Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
വയറുവെശന്നാപ്പിന്നെ ഞാനെന്താ ചെയ്കാന്നെനിയ്ക്കു തന്നറിയില്ല..!!"""_ വീണ്ടുമുറച്ച സ്വരത്തിലുള്ള ഭീക്ഷണി...
""...ഓ.! അല്ലേപ്പിന്നെ നീയെന്താ ചെയ്കേന്നു നെനക്കറിയാലോ..??"""_ ശേഷം ഞാൻ,
""...ഇനി നെനക്കു കഞ്ഞിവെച്ചു തരാത്തതിന്റെപേരിൽ എന്റണ്ടി പൊങ്ങാതെപോയാൽ പോട്ടെടീ... എന്നാലും ഞാനൊണ്ടാക്കി ഒരുതുള്ളിവെള്ളം നീ തൊണ്ടേന്നു താഴെയെറക്കൂല..!!"""_ അതുകൂടി കൂട്ടിച്ചേർത്തപ്പോൾ മീനാക്ഷിയ്ക്കു ദേഷ്യവുംസങ്കടവും നിസ്സഹായതയുമെല്ലാം ഒരുമിച്ചുവന്നു...
എന്തുചെയ്യണമെന്നറിയാതെ വെട്ടിയിട്ടപോലെ സോഫയിലേയ്ക്കിരുന്നുപോയ അവൾ നെറ്റിയിൽ കൈയും ചായ്ച്ച് കുമ്പിട്ടിരുന്നു...
""...ഒന്നുമൊണ്ടാക്കാതെ ഉച്ചയ്ക്കത്തെപ്പോലെ ഹോട്ടലീന്നുമേടിച്ചു കഴിയ്ക്കാനാണുദ്ദേശമെങ്കിൽ നടക്കൂല... എന്തോ സ്ട്രൈക്കായ്ട്ട് ഹോട്ടലും കടകളുമൊക്കെയടപ്പിച്ചു..!!"""_ ഇടയ്ക്കു തലയുയർത്തി മീനാക്ഷി മൊഴിഞ്ഞു...
""...അതു നീയെങ്ങനറിഞ്ഞു..??"""
""...ഞാന്നേരത്തേ പോയപ്പോളെല്ലാം ക്ലോസ്ഡായ്രുന്നു..!!"""
""...ഓ.. അപ്പോൾ മിണ്ടാണ്ടുംപറയാണ്ടും ചാടിത്തുള്ളിപ്പോയതു പള്ള നിറയ്ക്കാനായ്രുന്നല്ലേ..??"""_ പുച്ഛത്തോടുള്ളെന്റെ ചോദ്യത്തിനവൾ മറുപടിപറയാതെവന്നതും കാര്യമെനിയ്ക്കു വ്യക്തമായി...
ഞാൻ ബിരിയാണി തിന്നുന്നതുകണ്ട് കൊതിമൂത്ത് ഹോട്ടലീന്നു കഴിക്കാമ്പോയിട്ട് കിട്ടാണ്ട് മൂഞ്ചിത്തെറ്റി തിരിച്ചുവന്നപ്പോൾ അരിക്കലം കാക്കകൊണ്ടുപോയ മീനാക്ഷീടെ അവസ്ഥയോർത്തപ്പോൾ ചിരിയാണുവന്നത്...
""...അതോണ്ടാ പറഞ്ഞേ... ഇനി നെനക്കെന്തേലും കഴിയ്ക്കണേലും അരിയിട്ടേ
പറ്റത്തുള്ളൂ..!!"""_ എന്നെക്കൊണ്ടു കഞ്ഞി വെയ്പ്പിയ്ക്കാനുള്ള മീനാക്ഷീടെ സൈക്കോളജിയ്ക്കൽ മൂവ്...
""...എനിയ്ക്കു രാത്രീല് കഴിയ്ക്കാണ്ടു കെടന്നൊക്കെ നല്ല ശീലമാ... അതോണ്ടെന്റെ കാര്യമോർത്താരും സങ്കടപ്പെടണ്ട..!!"""_ ഞാനതിനു നിസ്സാരമായി തിരിച്ചടിച്ചപ്പോൾ മീനാക്ഷി വീണ്ടുംമൂഞ്ചി...
അവളെന്നെ വല്ലാത്തഭാവത്തിലൊന്നു നോക്കിയശേഷം, സോഫയുടെ ഹാൻഡ്റെസ്റ്ററിൽ വലതുകൈമുട്ട് കുത്തിപ്പൊക്കി കൈത്തലം നെറ്റിയോടുചേർത്തു കുനിഞ്ഞിരുന്നു...
