ലാം ഓവർഹിയർചെയ്ത മീനാക്ഷി,
""...ചുമ്മാതാണ് ചെറീമ്മേ... അവമ്പോയി ബിരിയാണി മേടിച്ചുകഴിച്ചു..!!"""_ എന്നു നിലവിളിയ്ക്കുമ്പോലെ വിളിച്ചുപറഞ്ഞു...
എന്നാൽ പെട്ടെന്നുള്ളതത്രപ്പാടിൽ
ഞാൻ, ഫോണിന്റെ മൈക്കുപൊത്തിപ്പിടിച്ചതുകൊണ്ട് ചെറിയമ്മയതുകേട്ടില്ല...
കേട്ടില്ലെന്നുറപ്പിച്ചു പറയാൻകാരണം,
""...അപ്പോൾ നീയിതുവരൊന്നും കഴിയ്ക്കാണ്ടു നിയ്ക്കുവാണോ..??"""_ എന്നചോദ്യം ചെറിയമ്മ വീണ്ടുമാവർത്തിച്ചു...
അതിനു മറുപടിയെന്നോണം ഞാനൊന്നു മൂളിയപ്പോൾ,
""...അതെന്തേ നെനക്കൂടൊള്ളരിയിടാനാ പെണ്ണിനോടു പറഞ്ഞെങ്കിൽ അവളിടില്ലായ്രുന്നോ..?? ഇതതല്ല... ഇതിന്റെ പേരിലവളെ ഉപദ്രവിയ്ക്കാനല്ലേ എനിയ്ക്കറിയാം..!!"""_ പിന്നൊന്നു നിർത്തിയശേഷം,
""...കുറച്ചുമുന്നേയല്ലേ ഞാൻവിളിച്ചു തത്തയെപ്പറഞ്ഞു പഠിപ്പിയ്ക്കുമ്പോലെ നിന്റടുക്കെപറഞ്ഞത്... ഇനീം നിങ്ങളിതിന്റെപേരിൽ തല്ലുകൂടാനാണുദ്ദേശമെങ്കില് എന്റെകാര്യം മറന്നേക്ക്... ഞാനിനിയങ്ങോട്ടു വരുന്നില്ല..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു ചെറിയമ്മ...
""...എന്റെ ചെറിയമ്മേ... അതിനു ഞാമ്പറേണതു നിങ്ങളൊന്നു കേക്ക്... ഞാൻ..."""
""...എനിയ്ക്കൊന്നും കേക്കണ്ട... മര്യാദയ്ക്കു ഞാമ്പറേണതനുസരിച്ചോ... പോയിട്ടാ പെണ്ണിന് എത്രയാന്നുവെച്ചാലരിയിട്ടു കൊട്... പെട്ടെന്നാവട്ടേ..!!"""_ ഞാൻ പറഞ്ഞതുപോലും കേൾക്കാൻനിൽക്കാതെ ചെറിയമ്മ വീണ്ടുമോഡറിട്ടപ്പോൾ എനിയ്ക്കുമങ്ങോട്ടു പൊളിഞ്ഞുകേറി,
""...നടക്കത്തില്ല... ഞാനിട്ടു കൊടുക്കത്തില്ല..!!"""_ വാശിവിടാതെ ഞാനുമൊഴിഞ്ഞു...
""...നടക്കും... നീയിട്ടു കൊടുക്കും..!!"""_ അതേവാശിയിൽ ചെറിയമ്മയും തിരിച്ചടിച്ചു...
എന്നിട്ട്,
""...നീ ഫോണാ പെണ്ണിന്റേക്കൊടുത്തേ... അവളോടുപറഞ്ഞതെന്താ അവളുചെയ്യുന്നതെന്താ..??"""_ അത്യാവശ്യം നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു ചെറിയമ്മ...
ഞാനുടനേ ഫോണവൾക്കു നേരേനീട്ടി...
അതുവാങ്ങി ചെവിയോടു ചേർത്തവൾ ഹലോവെച്ചതും അവിടെന്നു നല്ലതു കേട്ടെന്നുതോന്നുന്നു...
ഉണ്ടക്കണ്ണൊക്കെയൊന്നു ചിമ്മിയടഞ്ഞു...
""...അല്ല... ചെറീമ്മേ... ഞാനൊന്നുപറഞ്ഞോട്ടേ..."""_ എന്നൊക്കെ പറഞ്ഞുകൊണ്ടവൾ ശ്രെമിച്ചുനോക്കിയെങ്കിലും പുള്ളിക്കാരി അപ്പുറത്തു തകർക്കുകയായിരുന്നു...
അതു
💬 Comments
View all comments