0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1730

മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും വ്യക്തവുമായി...

ഞാനതു നോക്കിനിൽക്കുന്നതു കണ്ടിട്ടാവണം കക്ഷി ഫോണുംചെവിയോടു ചേർത്തുപിടിച്ച് അടുക്കള മുറ്റത്തേയ്ക്കിറങ്ങിയത്...

അതോടവിടെ നിന്നു തിരിയാതെ ഞാനും തിരിച്ചുപോന്നു...

പോണവഴിയ്ക്കു ഡൈനിങ്ഹോളിലെ വോഷ്ബേസിനിലൊന്നു മുഖവുംകഴുകി...

ഉച്ചയുറക്കത്തിന്റെ ക്ഷീണം അപ്പോഴുമുണ്ടായിരുന്നു...

മുഖം വൃത്തിയായൊന്നു കഴുകിയാശേഷം സ്റ്റാൻഡിൽകിടന്ന ടവലെടുത്തുതുടച്ചുകൊണ്ടു നിൽക്കുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കുവന്നത്...

വന്നപാടെ എന്നെയൊന്നുഴിഞ്ഞു നോക്കി നിന്നശേഷം,

""...അരി നീയിട്ടോളൂന്നാ ചെറീമ്മപറഞ്ഞേ..!!"""_ എന്നൊരു ഡയലോഗായ്രുന്നു...

അതിന്,

""...ഞാനിടത്തില്ലാന്നു പറഞ്ഞതാണല്ലോ..!!"""_ എന്നായിരുന്നെന്റെ മറുപടി...

""...ആ.! എനിയ്ക്കതൊന്നുമറിയത്തില്ല... നീയരിയിടോന്നാ ചെറീമ്മപറഞ്ഞേ... അരിയിട്ടില്ലേലറിയാലോ ചെറീമ്മയെ... ഞാനെന്തായാലും പറഞ്ഞോടുക്കും..!!"""_ അതുമ്പറഞ്ഞു മീനാക്ഷി സ്റ്റെപ്പെല്ലാം ചവിട്ടിപ്പൊളിച്ചുകൊണ്ടു മുകളിലേയ്ക്കു കേറിപ്പോയി...

കിട്ടിയസമയത്തു വീണ്ടുമെന്റെ ബുദ്ധിപ്രവർത്തിച്ചു, ഞാനാ അരിക്കലങ്കൂടി അങ്ങടിച്ചുമാറ്റി...

ഇനിയെങ്ങാനും കൈകൊണ്ടരിയിടാനവളു ശ്രമിച്ചാലും നടക്കരുതല്ലോ...

...പിന്നേ... നിന്നെത്തീറ്റാൻ അരിയെന്റെ പട്ടിയിടും... പോടീ മൈരേ.!

അരിക്കലം സ്റ്റോർറൂമിലേയ്ക്കു കൊണ്ടോയി വെച്ചശേഷം സ്റ്റോർറൂം പൂട്ടിയെടുക്കുമ്പോൾ എന്റെ
മനസ്സിലുരുവിട്ട വാക്കുകളായിരുന്നവ...

പിന്നെവീണ്ടും ടിവിയ്ക്കും ഫോണിനും മാറിമാറി പണികൊടുത്തുകൊണ്ടു ഞാൻ ഹോളിൽത്തന്നെ കൂടി...

കുറച്ചുകഴിഞ്ഞപ്പോൾ മീനാക്ഷിയുടെ പാദസരത്തിന്റെകിലുക്കം വീണ്ടുംകേട്ടു...

ചവിട്ടിക്കുലുക്കി ഇറങ്ങിവരുന്ന കൂട്ടത്തിൽ എന്നെയൊന്നു ദഹിപ്പിയ്ക്കാനെന്ന ഭാവത്തിൽ നോക്കാനുമവൾ മറന്നില്ല...

എന്നിട്ടുനേരേ അടുക്കളയിലേയ്ക്കൊറ്റ പാച്ചിലായിരുന്നു... പക്ഷേ, അടുക്കളവാതിൽക്കലെത്തീതും സഡൻബ്രേക്കിട്ടവിടെ നിന്നുപോയി പാവം...

പിന്നെ തിരിഞ്ഞു രൂക്ഷമായൊരു നോട്ടമായിരുന്നെന്നെ...

അരി അടുപ്പത്തിടാത്തതിലുള്ള കലിപ്പ്...

സംഗതികണ്ടെങ്കിലും, അതിനു വിലകൊടുക്കാതെ ഞാൻ ടിവിയിലേയ്ക്കു ശ്രെദ്ധതിരിച്ചപ്പോൾ
മീനാക്ഷിവീണ്ടും ചെറിയമ്മയെവിളിച്ചു...

