0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2808

ഒത്തുവന്നപ്പോൾ കൊണ്ടോയി പണയമ്മെച്ചോ..??"""

""...പോടാ... എനിയ്ക്കു നിന്നോടൊന്നും പറയാനില്ല... അല്ലേത്തന്നെ ഞാമ്പറയുന്നത് കേൾക്കാത്തവർക്ക് ഞാനെന്തിനാ മറുപടികൊടുക്കുന്നേ..??"""_ ചെറിയമ്മ പിന്നേം ചുണ്ടുകോട്ടി കള്ളപരിഭവംനടിച്ചു...

""...എടാ... ശ്രീക്കുട്ടൻ ഉണ്ണിയേങ്കൊണ്ടെങ്ങോട്ടേയ്ക്കോ പോയതാ... നിങ്ങളുവരുന്നേന്റപേരിൽ എന്തോ പരിപാടിയൊക്കെ പ്ലാൻചെയ്തിട്ടുണ്ട് രണ്ടൂടെ..!!"""_ ചെറിയമ്മ പിണങ്ങിയെങ്കിലും എനിയ്ക്കുള്ളമറുപടി അമ്മയിൽനിന്നും കിട്ടി...

""...മ്മ്മ്.! ഉണ്ണിസാറാണ് പരിപാടി പ്ലാൻചെയ്തതെങ്കിൽ വെള്ളമടിതന്നെ..!!"""_ കുഞ്ഞിനേമെടുത്തുപിടിച്ച് അടുക്കളയിലേയ്ക്കു പോണവഴി കീത്തുവിന്റെവകയൊരു കുത്തിത്തിരിപ്പ്...

സംഭവം ഈ ഉണ്ണിയെന്നുപറയുന്നത് ഞങ്ങടെ മാമൻബ്രോയാണ്...

അതായത് അമ്മയുടേം ചെറിയമ്മയുടേം നടുക്കൊരെണ്ണമുണ്ടെന്ന് പറഞ്ഞിട്ടില്ലേ... ആ സാമാനംതന്നെ...

പുള്ളിയ്ക്ക് ബോംബേലെന്തോ ബിസിനസ്സാ... കയ്യിലിരുപ്പുവെച്ച് റെഡ്സ്ട്രീറ്റിലൊരു ഷെയറ് പുള്ളിയ്ക്കുമുണ്ടാവും...

""...അതവളുപറഞ്ഞത് ശെരിയാ..!!"""_ അമ്മ കീത്തുവിനെ സപ്പോർട്ട് ചെയ്തതും,

""...അതേ... പണ്ടത്തെപ്പോലെ ഇവിടെക്കിടന്ന് വെള്ളമടിച്ച് നാട്ടുകാർടെ ഉറക്കങ്കളയരുത്... അപേക്ഷയാണ്..!!"""_ എന്നുമ്പറഞ്ഞ് ചെറിയമ്മയും ഇടയ്ക്കുകേറി...

അതോടെ മീനാക്ഷി എന്റടുത്തേയ്ക്കു ചാഞ്ഞു...

""...അതേ... ഇവിടെ നീ മാത്രല്ല, ബാക്കിയുള്ളോരും കുടിയ്ക്കണതാ... എന്നിട്ട് നമ്മളോടുമാത്രം പറയേണ്ടകാര്യമെന്താ..??"""_ അമ്മയാ പറഞ്ഞതിഷ്ടമാകാത്ത ഭാവത്തിലായ്രുന്നു അവൾടെചോദ്യം...

""...ബാക്കിയുള്ളവർ വെള്ളമടിയ്ക്കാനേ കൂടെയുണ്ടായ്രുന്നുള്ളൂ... ഇവടെക്കിടന്ന് അലമ്പുണ്ടാക്കീതും അടികൂടിയതുമെല്ലാം നമ്മളൊറ്റയ്ക്കായ്രുന്നു..!!"""_ ഞാനൊരു ആക്കിയചിരിയോടെ പറഞ്ഞു...

അതോടെ മീനൂട്ടിയും ചെറുതായൊന്നു ചമ്മി...

""...നീ അതിലിട്ട് കിള്ളിക്കൊണ്ടിരിയ്ക്കാതെ കഴിയ്ക്ക്... ദാ..!!"""_ അവൾടെപ്ളേറ്റിലെ ബിരിയാണി ഏകദേശം കഴിയാറായെന്നു കണ്ടതും ഞാൻ ബിരിയാണിപ്പാത്രം അടുത്തേയ്ക്കു നീക്കിവെച്ച് അവൾടെ പ്ളേറ്റിലേയ്ക്കു രണ്ടുതവികൂടി കോരിയിട്ടു...

""...എടാ... മതി... മതി... മതി..!!"""_ ഉടനെ അവളെന്റെ കൈതടഞ്ഞു...

അപ്പോഴാണ്,

""...മ്മ്മ്.! മുടിയും കളറുചെയ്ത് അണിഞ്ഞൊരുങ്ങിയുള്ള നടപ്പേയുള്ളൂ... അവിടെ പട്ടിണിയാന്നാ തോന്നണേ..!!"""_ ന്നൊരു ഡയലോഗെത്തീത്...

നോക്കുമ്പോൾ തുറുപ്പുഗുലാനിൽ സലീംകുമാർ ആ കുഞ്ഞിനേം ഒക്കത്തുവെച്ച് നിൽക്കുമ്പോലെ വന്നുനിൽക്കുവാണ് കീത്തു...

""...അല്ല... അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ... ഇവൾക്കിമ്മാതിരി കടിയ്ക്കാനായ്ട്ട് നിങ്ങൾക്കിവടെ കൃമികൃഷിയുണ്ടോ..??"""_ ഞാൻ സഹികെട്ട് ചോദിച്ചുപോയി...

അതുകേട്ടതും,

""...കീത്തൂ... നീ നിന്റെ പാടുനോക്കിപ്പോയേ പെണ്ണേ... പിള്ളേരെ കഴിയ്ക്കാൻ സമ്മതിയ്ക്കാണ്ട് വന്നുനിൽക്കുവാ..!!"""_ എന്നുമ്പറഞ്ഞ് അമ്മ അവൾടെ നേരേയൊന്നുചാടി...

അതോടവൾ കുഞ്ഞിനേങ്കൊണ്ട് ചാടിത്തുള്ളി അകത്തേയ്ക്കുപോകുവേം ചെയ്തു...

""...അല്ല... അപ്പൊ ശ്രീക്കുട്ടിയോ..?? അവളേം കണ്ടില്ലല്ലോ..!!"""_ വിഷയം മാറ്റാനെന്നോണം മീനാക്ഷിയാണതു ചോദിച്ചത്...

""...അവളിത്രേന്നേരം നിങ്ങളേംനോക്കി നിന്നതാ... ഇങ്ങോട്ടുവരാന്നേരം നോക്കിയപ്പോൾ ആ കരടിക്കുട്ടനേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു..!!"""_ ചെറിയമ്മ ചിരിച്ചു...

അങ്ങനെ പിന്നുള്ളസമയം അമ്മയോടും ചെറിയമ്മയോടും വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു കഴിച്ചെങ്കിലും കീത്തുവേച്ചി കുഞ്ഞിനെത്തരാഞ്ഞത് എനിയ്ക്കെന്റെ

💬 Comments

View all comments