കുറേക്കഴിഞ്ഞവൾ വീണ്ടും ചെറിയമ്മയെ വിളിയ്ക്കുന്നതുകണ്ടു...
എഴുന്നേറ്റുമാറിനിന്നുള്ള സംസാരമായതിനാൽ എനിയ്ക്കൊന്നും
കേൾക്കാനൊത്തില്ല...
ഞാൻ അരിയിട്ടുകൊടുക്കില്ലാന്ന് ചെറിയമ്മയ്ക്കും ബോധ്യമായതുകൊണ്ടാവും വേറെന്തോക്കെയോ അവിടെന്നു പറയുന്നകണ്ടു...
അതുങ്കേട്ടു അടുക്കളയിലേയ്‌ക്കോടിയ മീനാക്ഷി പോയതിലുംവേഗത്തിൽ തിരിച്ചു വരുന്നതുകണ്ട് എന്റെ ചുണ്ടിൽ ചിരിപൊട്ടി...
""...അരിക്കലമെവിടെടാ..??"""_ ചീറിക്കൊണ്ടുള്ളയാ ചോദ്യത്തിനൊപ്പമവൾ അടുത്തേയ്ക്കെത്തീതും,
""...ശോ.! ഞാനതുപറയാമ്മറന്നു... കുറച്ചുമുമ്പൊരു ബാഗുമെടുത്തെങ്ങോട്ടോ പോണകണ്ടു... ടൂറുപോകുവാന്നാ പറഞ്ഞേ.... പെട്ടന്നുചെന്നാൽ ബാസ്റ്റാന്റിവെച്ചുപിടിക്കാം..!!"""
വീണ്ടും തളിച്ചുപറഞ്ഞപ്പോൾ ഗ്ലാസ്സും ഞാൻ അടിച്ചുമാറ്റിയതാണെന്നവൾക്കു ബോധ്യമായിക്കാണും...
ഉണ്ടക്കണ്ണുംമിഴിച്ചെന്നെ നോക്കിയ അവളോട്,
""...നീ തിന്നുന്നതെനിയ്ക്കൊന്നു കാണണമെടീ... നീയിനി ആരെയൊക്കെ വിളിച്ചൂന്നുപറഞ്ഞാലും നീ തിന്നണേലിനി ഞാൻ വിചാരിയ്ക്കണം..!!""" എന്നുകൂടി തട്ടിവിട്ടു...
അതോടിനി ചെറിയമ്മേവിളിച്ചാലും രക്ഷയില്ലെന്നവൾക്കു ബോധ്യവുമായി...
വയറും തിരുമ്മിക്കൊണ്ടവൾ സോഫയിലേയ്ക്കു ചായുന്നതുകണ്ടതിന്റെ സന്തോഷത്തോടെ ഞാൻ റിമോട്ടെടുത്തു ചാനലുകളോരോന്നായി മാറ്റിക്കളിയ്ക്കുമ്പോഴാണ് പെട്ടെന്നൊരു തേങ്ങൽ കേൾക്കുന്നത്...
കൂട്ടത്തിൽ എലി കരയുമ്പോലൊരു മൂളലും...
എന്താണു സംഭവമെന്നറിയാതെ ചുറ്റിലുമൊന്നു തലചെരിച്ചു നോക്കുമ്പോൾ വയറും പൊത്തിപ്പിടിച്ചിരുന്ന് ഏങ്ങലടിയ്ക്കുവായിരുന്നു മീനാക്ഷി...
കാര്യം മനസ്സിലാകാതെ ഞാനവളെ ചികഞ്ഞുനോക്കുമ്പോൾ
സെക്കന്റുകൾടെ വ്യത്യാസത്തിൽ ഏങ്ങലടിയൊരു മുളകീറലിലേയ്ക്കു വഴിമാറുകയും ചെയ്തു...
ഇടതുകൈയാൽ വയറുംതടവി വലതുകൈകൊണ്ടു കണ്ണുംതിരുമിയുള്ള അവൾടെയാ കരച്ചിലുകണ്ടപ്പോൾ, എന്റെ ചെവീന്നും കണ്ണീന്നുമൊക്കെ കിളിപാറി...
അതിന്റെകാരണം ഞാൻ പ്രത്യേകിച്ചുപറയണോ..??
അന്നുവരെ കട്ടയ്ക്കുകട്ടയായി പോർവിളിച്ചും തല്ലുകൂടിയുംനടന്നവൾ പെട്ടെന്നു നായ കാലനെക്കണ്ടു കരയുമ്പോലിരുന്നു കരഞ്ഞാൽപ്പിന്നെ
💬 Comments
View all comments