എന്നിട്ടെന്നെ കേൾപ്പിയ്ക്കാനായി ഫോൺ ലൗഡ്സ്പീക്കറിലുമിട്ടു...

""...ഹലോ... പറ... ഇനിയെന്താ നിന്റെപ്രശ്നം..??"""_ ഫോണറ്റൻഡ് ചെയ്തുകൊണ്ടുള്ള ചെറിയമ്മയുടെ ആദ്യത്തെചോദ്യം...

""...ചെറീമ്മേ... ഇവൻ... ഇവനിതുവരെ അരിയിട്ടിട്ടില്ല... ദാ... വെർതേ ടീവീടെമുന്നില് കുത്തിയിരിയ്ക്കുവാ... എനിയ്ക്കാണേ വെശന്നിട്ടുമ്പാടില്ല..!!"""_ മറുപടിയായി മീനാക്ഷി പരാതിക്കെട്ടഴിച്ചപ്പോഴും ഇതൊക്കെയെന്തെന്ന പുച്ഛഭാവത്തിലായിരുന്നു ഞാൻ...

""...അതവനുണ്ടാക്കിക്കോളും... നീയൊന്നടങ്ങുപെണ്ണേ... ഞാനെന്തായാലും കൊറച്ചുകഴിഞ്ഞിട്ടങ്ങോട്ടു വിളിയ്ക്കാം..!!"""_ അതിനുള്ളമറുപടി തിരക്കിലെന്നോണം പറഞ്ഞു ചെറിയമ്മ ഫോൺ കട്ടുചെയ്തപ്പോൾ ഭിത്തിയോടു ചേർന്നുകിടന്ന സോഫയിലേയ്ക്കവളും കയറിയിരുന്നു...

കക്ഷിയ്ക്കു ഹൈറ്റു കുറവായതിനാൽ തൂക്കിയിട്ടിരുന്ന കാലുകൾ നിലത്തു മുട്ടീമുട്ടീലാന്നമട്ടിൽ ആടിക്കളിച്ചപ്പോൾ പാവാട മുകളിലേയ്ക്കുകയറി, നഗ്നമായ കാലുകൾത്തമ്മിൽമുട്ടി പാദസരത്തിന്റെ കിലുക്കമുയർന്നു കേട്ടു...

""...ചെറീമ്മ പറഞ്ഞിട്ടൊണ്ട്, പറഞ്ഞാക്കേട്ടില്ലേൽ വീട്ടിലുവരുമ്പോൾ ശെരിയാക്കൂന്ന്..!!"""_ എന്നെ കേൾപ്പിയ്ക്കാനെന്നോണം മീനാക്ഷി സ്വയംപറഞ്ഞു...

പിന്നെ, മത്തായിയ്ക്കെല്ലാം മൈരായതുകൊണ്ട് അവൾടെയാ ഭീക്ഷണിയേറ്റില്ലെന്നുമാത്രം...

പറഞ്ഞതനുസരിച്ചില്ലേൽ ചിലപ്പോൾ രണ്ടുതല്ല് കിട്ടുവായിരിയ്ക്കും, അല്ലേൽ രണ്ടൂസം പെണങ്ങി നടക്കോയ്രിയ്ക്കും...

എന്നുവെച്ചിട്ട് എന്നെ കൊല്ലാന്നോക്കിയവൾക്കു മൈരൊണ്ടാക്കിക്കൊടുക്കാൻ തലേൽക്കൂടി ട്രെയ്നൊന്നുമോടുന്നില്ല...

കൊല്ലാൻപ്ലാനിട്ടതും പോരാഞ്ഞിട്ടെന്നെ പട്ടിണിയ്ക്കിടാനും നോക്കിയോൾക്ക് പറിയിട്ടു കൊടുക്കാന്നടക്കുവല്ലേ ഞാൻ...

മനസ്സിലങ്ങനൊക്കെ വിചാരിച്ചുകൂട്ടി വീണ്ടും ഞാൻ ലാഗാക്കിക്കൊണ്ടിരുന്നു...

""...നീ അരിയിടുന്നുണ്ടോ ഇല്ലയോ..??"""_ ക്ഷമനശിച്ച മീനാക്ഷി സോഫയിൽനിന്നും ചാടിയെഴുന്നേറ്റു നിന്നലറിയപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ഞാനതു മുഖവിലയ്ക്കെടുത്തില്ല...

""...സിദ്ധൂ... ദേ എനിയ്ക്കു ദേഷ്യമ്മരണുണ്ടേ...

💬 Comments

View all comments